ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 120 |
ടെലിവിഷൻ
ടെലിവിഷൻ സംപ്രേഷണ കേന്ദ്രത്തിൽ നിന്നും വൈദ്യുതി കാന്തിക തരംഗ രൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ സ്വീകരിച്ച് അവയെ വീണ്ടും ചിത്രങ്ങളും ശബ്ദങ്ങളും ആയി മാറ്റാനുപയോഗിക്കുന്ന ഉപകരണമാണ് ടെലിവിഷൻ. സ്കോട്ടിഷ് എഞ്ചിനീയർ ആയ ജോൺ ലോഗി ബേർഡ് ആണ് ടെലിവിഷൻ കണ്ടുപിടിച്ചത്.
കേൾവിയുടെ ലോകത്തുനിന്നും നമ്മൾ ദൃശ്യങ്ങളുടെ വലിയ ലോകത്തേക്കുള്ള യാത്ര തുടങ്ങുന്നത് ടെലിവിഷനിൽ നിന്നാണ്. ടെലിവിഷൻ വരുന്നതിനു മുൻപുള്ള ലോകം അനുഭവിച്ചിട്ടില്ലാത്തവരാണ് നമ്മളിൽ പലരും. റേഡിയോ തരുന്ന ശബ്ദചിത്രങ്ങളിലൂടെ ലോകകപ്പ് മുതൽ ലോകമഹായുദ്ധംവരെ കണ്ട കാലം. അതിന്റെ യഥാർഥ ചിത്രം മനസ്സിലാക്കാൻ ചിലപ്പോൾ ദിവസങ്ങൾക്ക് ശേഷം പത്രത്തിൽ ചിത്രം അച്ചടിച്ചു വരുന്നതുവരെ കാക്കേണ്ടിവരും. അതും ബ്ലാക്ക് ആൻഡ് വൈറ്റിൽ. ഈ കാലത്തേക്കാണ് ടെലിവിഷൻ പിറന്നുവീണത്.
ലോകത്ത് ആദ്യം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയ ടെലിവിഷൻ കാഥോഡ് റേ ട്യൂബ് അടിസ്ഥാനമാക്കിയുള്ള സി.ആർ.ടി. ടെലിവിഷനാണ്. പിക്ചർ ട്യൂബ് എന്നറിയപ്പെടുന്ന ഒരു വാക്വം ട്യൂബ്. അതിൽ നിന്ന് വരുന്ന ഇലക്ട്രോൺ ബീമുകൾ ഫ്ളൂറസന്റ് സ്ക്രീനിൽ ദൃശ്യങ്ങളെത്തിക്കും. ഡയനോര, കെൽട്രോൺ, ഇസി, ഒനിഡ, വീഡിയോകോൺ എന്നിങ്ങനെ സി.ആർ.ടി. ടെലിവിഷനുകളുടെ നീണ്ട നിര തന്നെ നമുക്കു മുന്നിലുണ്ടായിരുന്നു. ആദ്യത്തെ ടെലിവിഷനായ മെക്കാനിക്കൽ ടെലിവിഷനിൽനിന്നും കാതലായ മാറ്റമുണ്ട് സി.ആർ.ടി ടെലിവിഷന്. 1928 മുതൽ 1934 വരെയുള്ള കാലഘട്ടമാണ് മെക്കാനിക്കൽ ടെലിവിഷൻ കാലഘട്ടം. യു.എസ്, യു.കെ, റഷ്യ എന്നീ രാജ്യങ്ങൾ കടന്ന് മെക്കാനിക്കൽ ടെലിവിഷൻ പോയിട്ടില്ല എന്നുതന്നെ പറയാം. റേഡിയോ സംവിധാനത്തിനൊപ്പം ദൃശ്യം കാണാനുള്ള ഒരു സംവിധാനമായിരുന്നു ഇത്. നിയോൺ ട്യൂബും ദൃശ്യങ്ങൾ ലെൻസുപയോഗിച്ച് വലുതായി കാണുന്നതായിരുന്നു മെക്കാനിക്കൽ ടെലിവിഷൻ.
എന്റെ ശേഖരണത്തിലെ ടെലിവിഷന്റെ ചിത്രമുള്ള തിപ്പെട്ടി താഴെ ചേർക്കുന്നു.
No comments:
Post a Comment