ഇന്നത്തെ പഠനം | |
അവതരണം | നിഷാദ് കാക്കനാട് |
വിഷയം | സ്റ്റാമ്പിലെ വിശേഷങ്ങൾ |
ലക്കം | 42 |
ക്രൂരമായ വിലാപയാത്രയും അറിയാത്ത ശവകുടീരവും
ചരിത്രത്തിലുടനീളം രക്ത ദാഹികള്‍ ആയ ഒരുപാട് രാജാക്കന്മാരെയും ചക്രവര്‍ത്തികളെയും കാണാം. എന്നാല്‍ ആരായിരുന്നു അവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാള്‍? ആരായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ അധിപന്‍ രണ്ടിനും ഒരുത്തരമേ ഉള്ളു. ചെങ്കിസ് ഖാന്‍. ചെങ്കിസ് ഖാനെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിൻ്റെ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് ആദ്യം തന്നെ പറയേണ്ടി വരുന്നത്. അദ്ദേഹത്തിൻ്റെ നിഷ്ഠൂരരായ പട്ടാളം കൊന്നൊടുക്കിയത് നൂറു കണക്കിന്നോ, ആയിരകണക്കിന്നോ ആളുകളെയായിരുന്നില്ല രാജ്യങ്ങൾ പിടിച്ചടക്കാ സാമ്രാജ്യം സ്ഥാപിക്കാനുള്ള ത്വരയ്ക്കിടയിൽ നാലുകോടി എതിരാളികളെയാണ് അദ്ദേഹത്തിൻ്റെ സൈന്യം കൊന്നൊടുക്കിയത് 'ഇക്കാരണത്താൽ ചെങ്കിസ് ഖാൻ്റെ നാമധേയം ക്രൂരതയുടെ പര്യായമാണ് ലോകം അനുസ്മരിക്കാറ്. രണ്ടാംലോകമഹായുദ്ധത്തിനിടയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യവിഭാഗങ്ങൾ ഒരു കോടിപത്തുലക്ഷം സാധാരണക്കാരെ കൊന്നൊടുക്കിയെന്നും ചരിത്രം പറയുന്നു.ഇതിൻ്റെ നാലിരട്ടിയായിരുന്നു ചെങ്കിസ് ഖാൻ്റെ സൈന്യത്തിൻ്റെ ചരിത്രം കുറിച്ചിട്ടിരിക്കുന്ന പാതകങ്ങൾ .
ഇന്ത്യയിലെ ഡല്‍ഹി സുല്‍ത്താനേറ്റ് മംഗോള്‍ ആക്രമണത്തെ ചെറുത്തു തോല്‍പ്പിച്ചതിനാല്‍ ഇന്ത്യയുടെ മേല്‍ അധിനിവേശം നടത്താന്‍ ചെങ്കിസ്ഖാന് സാധിച്ചില്ല. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ സിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സോങ്‌സിംഗ് അധിനിവേശത്തിനിടെ കുതിരപ്പുറത്തുനിന്ന് വീണു പരുക്ക് പറ്റിയതിനെത്തുടര്‍ന്ന് 1227 ഓഗസ്റ്റ് 18 ന് ചെങ്കിസ്ഖാന്‍ മരണപ്പെട്ടുവെന്ന് ഒരു വിഭാഗം മംഗോളിയര്‍ വിശ്വസിക്കുന്നു. ചെങ്കിസ് ഖാൻ കീഴടക്കിയ ഒരു രാജ്യത്തെ രാജകുമാരിയുമായി വേഴ്ച നടത്തി കൊണ്ടിരിയ്ക്കേ ചെങ്കിസ് ഖാൻ രാജകുമാരിയുടെ കുത്തേറ്റ് മരിച്ചുവെന്നാണ് മറ്റൊരു വിഭാഗം മംഗോളിയർ വിശ്വാസിക്കുന്നത്. ഒരു യുദ്ധത്തിനിടയിലേറ്റ മുറിവിലൂടെ ഉണ്ടായ വിഷബാധ മൂലമാണ് ചെങ്കിസ് ഖാൻ മരിച്ചതെന്ന് സഞ്ചാരിയായ മാർക്കോ പോളേ രേഖപ്പെടുത്തിയിരിക്കുന്നു.
നൂറ്റാണ്ടുകളായി രഹസ്യങ്ങളിൽ പൊതിഞ്ഞു കിടക്കുന്നതാണ് മംഗോളിയൻ ചക്രവർത്തി ചെങ്കിസ്ഖാ ന്റെ ശവകുടീരം .1227ൽ അന്തരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സമ്പ്രാജ്യത്തിന്റെ അധിപനായിരുന്നു അദ്ദേഹം .തന്റെ നിരവധിയായ ആക്രമണങ്ങളിലൂടെയും മറ്റും എണ്ണിയാലോടുങ്ങാത്ത സ്വത്തുക്കളാണ് ഈ ചക്രവർത്തി മംഗോളിയയിലേക്ക് കൊണ്ട് വന്നത് .എന്നാൽ ഇവയൊന്നും തന്നെ ഇത് വരെയായി കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ വൻ നിധിശേഖരവുമായി കൂടികുഴഞ്ഞു കിടക്കുന്നതാണ് ചെങ്കിസ്ഖാന്റെ ശവകുടീരത്തെപ്പറ്റിയുള്ള രഹസ്യങ്ങളും .ശവകുടീരം എവിടെയെന്നെന്നുള്ളത് രഹസ്യമാക്കി വെക്കുന്നത് ചെങ്കിസ്ഖാന്റെ ഗോത്രത്തിന്റ സവിശേഷതയായിരുന്നു .മരിക്കുന്നതിന് മുൻപ് തന്നെ തന്റെ ശവം മറവ് ചെയ്യേണ്ട സ്ഥലം ചെങ്കിസ്ഖാൻ തീരുമാനിച്ചിരുന്നു .തന്റെ ശവകുടീരം ഒരിക്കലും പുറം ലോകം കണ്ടെത്തരുത് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ശവമടക്ക് നടന്നത് .രണ്ടായിരം പടയാളികളാണ് ചെങ്കിസ്ഖാന്റെ ശവമഞ്ചവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ പങ്കെടുത്തത് .ഇവർ കടന്ന് പോകുന്ന വഴിയിൽ ഉള്ളവരെ നിർദാക്ഷ്യണ്യം കൊന്ന് തള്ളി .ശവമടക്ക് ആരും അറിയാതിരിക്കാൻ വേണ്ടിയാണിത് .ശവമടക്ക് കഴിഞ്ഞ ശേഷം അകമ്പടി സേവിച്ച സൈനികരെയും ഒന്നൊന്നായി വധിച്ചു .ശവം മറവ് ചെയ്ത് സ്ഥലം തിരിച്ചറിയാതിരിക്കാൻ നൂറ് കണക്കിന് കുതിരകളെ ഇതിന് മുകളിലൂടെ ഓടിച്ചതായും മരങ്ങൾ വെച്ച് പിടിപ്പിച്ചതായും പറയപ്പെടുന്നു .
No comments:
Post a Comment