21/09/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (110) - കൊസോവോ

                           

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
107

ഗ്രീസ്‌

തെക്കൻ യൂറോപ്പിലെ ഒരു രാജ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം.ബാൽക്കൻ ഉപദ്വീപിന്റെ തെക്ക് ഭാഗത്തും അതിനോട് ചേർന്നുള്ള ദ്വീപുകളിലും ഏഷ്യാമൈനറിന്റെ തീരത്തും സ്ഥിതി ചെയ്യുന്ന ഗ്രീസ് 131,994 ചതുരശ്ര കിലോമീറ്ററാണ്. അൽബേനിയ, മുൻ യൂഗോസ്ലാവ് മാസിഡോണിയ, ബൾഗേറിയ, തുർക്കി എന്നിവയുമായി അതിർത്തി പങ്കിടുന്നു.  ഇതിൽ ഉൾപ്പെടുന്നു വ അയോണിയൻ കടൽ, ഈജിയൻ കടൽ, ലിബിയൻ കടൽ ക്രീറ്റിന്റെ തെക്കൻ തീരം. ഗ്രീസിൽ ഏകദേശം രണ്ടായിരത്തോളം ദ്വീപുകൾ ഉൾപ്പെടുന്നു, ഇത് രാജ്യത്തിന്റെ ഏകദേശം 20% വരും

മഹത്ത് ഇതിഹാസങ്ങൾ ആയ ഇലിയഡ്. ഒഡീസിയും, മഹാനായ അലക്സാണ്ടർ ചക്രവർത്തി,സോക്രട്ടീസ്, ഹോമർ, ഹിപ്പോക്രാറ്റസ് ,പിന്നെ ട്രോജൻ കുതിര തന്ത്രം . ഒക്കെ പിറന്ന നാട് . സൂര്യദേവനായ അപ്പോളയും . സൗന്ദര്യദേവതയായ അഥീനയും പിറന്ന നാട്.

ഗ്രീസിന്റെ സംസ്കാരം ആയിരക്കണക്കിന് വർഷങ്ങളായി പരിണമിച്ചു, മിനോവൻ നാഗരികതയിൽ തുടങ്ങി, റോമൻ ഭരണകാലത്ത് ക്ലാസിക്കൽ ഗ്രീസിലും ഗ്രീസിലും രൂപീകരണം നടന്നു. ഓട്ടോമൻ നുകം ഗ്രീക്കുകാരുടെ സംസ്കാരത്തെയും സ്വാധീനിച്ചു, പ്രധാനമായും പുരാതന ഗ്രീക്ക് സംസ്കാരത്തിന്റെ സജീവ വികസനം മന്ദഗതിയിലാക്കി. എന്നാൽ ഗ്രീക്ക് വിപ്ലവകാലത്ത് പോലും മഹത്തായ സാഹിത്യം, സംഗീതം, പെയിന്റിംഗ് എന്നിവ സൃഷ്ടിക്കപ്പെട്ടു. ഓർത്തഡോക്സ് ക്രിസ്തുമതം ആധുനിക ഗ്രീസിന്റെ മുഴുവൻ സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്,ഒലീവിന്റെ നാടാണ് ഗ്രീസ്  ഇതിഹാസങ്ങളുടെയും പ്രാചീന സംസ്കൃതിയുടെയും മാത്രമല്ല, രുചിപ്പെരുമയുടെ കൂടി വലിയ ചരിത്രപാരമ്പര്യമുണ്ട് ഗ്രീസിന്. 4000 വർഷത്തിലേറെ പഴക്കമുള്ളൊരു രുചിചരിത്രമുള്ള രാജ്യമാണിത്. ഒലീവിന് വളരാൻ അനുയോജ്യമായ കാലാവസ്ഥയായതിനാൽ ഒലീവും ഒലീവ് ഓയിലും ഗ്രീക്ക് ജനതയുടെ നിത്യജീവിതത്തിന്റെ ഭാഗം. ഉയർന്ന പ്രദേശങ്ങളിൽ മുന്തിരിത്തോപ്പുകൾ ധാരാളമുള്ളതിനാൻ വൈനും ഇവിടെ പാരമ്പര്യ രുചിയുടെ ഭാഗമായി നിൽക്കുന്നു.ഗ്രീസിലെ മിക്കവാറും മുഴുവൻ ജനങ്ങളും ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ്. ഭരണഘടന അനുസരിച്ച്, ഓർത്തഡോക്സ് ക്രിസ്തുമതം സംസ്ഥാന മതമാണ്.നാണയം ഡ്രാക്ക് മാ ആയിരുന്നു ഇപ്പോൾ യൂറോ , യൂറോ നിലവിൽ എന്നിരിക്കലും സാമ്പത്തിക സ്ഥിരത പൂർണ്ണമായും കൈവരിച്ചിട്ട് ഇല്ല.










No comments:

Post a Comment