ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 63 |
ജീൻ ജാക്വിസ് ഡെസ്സാലിൻസ്
ഹെയ്തിയിയുടെ സ്ഥാപക പിതാവ് ആയിരുന്നു ജീൻ ജാക്വിസ് ഡെസ്സാലിൻസ് സെപ്റ്റംബർ 20, 1758 – ഒക്ടോബർ 17, 1806). നിരക്ഷരനായ ഒരു അടിമയായിരുന്ന ഇദ്ദേഹം. ഫ്രാൻസിന്റെ അധീനതയിൽ നിന്ന് ഹെയ്തിയെ സ്വതന്ത്രമാക്കുകയും 1804 മുതൽ 06 വരെ രാജ്യത്തിന്റെ ചക്രവർത്തിയായി ഭരണം നടത്തുകയും ചെയ്തു. തോട്ടം ജോലിക്കാരനായ ഒരു അടിമയുടെ മകനായി ഇദ്ദേഹം 1758-ൽ ജനിച്ചു. 1790-കളുടെ തുടക്കത്തിൽ ഫ്രഞ്ചുകാർക്കെതിരായി അടിമകൾ നടത്തിയ വിപ്ലവത്തിൽ ഇദ്ദേഹം പങ്കെടുത്തു.1803-ഓടെ ഫ്രഞ്ചുകാർക്കെതിരായി വിജയകരമായി വിപ്ലവം നയിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിന്റെ ഫലമായി 1804-ൽ ഹെയ്തി സ്വതന്ത്രയായി. 1804 ജനുവരി 1-ന് ഡെസ്സാലൻ ഹെയ് തിയിലെ ഗവർണർ ജനറലായി അധികാരമേറ്റു. തുടർന്ന് സെപ്റ്റംബറിൽ ജീൻ ജാക്വിസ് ഒന്നാമൻ എന്ന നാമത്തിൽ ചക്രവർത്തിയായി സ്വയം അവരോധിതനായി. ഇദ്ദേഹത്തിന്റെ നയങ്ങൾ നാട്ടിൽ ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. തുടർന്നുണ്ടായ ഒരു കലാപത്തിനിടയ്ക്ക് 1806 ഒക്ടോബർ 17-ന് ഇദ്ദേഹം വധിക്കപ്പെട്ടു.
ഹെയ്തി 2004 ൽ പുറത്തിറക്കിയ 250 ഗൂർഡ് ബാങ്ക് നോട്ട്.
മുൻവശം (Obverse): ചക്രവർത്തി ജാക്വസ് ഒന്നാമൻ( ജീൻ-ജാക്വിസ് ഡെസ്സാലിൻസ്) (1758-1806) ഛായാചിത്രം. 1804 ജനുവരി 1 ന് ഗോണാവിൽ ഒരു ജനക്കൂട്ടത്തിന് മുന്നിൽ ഹെയ്തിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ചിത്രീകരിച്ചിരിക്കുന്നു.
പിൻവശം (Reverse): മാർചന്ദിലെ ഫോർട്ട് ഡെസിഡോ.
No comments:
Post a Comment