ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 44 |
ഉഗ്യെൻ വാങ്ചുക്
ആദ്യത്തെ ഭൂട്ടാൻ രാജാവ് ആയിരുന്നു ഗോങ്സ ഉഗ്യൻ വാങ്ചുക് (1862–1926). 1907-1926 ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. വാങ്ചുക് രാജവംശം സ്ഥാപിച്ചത് ഇദ്ദേഹമാണ്. രാജ്യത്തെ ഏകീകരിക്കാനും ഭരണകൂടത്തിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുമുള്ള ശ്രമങ്ങൾ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്നിരുന്നു.1906-ൽ വെയിൽസ് രാജകുമാരനെ കാണുവാനായി ഇദ്ദേഹം കൽക്കട്ട സന്ദർശിച്ചു. 1911-ൽ ഭൂട്ടാൻ രാജാവ് എന്ന നിലയിൽ ഇദ്ദേഹം ഡൽഹി സന്ദർശിച്ച് ജോർജ്ജ് അഞ്ചാമൻ (1865-1936) രാജാവിനെ സന്ദർശിച്ചു. 1865-ൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ കരാർ ഇദ്ദേഹം 1910-ൽ പുതുക്കി. വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ബ്രിട്ടീഷ് ഇന്ത്യയുമായി ആലോചിച്ചായിരിക്കും ചെയ്യുക എന്നായിരുന്നു പുതിയ കരാറിലുള്ള അധിക വ്യവസ്ഥ. ചൈനയ്ക്കും റഷ്യയ്ക്കും തിബറ്റിലും മറ്റ് രാജ്യങ്ങളിലും കണ്ണുണ്ട് എന്ന സംശയം കാരണമായിരുന്നു ഈ വ്യവസ്ഥ ബ്രിട്ടീഷുകാർ കൂട്ടിച്ചേർത്തത്. 1926-ൽ 64 വയസ്സ് പ്രായമുള്ളപ്പോൾ ഇദ്ദേഹം ഫോദ്രാങ് തിൻലേ റെബ്താനിൽ വച്ച് മരണമടഞ്ഞു. കിരീടാവകാശിയായിരുന്ന രാജകുമാരൻ ജിഗ്മേ വാങ്ചുക്കിന് അന്ന് ഏകദേശം 23 വയസ്സ് പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ച് അത്ഭുതക്കാഴ്ച്ചകൾ ഉണ്ടായി എന്ന് ചിലർ വിശ്വസിക്കുന്നു.
2011 ൽ ഭൂട്ടാൻ പുറത്തിറക്കിയ 500 ങൽട്രം കറൻസി നോട്ട്. മുൻവശം(Obverse):മധ്യഭാഗത്ത് രണ്ട് ഡ്രാഗണുകൾ വലയം ചെയ്തിട്ടുണ്ട്, ഒന്നാം രാജാവ് ഉഗ്യെൻ വാങ് ചുക്കിന്റെ ഛായാചിത്രവും. പിൻവശം(Reverse): പുനാഖ സോങ് (റോയൽ മോണിറ്ററി അതോറിറ്റി ഓഫ് ഭൂട്ടാൻ ).
No comments:
Post a Comment