ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 54 |
ശ്രീകൃഷ്ണചൈതന്യ മഹാപ്രഭു - വൃന്ദാവന്‍ സന്ദര്‍ശനത്തിന്‍റെ 500ാം വാര്‍ഷികം
ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരത്തിന് വലിയൊരളവു കാരണക്കാരനായ ഒരു സന്യാസിവര്യനായിരുന്നു ശ്രീകൃഷ്ണചൈതന്യ മഹാപ്രഭു.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വീപ് ആണ് അദ്ദേഹത്തിന്‍റെ ജന്മസ്ഥലം. 1486 ഫെബ്രുവരി 18 ന് ജനിച്ച്, വിശ്വംഭർ മിശ്ര എന്ന പൂർവ്വാശ്രമ നാമധാരിയായി പ്രാരംഭ വേദാന്ത പഠനം കഴിഞ്ഞ ശേഷം ഗംഗാദാസ് എന്ന ഗുരുവിൽ കീഴിൽ ഉപരി വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ സംസ്കൃതത്തിൽ അനിതര സാധാരണമായ പാണ്ഡിത്യം കരസ്ഥമാക്കി.
തന്റെ 22ാം വയസ്സിൽ ഗയയിൽ വച്ച് ഈശ്വരപുരി എന്ന ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിക്കാൻ കഴിഞ്ഞത് ചൈതന്യയുടെ ജീവിതഗതി തന്നെ മാറ്റിമറിച്ചു. വൈഷ്ണവ ഭക്തിധാരയിലെ കൃഷ്ണഭക്തി പ്രസ്ഥാനമായിരുന്നു ചൈതന്യ മഹാപ്രഭു പ്രചരിപ്പിച്ചത്.
അഭൗമ സുന്ദരനായിരുന്ന ചൈതന്യ, ശ്രീകൃഷ്ണാവതാരമാണെന്ന് അക്കാലത്ത് പലരും വിശ്വസിച്ചു.
ജാതി മത ദേശ ഭേദമില്ലാതെ ("അചിന്ത്യ ഭേദ അഭേദ") "ഹരേ കൃഷ്ണ" മഹാമന്ത്രം ജപിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഈ സന്ദേശത്തിന്റെ പ്രചരണാർത്ഥം ഇന്ത്യയുടെ നാനാ ഭാഗങ്ങളിലും അദ്ദേഹം യാത്ര ചെയ്തു. വിശ്വാസ സംബന്ധിയായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് ചൈതന്യ.
1515 ൽ അദ്ദേഹം വൃന്ദാവൻ സന്ദർശിക്കുകയും ശ്രീകൃഷ്ണ ചരിതവുമായി ബന്ധപ്പെട്ട് മറവിയിലാണ്ടു പോയിരുന്ന വിവിധ സ്ഥലങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആശയമുൾക്കൊണ്ട് പിൽക്കാലത്തു ഭക്തിവേദാന്തസ്വാമി പ്രഭുദേവ രൂപം നൽകിയതാണ് ഇന്ന് യൂറോപ്പിലുൾപ്പെടെ വേരുകളുള്ള ഹരേ കൃഷ്ണ പ്രസ്ഥാനം.
ഗൗരംഗ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം ഗൗര പൂർണ്ണിമ എന്ന പേരിൽ ആചരിച്ചു വരുന്നു. വൃന്ദാവൻ വിട്ടശേഷം പുരിയിൽ സ്ഥിരവാസി ആയിരുന്ന അദ്ദേഹം 1533 ൽ പരലോക പ്രാപ്തനായി.
ശ്രീകൃഷ്ണചൈതന്യ മഹാപ്രഭുവിന്റെ വൃന്ദാവൻ സന്ദർശനത്തിന്റെ 500ാം വാർഷികത്തിൽ ഭാരത സർക്കാർ 500 രൂപ 10 രൂപ നാണയങ്ങള്‍ പുറത്തിറക്കുകയുണ്ടായി.
നാണയ വിവരണം
നാണയത്തിന്‍റെ പിൻവശത്തായി, ഭക്തിയിൽ സ്വയം മറന്ന് കൈകളുയർത്തി നിൽക്കുന്ന ചൈതന്യയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. ഇരുവശങ്ങളിലായി ദേവനാഗരി, ഇൻഡോ - അറബിക് അക്കങ്ങളിൽ "2015" എന്ന് കാണാം. ചിത്രത്തിന് താഴെ അരികിലായി ഇംഗ്ലീഷിൽ "500ത് ആനിവേഴ്സറി ഓഫ് ശ്രീകൃഷ്ണചൈതന്യമഹാപ്രഭൂസ് കമിങ്ങ് ടു വൃന്ദാവൻ" എന്നും മുകളിൽ അരികിൽ ഹിന്ദിയിൽ "ശ്രീകൃഷ്ണചൈതന്യമഹാപ്രഭു കെ വൃന്ദാവൻ ആഗമൻ കീ 500 വീം ജയന്തി" എന്നും ആലേഖനം ചെയ്തിരിക്കുന്നു.
സാങ്കേതിക വിവരണം
1 മൂല്യം - 500 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200
2 മൂല്യം - 10 രൂപ, ഭാരം - 7.7 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - Bimetalic - Outer ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%, Inner ചെമ്പ് - 75%, നിക്കൽ - 25%
No comments:
Post a Comment