13/04/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (88) - ഉത്തര കൊറിയ

          

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
88

ഉത്തര കൊറിയ

ഉത്തര കൊറിയ ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്തുള്ള രാജ്യമാണ്. ഉത്തര കൊറിയ കമ്യൂണിസ്റ്റ് രാഷ്ട്രമാണ് .ഏക പാർട്ടി ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയെ പാശ്ചാത്യ രാജ്യങ്ങൾ സർവ്വാധിപത്യ രാജ്യമെന്ന് വിലയിരുത്തന്നു. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. തെക്ക് ദക്ഷിണ കൊറിയയും വടക്ക് ചൈനയുമാണ് ഉത്തര കൊറിയയുടെ അതിരുകൾ' വടക്ക് കിഴക്ക് റഷ്യൻ ഫെഡറേഷനുമായി 18.3 കി.മി. നീളം മാത്രമുള്ള ചെറിയ അതിർത്തിയുമുണ്ട്. ഉത്തര ചോസോൺ എന്നാണ് ഉത്തര കൊറിയാക്കാർ സ്വന്തം രാജ്യത്തെ വിളിക്കുന്നത്. 1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. എന്നാൽ ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ സ്വാതന്ത്രം നേടുകയും രണ്ടാം ലോകമഹായുദ്ധാനന്തരം ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.

ഉത്തര കൊറിയ ജപ്പാൻ അധീനതയിൽ നിന്ന് മോചിതം മായതു മുതൽ  കിം ഇൽ സുങ് ആയിരുന്നു രാഷ്ട്ര തലവൻ അദ്ദേഹത്തിന്റെ മകൻ കിം ജോങ് ഇൽ ആണ് ഇപ്പോഴത്തെ പരമാധികാരി. പുരാതന കാലത്ത് ജോസോൺ(Joseon) എന്നാണ് ഇരു കൊറിയകളും അറിയപ്പെട്ടിരുന്നത് അർത്ഥം പ്രഭാത ശാന്തിയുടെ നാട് . ഉത്തര കൊറിയക്കാർ ഉത്തര ചോസോൺ(North Choson) എന്നും തെക്കൻ കൊറിയ ക്കാർ ഹാങു ക്(Hanguk) എന്നും തങ്ങളുടെ നാടിനെ സ്വയം വിളിക്കുന്നു. അതി പുരാതനമായ ഒരു സംസ്കാരവും പൈതൃകവും പാരമ്പര്യവും സ്വന്തം ഭാഷയും. അവകാശമായി ഉള്ള ജനതയാണ് കൊറിയക്കാർ . പുരാതന കാലം മുതൽ നെല്ല് കൃഷി ഉണ്ടായിരുന്ന നാടാണ്. പ്രകൃതി ആരാധന നടത്തിയ ജനത ക്രമേണ കൺഫ്യൂഷിയൻനിസം . ബുദ്ധമത വിശ്വാസികളായി തീർന്നു. ജാപ്പനീസ് അധിനിവേശം പല തവണ കൊറിയർക്ക് നേരിടേണ്ടി വന്നു. കൂടാതെ വടക്ക് തെക്ക് കൊറിയകൾ അതിർത്തി തർക്കം രൂക്ഷം മായി പല തവണ ഏറ്റുമുട്ടി. സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും സഹായത്താൽ ലാണ് ഉത്തര കൊറിയ പിടിച്ച് നിന്നത്. കൽക്കരി ഖനനം പ്രദാന സാമ്പത്തികം. പർവ്വതങ്ങളുടെ നാട് .  ഉത്തര കൊറിയൻ ഗ്രാമങ്ങൾ കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന സ്ഥിതിയാണ്. വൈദ്യുതിയില്ല. ചികിത്സാ സൗകര്യം മില്ലായ്മ. തൊഴിൽ ഇല്ലായ്മ ഒക്കെ ഉയർന്ന നിലവാരത്തിൽ .മനുഷ്യ അവകാശങ്ങൾ ഹനിക്കപ്പെടുന്നു. ഉത്തര കൊറിയായുടെ 60% വനംമാണ്. തണുപ്പ് -3°C മുതൽ -13°C ജനുവരിയിൽ എത്താറുണ്ട്. കൽക്കരി . ഈയം. Sങ് സ്റ്റേൺ. സിങ്ക്, ഗ്രാഫെറ്റ് . ഇരുമ്പയിര് . ചെമ്പ്, സ്വർണ്ണം. ഗന്ധകം പ്രകൃതി വിഭവങ്ങൾ . അരി . ചോളം. ഉരുള കിഴങ്ങ്. സോയാബീൻ. പയറുവർഗങ്ങൾ. പന്നി. മീൻ പ്രധാന കയറ്റുമതി. ആയുധങ്ങൾ . മീൻ. ധാതുക്കൾ . കാർഷിക ഉത്പന്നങ്ങൾ .നാണയം വോൺ(Won) . ഭാഷ കൊറിയൻ . തലസ്ഥാനം. പ്യോങ്യാങ് .









No comments:

Post a Comment