ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 118 |
ബക്കിങ്ങാം കൊട്ടാരം
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയാണ് ബക്കിങ്ങാം കൊട്ടാരം ബ്രിട്ടണിലെ പ്രമുഖ രാജകീയ പരിപാടികൾ എല്ലാം നടക്കുന്നത് ഇവിടെയാണ് . ആദ്യകാലത്ത് ബക്കിങ്ങാം ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം 1703 ൽ ബക്കിങ്ങാം ഡ്യൂക്കിന് വേണ്ടി നിർമ്മിച്ച ടാൺ ഹൌസ് ആയിരുന്നു . 1763 ൽ ഈ സ്ഥലം ജോർജ്ജ് മൂന്നാമൻ രാജാവ് ഏറ്റെടുക്കുകയും ക്വീൻ ഷേർളിക്ക് വേണ്ടി ഇത് നവീകരിച്ച് ക്വിൻ ഹൗസ് ആക്കി മാറ്റുകയും ചെയ്തു.
19 ആം നൂറ്റാണ്ടിൽ ഈ കെട്ടിടം വലിയ രീതിയിൽ നവീകരിച്ചു. ജോൺ നാഷ് , എഡ്വാർഡ് ബ്ലോർ എന്നീ വാസ്തു വിദഗ്ദ്ധർ ചേർന്നു നടുമുറ്റം അടക്കം ഇന്ന് കാണുന്ന പൂമുഖങ്ങളും നിർമ്മിച്ചു . 1837 ൽ വിക്ടോറിയാ രാജ്ഞി തന്റെ സ്ഥാനാരോഹണ ത്തെ തുടർന്ന് ഇവിടെ താമസിക്കാൻ തുടങ്ങിയത് മുതൽ ഈ കെട്ടിടം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായി അറിയപ്പെടുന്നു.
എന്റെ ശേഖരണത്തിലെ ബക്കിംഹാം കൊട്ടാരത്തിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു......
No comments:
Post a Comment