ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 55 |
റിസേര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ - 75ാം വാര്‍ഷികം
ഇന്ത്യയിൽ നാണയങ്ങളുടെയും നോട്ടുകളുടെയും നിർമ്മാണവും വിതരണവും നടത്താൻ ചുമതലപ്പെട്ട കേന്ദ്രീകൃത ബാങ്ക് ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ. ബി. ഐ).
നാണയങ്ങൾ സർക്കാരിന്റെ പേരിലും നോട്ടുകൾ ആർ. ബി. ഐ യുടെ പേരിലും ആണ് പുറത്തിറങ്ങുന്നതെങ്കിലും എല്ലാം നിർമ്മിക്കുന്നത് റിസേർവ് ബാങ്ക് തന്നെയാണ്. ഇന്ത്യയിലെ ബാങ്കിങ് മേഖല മുഴുവൻ ഇതിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഭാരത സർക്കാരിന്റെ വികസന പ്രക്രിയയിൽ സഹായിയായും ആർ. ബി. ഐ. പ്രവർത്തിക്കുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇതിന്റെ നിയന്ത്രണത്തിൽ വരും.
2016 വരെ സാമ്പത്തിക നയത്തിന്റെ നിയന്ത്രണവും ആർ. ബി. ഐ. നടത്തിവന്നു. കേന്ദ്ര സാമ്പത്തിക നയസമിതിയുടെ രൂപീകരണത്തോടെ ആ ഉത്തരവാദിത്വം സമിതി ഏറ്റെടുത്തു.
ഒന്നാം ലോകമഹായുദ്ധാനന്തരം ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നതിനായി 1935 ലാണ് ആർ. ബി. ഐ. സ്ഥാപിതമായത്. ഡോ. ബി. ആർ. അംബേദ്കർ നൽകിയ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരാശയം ഉടലെടുത്തത്. 1935 ഏപ്രിൽ 1 ന് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. 1949 ജനുവരി 1 ന് ഇത് ദേശസാൽക്കരിക്കപ്പെട്ടു. 21 അംഗങ്ങളടങ്ങുന്ന ഒരു കേന്ദ്ര ബോർഡ് ആണ് ബാങ്കിനെ നിയന്ത്രിക്കുന്നത്. ഗവർണ്ണർ ആണ് അതിന്റെ തലവൻ. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ പ്രാദേശിക ബോർഡുകൾ ഉണ്ട്. തദ്ദേശ ബാങ്കുകളുടെയും, സഹകരണ ബാങ്കുകളുടെയും മറ്റും താല്പര്യങ്ങൾ കേന്ദ്രബോർഡിന്റെ ശ്രദ്ധയിൽ എത്തിക്കുന്നു.
റിസേർവ് ബാങ്ക്, സ്വതന്ത്രമായി പ്രവർത്തിക്കുന്ന പരമോന്നത ധനകാര്യ നിയന്ത്രേതാവാണ്. രാജ്യം മുഴുവൻ ഉപയോഗത്തിന് വേണ്ട ബാങ്ക് നോട്ടുകൾ നിർമ്മിക്കുക, വിദേശ കരുതൽ ധനം സൂക്ഷിക്കുക, പണപ്പെരുപ്പം നിയന്ത്രിക്കുക, ധനകാര്യ നയറിപ്പോർട്ട് നൽകുക, അംഗീകൃത ബാങ്കുകളുടെ ബാങ്കർ ആയി പ്രവർത്തിച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക, കേന്ദ്ര സർക്കാരിന്റെ ബാങ്കായും ധന സ്രോതസ്സായും പ്രവർത്തിക്കുക തുടങ്ങിയ ധർമ്മങ്ങളും ആർ. ബി. ഐ ക്കുണ്ട്. നോട്ട് നിർമ്മാണം റിസേർവ് ബാങ്കിന്റെ മാത്രം കുത്തകയാണ്. വ്യാജ നോട്ടുകൾ വരുന്നുവോ എന്ന് ആർ. ബി. ഐ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിനായി www.paisaboltahai.rbi.org.in എന്ന ഒരു വെബ്സൈറ്റ് തന്നെ പ്രവർത്തിക്കുന്നു.
ഇടത്തേക്ക് തിരിഞ്ഞു നിൽക്കുന്ന കടുവയും പശ്ചാത്തലത്തിൽ ഒരു ഈന്തപ്പനയും, നടുവിലും അരികിൽ മുകളിൽ ഹിന്ദിയിലും താഴെ ഇംഗ്ലീഷിലും "റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ" എന്ന എഴുത്തുമാണ് ആർ. ബി. ഐ. ചിഹ്നമായി ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ മോഹർ നാണയത്തിലെ ചിഹ്നത്തിൽ സിംഹത്തിനു പകരം കടുവ ചിത്രീകരിക്കുകയാണ് ഇക്കാര്യത്തിൽ സംഭവിച്ചത്.
2010 ല്‍ സ്ഥാപനത്തിന്റെ 75ാം വാർഷികം ആഘോഷിച്ച വേളയിൽ 75, 10, 5, 2, 1 രൂപ മുഖവിലയുള്ള നാണയങ്ങൾ പുറത്തിറക്കി.
നാണയ വിവരണം
നാണയത്തിന്‍റെ പിൻപുറത്ത് ആർ. ബി. ഐ യുടെ ചിഹ്നവും മുകളിൽ ഇടതുവശത്ത് "ഭാരതീയ റിസേർവ് ബാങ്ക്" എന്ന് ഹിന്ദിയിലും വലത് വശത്ത് "റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ" എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. ചിത്രത്തിനു താഴെ "പ്ലാറ്റിനം ജൂബിലി" എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും കാണാം. ഏറ്റവും താഴെയായി "1935-2010" എന്നും "എം" എന്ന് മുംബൈ മിന്റ് മാർക്കും അടിച്ചിരിക്കുന്നു.
സാങ്കേതിക വിവരണം
1 മൂല്യം - 75 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.
2 മൂല്യം - 10 രൂപ, ഭാരം - 7.71 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - Bimetal - outer - ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%, Inner - ചെമ്പ് - 75%, നിക്കൽ - 25%, നാകം - 5%.
3 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 70%, നാകം - 20%, നിക്കൽ - 5%, വരകള്‍ (serration) - 100.
4 മൂല്യം - 2 രൂപ, ഭാരം - 5.62 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - ഇരുമ്പ് - 83%, ക്രോമിയം - 17%.
5 മൂല്യം - 1 രൂപ, ഭാരം - 4.85 ഗ്രാം, വ്യാസം - 25 മില്ലിമീറ്റര്‍, ലോഹം - ഇരുമ്പ് - 83%, ക്രോമിയം - 17%.
No comments:
Post a Comment