ഇന്നത്തെ പഠനം | |
അവതരണം | നിഷാദ് കാക്കനാട് |
വിഷയം | സ്റ്റാമ്പിലെ വിശേഷങ്ങൾ |
ലക്കം | 38 |
കണ്ടെത്തിയ ഡോക്ടറുടെ പേരിൽ അറിയപ്പെട്ട രോഗം
രസതന്ത്രത്തിലും ഉർജ്ജതന്ത്രത്തിലും പല കണ്ടെത്തുകളും കണ്ടെത്തിയ മഹാൻമാരുടെ പേരിൽ അറിയപെടുന്നുണ്ട് .എന്നാൽ വൈദ്യശാസ്ത്രത്തിൽ രോഗം കണ്ടെത്തിയ ഡോക്ടറുടെ പേരിൽ ആ രോഗം അറിയപ്പെടുക അപൂർവ്വമാണ് .ജർമ്മൻ മനശ്ശാസ്ത്രജ്ഞനും ന്യൂറോ പത്തൊലിജിസ്റ്റ്മായ അലിയോസ് അൽഷിമർ കണ്ടെത്തിയ രോഗമാണ് അൽഷിമേഴ്‌സ് എന്ന് അറിയപ്പെട്ടത് .1906ലാണ് വൈദ്യശാസ്ത്രത്തിന് അത് വരെ അജ്ഞതമായിരുന്ന ഈ രോഗത്തെക്കുറിച്ച് ആദ്യമായി ഈ ഡോക്ടർ രേഖപെടുത്തിയത് .ഇദ്ദേഹത്തോടുള്ള ആദര സൂചകമയാണ് രോഗത്തിന് അൽഷിമേഴ്‌സ് എന്ന പേര് ശാസ്ത്ര ലോകം നൽകിയത് .
തലച്ചോറിലെ ഓർമകോശങ്ങൾ നശിച്ചുപോകുന്ന രോഗമാണ് അൽഷിമേഴ്‌സിന്റെ. മറവിരോഗങ്ങളെ പൊതുവെ 'ഡിമെൻഷ്യ' എന്നാണ് വിളിക്കുന്നത്. മാനസികാരോഗത്തിന് ചികിത്സ തേടിയ 51 വയസുകാരി 'ഒഗസ്റ്റിഡി'യുടെ മരണശേഷം അവരുടെ തലച്ചോർ പഠനവിധേയമാക്കിയാണ് ഈ രോഗം തിരിച്ചറിഞ്ഞത്.
പ്രായമായി വരുമ്പോൾ ഓർമ്മക്കുറവ് പോലുള്ള പല അസുഖങ്ങളും പിടിപെടാറുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് അൽഷിമേഴ്സ് രോഗം.മലയാളത്തിൽ സ്മൃതി നാശം എന്ന് ഈ രോഗം അറിയപെടുന്നു..പ്രശസ്തരായ ഒരുപാട് പേർ ഈ രോഗത്തിന് കീഴടങ്ങിട്ടുണ്ട് .അമേരിക്കൻ പ്രസിഡന്റ്‌ആയിരുന്ന റെനോൾഡ് റീഗൻ ,ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ഹരോൾഡ് വിത്സൻ ,2009ലെ നൊബേൽ സമ്മാന ജേതാവ് ചാൾസ് കെ കോ എന്നിവർ രോഗം ബാധിച്ചവരിൽ ചിലരാണ് . .ലോകത്താകെ മൂന്ന് കോടിയിലേറെ പേർക്ക് ഈ രോഗം ഉണ്ടെന്നാണ് കണക്കാകീരിക്കുന്നത് .ഇന്ത്യയിൽ 30 ലക്ഷം പേരുണ്ട് .സെപ്റ്റംബർ 21 എല്ലാവർഷവും ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നുണ്ട് .
No comments:
Post a Comment