ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 90 |
ഭൂട്ടാൻ
ഭൂട്ടാൻതെക്കെനേഷ്യയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യമാണ്. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങൾ പരിമിതമാണ്. ടിബറ്റൻ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരിൽ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവൺമെന്റിന്റെ കർശന നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ.
ഭൂ ഉത്താൻ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഭൂട്ടാൻ ഉണ്ടായത് . 13-14 കി.മി വീതിയുള്ള ഒരു സമതലമൊഴിച്ചാൽ ബാക്കി ഭാഗമത്രയും പർവ്വത മേഖലയാണ്. ടിബറ്റിൽ നിന്നും ഹിമാലയൻ ചുരങ്ങളിലൂടെ കടന്നുവന്ന ടിബറ്റൻ വർഗ്ഗക്കാരാണ് ഇന്നത്തെ ഭൂട്ടാൻകാരുടെ പൂർവ്വികർ. ക്രിസ്തുവിനു 2000 വർഷം മുമ്പുണ്ടായിരുന്നവരാണ് ഭൂട്ടാൻകാരുടെ പൂർവികർ എന്നാണു വിശ്വാസം.
ഭൂട്ടാന്‍റെ തലസ്ഥാന നഗരമായ തിംഫു ഇവിടത്തെ ഏറ്റവും വലിയ നഗരം കൂടിയാണ്. ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ തലസ്ഥാന നഗരം എന്ന ഖ്യാതിയും ഇതിനുണ്ട്.വർഷം മുഴുവൻ ആഘോഷങ്ങൾ നീണ്ടു നിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ. അതുകൊണ്ടു തന്നെ ഉത്സവകാലങ്ങൾ യാത്രകൾക്കായി തെരെഞ്ഞെടുക്കുന്നതു വേറിട്ട കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കും. ഓരോ ഉത്സവങ്ങളും പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞും വർണങ്ങൾ നിറഞ്ഞ നൃത്തത്തിന്റെ അകമ്പടിയോടെയും ആയിരിക്കും. മതപരമായ ഉത്സവങ്ങൾക്കുപരിയായി, റോഡോഡെൻഡ്രോൺ ഫെസ്റ്റിവൽ, ബ്ലാക്ക് നെക്ക്ഡ് ക്രെയിൻ ഫെസ്റ്റിവൽ, റോയൽ ഹൈലാൻഡർ ഫെസ്റ്റിവൽ, ഹാ സമ്മർ ഫെസ്റ്റിവൽ തുടങ്ങി നിരവധി ആഘോഷങ്ങൾ വർഷം മുഴുവൻ ആ രാജ്യത്തിനു ഉത്സവഛായ നൽകുന്നു.പുകയില ഉത്പന്നങ്ങളുടെ വില്പനയും വാങ്ങലും നിരോധിച്ച ഒരു രാജ്യമാണ് ഭൂട്ടാൻ, കൂടാതെ, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കപ്പെട്ടിട്ടുണ്ട്.വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടാൻ കഴിഞ്ഞു. പലതരം സ്റ്റാമ്പുകൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ നാടാണ് ഇത് പ്രധാന വരുമാനമാർഗവും ആണ്. വനം 63%. മതം. ടിബറ്റൻ ബുദ്ധമതം. ഭാഷ. സോംഘ.തന്ത്ര പ്രദാനമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഭൂട്ടാന്റെ പ്രതിരോധം ഇന്ത്യയ്ക്ക് ആണ്.
1974 വരെ ഇന്ത്യൻ രൂപയുടെ തുല്യമൂല്യമുള്ള ഭൂട്ടാനീസ് രൂപയായിരുന്നു ഭൂട്ടാന്റെ നാണയം. ഭൂട്ടാനീസ് രൂപയ്ക്കു പകരമായാണ് ങൾട്രം രൂപീകരിച്ചത്. 1960ൽ ഇന്ത്യ ആയിരുന്നു ഭൂട്ടാൻ സർക്കാരിന്റെ മുഖ്യ സഹായ രാജ്യം. അതിനാൽ ഇന്ത്യൻ രൂപയ്ക്കു തുല്യമായി ങൾട്രത്തിന്റെ മൂല്യം നിശ്ചയിച്ചിരിക്കുന്നു. അതുപോലെ ങൾട്രം ഇന്ത്യൻ രൂപയുമായി മാത്രമേ സ്വതന്ത്രമായി വിനിമയം ചെയ്യാനാവൂ.
No comments:
Post a Comment