21/04/2021

കറൻസിയിലെ വ്യക്തികൾ (45) - ഉഗ്യെൻ വാങ്ചുക്

  


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
45
   
തിമൂർ

മദ്ധ്യേഷ്യയിൽ ചക്രവർത്തിയായിരുന്ന കർക്കശ സ്വഭാവിയായ ഭരണാധിപനും ആക്രമണകാരിയും ആയിരുന്നു തിമൂർ എന്ന തിമൂർ ബിൻ തരഘായ് ബർലാസ് (ജീവിതകാലം:1336 - 1405). മുടന്തനായ തിമൂർ  എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്ഥാപിച്ച സാമ്രാജ്യം തിമൂറി സാമ്രാജ്യം എന്നറിയപ്പെടുന്നു. ഉസ്ബെക്കിസ്താനിലെ സമർഖണ്ഡ് ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. വളരെ ചെറുപ്പത്തിൽത്തന്നെ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ വ്യാപൃതനായ അദ്ദേഹം സമീപമുള്ള പ്രദേശങ്ങളെല്ലാം കീഴടക്കി. അഫ്ഗാനിസ്താൻ, ഇറാൻ, ഇറാഖ്, ജോർജിയ, തുർക്കി തുടങ്ങിയ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി. പതിനാലാം നൂറ്റാണ്ടിന്റെ അവസനമായപ്പോഴേക്കും ഇദ്ദേഹത്തിന്റെ സാമ്രാജ്യം വടക്കേ ഇന്ത്യ മുതൽ തുർക്കി വരെ വിസ്തൃതമായിരുന്നു.

      നിരവധി തവണ തിമൂർ, ഹിന്ദുകുഷ് മുറിച്ചുകടന്ന് ആക്രമണം നടത്തിയിട്ടുണ്ട്. 1398-ൽ ദില്ലിയിലേക്ക് നടത്തിയ ആക്രമണമാണ് ഇതിൽ ഏറ്റവും പ്രധാനം. ഗസ്നിയിലെ മഹ്മൂദിന്റെ ആക്രമണങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള അക്രമവും കൂട്ടക്കൊലയുമാണ് തിമൂർ നടത്തിയത്. ഇന്ത്യയിലെ ഇസ്ലാമികഭരണാധികാരികൾ, ഹിന്ദുക്കളോട് കാണിക്കുന്ന സഹിഷ്ണുതയിൽ രോഷം പൂണ്ടാണ് തിമൂർ ഈ ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.ഇക്കാലത്ത് ദില്ലിയിൽ തുഗ്ലക് വംശം അധഃപതിച്ച നിലയിലായിരുന്നു. തിമൂർ നടത്തിയ ഇന്ത്യനാക്രമണം അതിരൂക്ഷമായ രക്തച്ചൊരിച്ചിലും മറ്റുനാശനഷ്ടങ്ങളും ഉണ്ടാക്കിയ കൊള്ളയടിക്കൽ മാത്രമായിരുന്നു.

തിമൂർ ഡൽഹിയിൽ പതിനഞ്ചു ദിവസം മാത്രമേ താമസിച്ചുള്ളൂ. ഇത്രയും സമയത്തിനുള്ളിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും നിന്ന് കഴിയുന്നിടത്തോളം സ്വത്തുക്കൾ ഇദ്ദേഹത്തിന്റെ സൈന്യം കൊള്ളയടിച്ചു. ആ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി.

    ഉസ്ബെക്കുകളുടെ പ്രതീകമായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. സോവിയറ്റ് യൂനിയൻ ശീഥിലീകരണത്തിനു ശേഷം നിലവിൽ വന്ന ഉസ്ബെകിസ്താൻ ഭരണകൂടം, തിമൂറിനെ ദേശീയനേതാവായി പ്രഖ്യാപിച്ചു. സോവിയറ്റ് ഭരണകാലത്ത് ലെനിന്റെ പ്രതിമകൾക്കുണ്ടായിരുന്ന സ്ഥാനമാണ് ഇന്നത്തെ ഉസ്ബെകിസ്താനിൽ തിമൂറിന്റെ പ്രതിമകൾക്കുള്ളത്.

ഉസ്ബെക്കിസ്ഥാൻ 1999ൽ പുറത്തിറക്കിയ 500 സോമിൻ്റെ കറൻസി നോട്ട്.
മുൻവശം(Obverse): ഉസ്ബെക്കിസ്ഥാൻ അലങ്കാര ചിത്രകലയും നാഷണൽ എബ്ലവും
പിൻവശം (Reverse): അലങ്കാര ചിത്രകലയും താഷ്കെൻ്റിൽ  സ്ഥിതി ചെയ്യുന്ന തിമൂറിൻ്റെ    പ്രതിമയും ചിത്രീകരിച്ചിരിക്കുന്നു.




No comments:

Post a Comment