ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 89 |
ദക്ഷിണ കൊറിയ
ഏഷ്യാ വൻകരയുടെ കിഴക്കുഭാഗത്ത് കൊറിയൻ ഉപദ്വീപിലുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. 1945 വരെ കൊറിയൻ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. അതിനുശേഷമാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ടത്. ഉത്തര കൊറിയയുമായി മാത്രമാണ് ഈ രാജ്യം കരാതിർത്തി പങ്കിടുന്നത്. ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയുണ്ട്. 1910 മുതൽ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയ. ഓഗസ്റ്റ് 15 ആണ് ദക്ഷിണ കൊറിയ സ്വാതന്ത്യദിനമായി ആചരിക്കുന്നത്.
യുദ്ധങ്ങളും, സൈനിക ഭരണങ്ങളും, ഭരണഘടനാ പ്രതിസന്ധികളും ഏറെക്കണ്ട ഈ രാജ്യം പക്ഷേ ഇവയൊക്കെ അതിജീവിച്ച് പുരോഗതിയിലേക്കു കുതിക്കുന്നു. ആഭ്യന്തര ഉല്പാദനക്കണക്കിൽ പത്താം സ്ഥാനത്താണ് ദക്ഷിണ കൊറിയയുടെ സ്ഥാനം. സാങ്കേതിക വിദ്യയിൽ അതിവേഗം കുതിക്കുന്ന ഈ രാജ്യം കമ്പ്യൂട്ടർ കളികൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനക്കാരാണ്.
ദക്ഷിണ കൊറിയ ലോകത്തിലെ പത്താമത്തെ സാമ്പത്തിക ശക്തിയാണ് സാങ്കേതിക പുരോഗതി പ്രാപിച്ച ലോക നാടുകളിൽ മുന്നിൽ . ആധുനിക ഇലക്ട്രിക്ക് ഇലക്ട്രോണിക്ക് ഉൽപന്നങ്ങൾ പലതും ദക്ഷിണ കൊറിയയിൽ നിന്നുമാണ് വരുന്നത്. മുതലാളിത്ത നയമാണ് നാട് സ്വീകരിച്ചിരിക്കുന്നത്. പൗരൻമാർക്ക് ഉയർന്ന സ്വാതന്ത്രം കിട്ടുന്നു. സിയോൾ,ഇൻ ജോൻ,തെ ഗു . ബുസാൻ. എന്നിവയാണ് പ്രധാന നഗരങ്ങൾ .ഭാഷ കൊറിയൻ. മതം. മത വിശ്വാസം രേഖപ്പെടുത്താത്തവർ പാതിയും. ബാക്കി ക്രിസ്തു വിശ്വസികളും . ബുദ്ധമത വിശ്വാസികളും . പാമുൻജോ(Pamungo) ആണ് ഇരു കൊറിയ കളുടെയും അതിർത്തി പട്ടണം . അതിർത്തി ചർച്ചകൾ പലതും ഇവിടെയാണ് നടക്കാറുള്ളത്. അമേരിക്കയുടെയും . ജപ്പാന്റെയും പിൻ തുണ തെക്കൻ കൊറിയയ്ക്ക് കിട്ടുന്നു. ജപ്പാനും ചൈനയും . കഴിഞ്ഞാൽ എഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് തെക്കൻ കൊറിയ.65% വനമാണ്. കപ്പൽ നിർമ്മാണം . ഇലക്ട്രോനിക്ക് ഉൽപന്നങ്ങൾ . വാഹന നിർമ്മാണം പ്രധാനമായും തെക്കൻ കൊറിയയിൽ നിന്നാണ്. ലോകത്ത് പേരു കേട്ട ചില ഉത്പന്നങ്ങൾ ഇവരുടെതാണ് .Hundai( ഹുൻ ഡേയ്), Samsung (സാംസങ്),Daewoo( ദേവൂ), എൽ ജി(L.G) അതിൽ ചിലത് അരി, ബാർലി,കാബേജ്, ഉള്ളി,പച്ചക്കറികൾ പ്രധാന കാർഷിക ഉത്പന്നങ്ങൾ .സാംസങ്(Samsung *) എന്ന കൊറിയൻ വാക്കിന് മൂന്ന് നക്ഷത്രങ്ങൾ എന്നാണ് അർത്ഥം.തലസ്ഥാനം സിയോൾ(Seoul) . നാണയം വോൺ(Won) ആണ്.
No comments:
Post a Comment