ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 92 |
ബാല ഗംഗാധര തിലകൻ 150ആം ജന്മവാർഷികം. 2006/7
സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഭാരതത്തിലെ ഒരു നേതാവായിരുന്ന ബാൽ ഗംഗാധർ തിലകിൻ്റെ ജന്മവാർഷികം ഇന്നലെ ആയിരുന്നു.
1856, ജൂലൈ മാസം 23 നാണ് അദ്ദേഹം ജനിച്ചത്. 2006 ൽ ആയിരുന്നു അദ്ദേഹത്തിന്റെ 150ആം ജന്മവാർഷികം ആഘോഷിക്കപ്പെട്ടത്. ആദരസൂചകമായി, ഈ അവസരത്തിൽ ഇന്ത്യ 5രൂപ മൂല്യം ഉള്ള സ്മരണിക നാണയം പുറത്തിറക്കി. ഈ നാണയത്തിൽ അദ്ദേഹത്തിന്റെ പേരിൻറെ ഭാഗമായ "തിലക്" എന്നതിന് പകരം "തിലക്ജി" എന്നാണ് മുദ്രണം ചെയ്യപ്പെട്ടത്. പേരിൻറെ കൂടെ "ജി" ചേർക്കുന്നത് ആദരസൂചകമായിട്ടാണെങ്കിലും ഔപചാരികമായി ഇത്തരം പ്രയോഗം ശരിയല്ല എന്ന വിമർശനമം വരികയുണ്ടായി. ഗാന്ധിജി, നെഹ്രു മുതലായവരുടെ സ്മരണിക നാണയങ്ങളിൽ പോലും ഇത്തരം പ്രയോഗം ഉണ്ടായിട്ടില്ല. തിലക്കിൻറെ കുടുംബവും ഈ പ്രയോഗം ശരിയല്ല എന്ന അഭിപ്രായം ഉന്നയിച്ചു. ഇതെ തുടർന്ന് നാണയങ്ങളുടെ മുദ്രണം നിർത്തി വെച്ചു.
2007 ൽ, അദ്ദേഹത്തിന്റെ 151ആം ജന്മവാർഷിക ദിനമായ ജൂലൈ 23 ന്, തെറ്റ് തിരുത്തി 5രൂപ, 100 രൂപ മൂല്യങ്ങളിൽ രണ്ട് നാണയങ്ങൾ പുറത്തിറക്കി.
ഈ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
No comments:
Post a Comment