ഇന്നത്തെ പഠനം | |
അവതരണം | നിഷാദ് കാക്കനാട് |
വിഷയം | സ്റ്റാമ്പിലെ വിശേഷങ്ങൾ |
ലക്കം | 39 |
ചേരമാന്‍ ജുമാമസ്ജിദ്
കേരളത്തിലെ എല്ലാ മതസ്ഥരുടെയും പഴക്കം ചെന്ന ചില ആരാധാനാലയങ്ങൾ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. അത് അവയുടെ നിർമ്മാണ വൈദഗ്ധ്യം കൊണ്ടാകാം, ലോകത്തെ ഏറ്റവും ആദ്യത്തേത് എന്ന ബഹുമതി കൊണ്ടാകാം, പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചത് കൊണ്ടാകാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാകാം. ഏതായാലൂം കേരളത്തിലെ പല ആരാധനാലയങ്ങളും ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്
സ്റ്റാമ്പിലെ വിശേഷങ്ങൾ - ചേരമാന്‍ ജുമാമസ്ജിദ്
1400ഓളം വര്‍ഷം പഴക്കമുള്ളതാണ് കേരളത്തിലെ ആദ്യ മുസ്ലിംപള്ളിയായ ചേരമാന്‍ ജുമാമസ്ജിദ്. പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാംമത പ്രചാരണത്തിന് എത്തിയ ആളുമായ മാലിക് ബിന്‍ ദീനാര്‍ എ.ഡി 629ലാണ് ഈ പള്ളി സ്ഥാപിച്ചത്.ഇന്ത്യയിലെ ഇസ്ലാം മതത്തിന്‍റെ ചരിത്രത്തോട് ഏറെ ചേർന്നു കിടക്കുന്ന മുസ്ലീം ദേവാലയമാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായി അറിയപ്പെടുന്ന ഇവിടെത്തന്നെയാണ് ഇന്ത്യയിൽ ആദ്യമായി ജുമു അ നമസ്കാരം നടന്നതും. മതമൈത്രിയുടെ പേരിൽ അറിയപ്പെടുന്ന ഇവിടം വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും ഒക്കെ പ്രസിദ്ധമാണ്.
ചേരമാൻ ജുമാ മസ്ജിദിന്റെ നിർമ്മാണ ശൈലി പരിശോധിക്കുമ്പോൾ കേരളത്തിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് അറിയാം. എന്നാൽ അക്കാലത്തെ ഒരു ബുദ്ധവിഹാരം ആണ് പള്ളിയായി മാറിയതെന്നും പറയപ്പെടുന്നു. പള്ളിയുടെ ആദ്യ രൂപം ഒരു ക്ഷേത്രത്തിൻറെ മാതൃകയിലായിരുന്നു എന്ന കാര്യത്തിൽ സംശയമൊന്നുമില്ല ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള പള്ളിയാണ് ചേരമാന്‍ മസ്ജിദ്. കേരളീയ വാസ്തുശില്‍പ്പകലയുടെ മാതൃകയായിരുന്ന ഈ പള്ളിക്ക് 1341ല്‍ മുസ്രിസ് പട്ടണത്തെ തകര്‍ത്തെറിഞ്ഞ വെള്ളപ്പൊക്കത്തില്‍ കാര്യമായ നാശം സംഭവിച്ചിരുന്നു. വെള്ളപ്പൊക്കത്തിന് ശേഷം പുനര്‍നിര്‍മിച്ച പള്ളി 1974, 1994,2001 വര്‍ഷങ്ങളിലും പുനര്‍നിര്‍മിച്ചു. പള്ളിയുടെ ഉള്‍ഭാഗത്തെ പഴമ നിലനിര്‍ത്തികൊണ്ടുള്ള ഈ പുതുക്കിപ്പണിയലില്‍ പള്ളിയുടെ കേരളത്തനിമയുടെ മനോഹാരിത കുറേയൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. വിളക്ക് കത്തിച്ചുവെച്ചിരുന്ന ഇന്ത്യയിലെ ഏക മുസ്ലിംപള്ളിയും ഇതാകാനാണ് സാധ്യത. ആദ്യകാലത്ത് വെളിച്ചത്തിനായി കത്തിച്ചിരുന്ന അതിപുരാതനമായ വെങ്കലത്തില്‍ തീര്‍ത്ത തൂക്ക് വിളക്ക് വൈദ്യുതിയത്തെിയിട്ടും പാരമ്പര്യത്തിന്റെ ഭാഗമായി കത്തിച്ചുവരുകയായിരുന്നു. ഈയടുത്ത കാലത്ത് വിളക്കിലെ തിരി അണഞ്ഞുവെങ്കിലും ജാതിമതഭേദമന്യേപള്ളി സന്ദര്‍ശിക്കാനത്തെുന്നവര്‍ ആഗ്രഹസാഫല്യത്തിനായി വിളക്കിലേക്ക് എണ്ണ നേര്‍ച്ചയായി നല്‍കാറുണ്ട്. തടിയില്‍ തീര്‍ത്ത ഉത്തരവും ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കൊത്തുപണികളോടെയുള്ള ഈട്ടിത്തടിയില്‍ തീര്‍ത്ത പ്രസംഗപീഠവും സന്ദര്‍ശകനെ ചരിത്രത്തിലേക്ക് കൊണ്ടത്തെിക്കുന്നതാണ്. മക്കയില്‍ നിന്ന് കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന മാര്‍ബിള്‍ കഷ്ണവും പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
No comments:
Post a Comment