ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 43 |
ഹസ്സനാൽ ബോൾക്കിയ
ബ്രൂണൈയിലെ ഇപ്പോഴത്തെ സുൽത്താനും പ്രധാനമന്ത്രിയും ആണ് ഹസ്സനാൽ ബോൾക്കിയ (മുഴുവൻ പേര്: സുൽത്താൻ ഹാജി ഹസ്സനാൽ ബോൾകിയ മുയിസാദിൻ വദ്ദൗല ഇബ്നി അൽ മർഹം) ജനനം: 15 ജൂലൈ 1946. സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മൂന്നാമന്റെയും രാജാ ഇസ്തേരി (രാജ്ഞി) പെംഗിരൻ അനക് ദാമിത്തിന്റെയും മൂത്തമകനായിരുന്നു അദ്ദേഹം. 1967 ഒക്ടോബർ 5 ന് തന്റെ പിതാവ് രാജിവച്ചതിനെത്തുടർന്ന് ബ്രൂണൈ സുൽത്താനായി സിംഹാസനത്തിലെത്തി.
1984 സെപ്റ്റംബറിൽ ബ്രൂണൈ ദാറുസ്സലാമിന്റെ ഐക്യരാഷ്ട്രസഭയുടെ പ്രവേശനത്തെത്തുടർന്ന് ബോൾകിയ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തു. അദ്ദേഹം അടുത്തിടെ ബ്രൂണൈ ഗവൺമെന്റിന്റെ ജനാധിപത്യവൽക്കരണത്തെ അനുകൂലിക്കുകയും സ്വയം പ്രധാനമന്ത്രിയും പ്രസിഡന്റും ആയി പ്രഖ്യാപിക്കുകയും ചെയ്തു. വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞ് കൊല്ലുന്നതുൾപ്പടെയുള്ള ഇസ്ലാമിക ശരീഅത്ത് ശിക്ഷാരീതികൾ ബ്രൂണൈ അവലംബിക്കണമെന്ന് ഹസനാൽ ബോൾക്കിയ 2014-ൽ വാദിച്ചിരുന്നു. 2015 ൽ ഹസനാൽ ബോൾക്കിയ ക്രിസ്തുമസ് ആഘോഷങ്ങൾ നിരോധിച്ചു. സാന്താക്ലോസിനോട് സാമ്യമുള്ള തൊപ്പികളോ വസ്ത്രങ്ങളോ ധരിക്കുന്നതും പൊതുസ്ഥലത്തെ ക്രിസ്തുമസ് അലങ്കാരങ്ങളും വിലക്കപ്പെട്ടു.
പ്രധാനമന്ത്രിയെന്ന നിലയിൽ, സ്വവർഗരതിക്കും വ്യഭിചാരത്തിനും 2019 ഏപ്രിൽ 3 മുതൽ കല്ലെറിഞ്ഞുകൊണ്ട് വധശിക്ഷ നടപ്പാക്കുന്ന നിയമനിർമ്മാണത്തിന് ബോൾക്കിയ നേതൃത്വം നൽകി. ഇത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായി. ഈ നയത്തിന്റെ ഫലമായി ബ്രൂണൈ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിരവധി കമ്പനികളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഉണ്ടായി.ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. 2008 ൽ ഫോബ്സ് മാഗസിന്റെ കണക്ക് പ്രകാരം സുൽത്താന്റെ മൊത്തം ആസ്തി 20 ബില്യൺ യുഎസ് ഡോളറാണ്. എലിസബത്ത് II രാജ്ഞിക്കുശേഷം, ലോകത്തിലെ ഏറ്റവും കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് സുൽത്താൻ. 2017 ഒക്ടോബർ 5 ന് സുൽത്താൻ തന്റെ ഭരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.
2011 ൽ പുറത്തിറങ്ങിയ ബ്രൂണൈ 10 റിംഗിറ്റ് ബാങ്ക് നോട്ട്.
മുൻവശം (Obverse): റാൻക റാൻക പൂക്കളും ദേശീയ ചിഹ്നത്തോടൊപ്പം നിലവിലെ സുൽത്താനും ബ്രൂണെയുടെ പ്രധാനമന്ത്രിയുമായ സുൽത്താൻ ഹസ്സനാൽ ബോൾകിയയുടെ ഛായാചിത്രവും കാണാം.
പിൻവശം (Reverse): ബ്രൂണൈയിലെ ദേശീയ പള്ളിയായ ജെയിംസ് അസ്ർ ഹസ്സാനിൽ ബോൾകിയ പള്ളിയുടെ ചിത്രം.
No comments:
Post a Comment