14/07/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (100) - ലിച്ചെൻസ്റ്റൈൻ

                     

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
100

ലിച്ചെൻസ്റ്റൈൻ

മധ്യയൂറോപ്പിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത്‌ അൽപ്സ് പർവ്വതത്തിന്റെ താഴ്‌വരയിൽ റൈൻ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് ലിച്ചെൻസ്റ്റൈൻ.

ഓസ്ട്രിയയുടെയും സ്വിറ്റ്സർലൻഡിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ  വിസ്തീർണ്ണത്തിൽ 191 ആം സ്ഥാനത്ത് നിൽക്കുന്ന ഈ രാജ്യത്തിന്റെ വിസ്തീർണ്ണം 160 ചതുരശ്ര കിലോമീറ്റർ ആണ്. ജനസംഖ്യയിൽ 217 ആം സ്ഥാനത്തുള്ള രാജ്യത്തിലെ ജനസംഖ്യ 38000 ത്തോളമാണ്. ജനസംഖ്യ കുറവാണെങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമാണ് ലിച്ചെൻസ്റ്റൈൻ.

 പ്രതിശീർഷ വരുമാനത്തിൽ വളരെ മുന്നിലുള്ള ഈ രാജ്യത്തിൽ വെറും ഒരു ശതമാനമാണ് തൊഴിലില്ലായ്മാനിരക്ക്. സ്വന്തമായി കറൻസി ഇല്ലാത്ത രാജ്യം. സ്വിസ് ഫ്രാങ്കാണ് ഇവിടുത്തെ കറൻസി. യൂറോപ്പിലെ നാലാമത്തെ ചെറിയ രാജ്യമാണ് ലിച്ചെൻസ്റ്റൈൻ.  തെക്ക് പടിഞ്ഞാറു ഭാഗത്ത്‌ സ്വിറ്റ്സർലൻഡ്,  വടക്ക് കിഴക്ക് ഭാഗത്ത്‌ ഓസ്ട്രിയയുമാണ്  അതിർത്തി പങ്കിടുന്നത്. ലോകത്തിലെ രണ്ട് ‘ലാൻഡ് ലോക്ക്’ രാജ്യങ്ങളിൽ ഒന്നാണ് ലിച്ചെൻസ്റ്റൈൻ.

 1984 നു ശേഷമാണ് സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്. രാജ്യത്തെ വരുമാനത്തിന്റെ 32 ശതമാനം ഗവേഷണത്തിനും, വികസനത്തിനുമായി ഉപയോഗിക്കുന്നു. രാജ്യത്തെ ജനസംഖ്യയെക്കാൾ കൂടുതലാണ് ഇവിടെ രജിസ്റ്റർ ചെയ്യുന്ന കമ്പനികളുടെ എണ്ണം. നികുതി കുറവായതിനാലാണ് ഈ രാജ്യത്തേക്ക് വൻകിട കമ്പനികൾ വ്യവസായത്തിന് എത്തുന്നത്. 

രാജ്യത്തെ പ്രധാന വ്യവസായങ്ങളാണ് ഇലക്ട്രോണിക് വ്യവസായം, തുണി വ്യവസായം, മരുന്ന് വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം എന്നിവ.ലോകത്തിലെ  പ്രമുഖ കൃത്രിമ പല്ല് നിർമ്മാണ രാഷ്ട്രമാണ് ലിച്ചെൻസ്റ്റൈൻ. ‘സ്ചാൻ’ പട്ടണം ആസ്ഥാനമായ ‘ഐവോക്ലോർ വിവാഡന്റ്’ എന്ന കമ്പനിയാണ് ലോകത്തിലെ കൃത്രിമ പല്ല് കയറ്റുമതിയുടെ 20 ശതമാനം പങ്ക് വഹിക്കുന്നത്. ഇവർ 100 ൽ അധികം രാജ്യങ്ങളിലേക്ക് കൃത്രിമ പല്ല് കയറ്റുമതി ചെയ്യുന്നുണ്ട്. ബാർളി, ചോളം, ഗോതമ്പ്, ഉരുളകിഴങ്ങ് എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. ആൽപ്യൻ രാജ്യം ആയതിനാൽ ശൈത്യകാല വിനോദങ്ങളുടെ പ്രധാന കേന്ദ്രമാണ് ലിച്ചെൻസ്റ്റൈൻ.

1868 രാജ്യത്തെ സൈന്യത്തെ പിരിച്ചു വിട്ട ശേഷം ഇപ്പോൾ 160 അംഗങ്ങൾ ഉള്ള പോലീസ് സേന മാത്രമാണ് രാജ്യത്ത് ഉള്ളത്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധമായതിനാൽ സൈന്യത്തിന്റെ അഭാവം രാജ്യത്തിനെ ബാധിക്കാറില്ല. സൈന്യം എന്ന പോലത്തന്നെ രാജ്യത്ത് എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നീ സംവിധാനങ്ങളും ഇല്ല. സ്വിറ്റ്സർലൻഡിൽ ഇറങ്ങിയ ശേഷം ബസിലാണ് രാജ്യ തലസ്ഥാനമായ വാഡൂസിലേക്ക് എത്തുന്നത്. സ്വിറ്റ്സർലൻഡിനെയും,  ഓസ്ട്രിയയെയും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള റെയിൽ പാത ഇവിടെ കൂടിയാണ് കടന്നു പോകുന്നത് എങ്കിലും ഓസ്ട്രിയയുടെ കീഴിലാണ് ഇത് വരുന്നത്. റെയിൽവേയ്ക്ക് ഓസ്ട്രിയയെയും, മറ്റാവശ്യങ്ങൾക്ക് സ്വിറ്റ്സർലൻഡിനെയുമാണ് ലിച്ചെൻസ്റ്റൈൻ ആശ്രയിക്കുന്നത്. ജർമ്മൻ ഭാഷയാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. ജർമ്മൻഭാഷ തങ്ങളുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഏറ്റവും ചെറിയ രാജ്യമാണിത്.

2019 ലെ കണക്ക് പ്രകാരം രാജ്യത്തെ 83% ശതമനത്തോളം ജനങ്ങളും ക്രിസ്തുമത വിശ്വാസികളാണ്.







No comments:

Post a Comment