06/07/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (99) - ലക്സംബർഗ്ഗ്

                    

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
99

ലക്സംബർഗ്ഗ്

പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ലക്സംബർഗ്ഗ്. ബെൽജിയം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 2,586 ചതുരശ്ര കിലോമീറ്റർ (999 ചതുരശ്ര മൈൽ) മാത്രം വിസ്തീർണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 5 ലക്ഷത്തിൽ താഴെയാണ്.  വലുപ്പം കൊണ്ട്എറണാകുളം ജില്ലയുടെ വലുപ്പം മാത്രമുള്ള ലക്സംബർഗിനെ വലുപ്പത്തിന്റെ കാര്യത്തിൽ മാത്രമേ താഴ്ത്തികെട്ടാൻ പറ്റു.പ്രതിശീർഷ വരുമാനത്തിൽ ലോകത്ത് ഒന്നാമത് ആയിട്ട് ഉള്ള രാജ്യം.ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന രാജ്യങ്ങളിൽ ഒന്നാമത്.ജീവിത നിലവാരം ഭൗതീക സാഹചര്യങ്ങൾ എന്നിവയിൽ നിന്ന് ലക്സംബർഗ് പുറകോട്ടു പോയിട്ടില്ല. പൊതുഗതാഗതം വിദ്യാഭ്യാസം ചികിത്സ എല്ലാം തന്നെ സൗജന്യമാണ്:

ലോകത്തിലെ ഒരേ ഒരു പരമാധികാര ഗ്രാൻറ് ഡച്ചി,ഗ്രാഡ് ഡ്യൂക്ക് എന്ന മഹാ പ്രഭുവിന് അഥവാ പ്രഭു പദത്തിലെ രാജാവിന് രാഷ്ട്ര ഭരണത്തിൽ നിർണായക സ്ഥാനം ഉള്ളതിനാൽ . സ്വാതന്ത്ര അധികാരമുള്ള ലോകത്തിലെ ഒരേ ഒരു ഗ്രാഡ് ഡച്ചി എന്ന പേരിന് പിന്നിൽ അർത്ഥം മാക്കുന്നത്. പല പ്രാവശ്യം സ്ത്രീധനം മായി കൈമാറിയ നാട് . ആർക്കും വേണ്ടാത്ത അവസ്ഥയിലും കിടന്നു. 450 വർഷം നെതർലൻസിനെ (ലന്തക്കാരെ / ഹോളണ്ട്) ഭരിച്ചവർ ഒക്കെ (ബർഗൻ ഡി. സ്പെയിൻ, ഓസ്ടിയ , ഫ്രാൻസ് ) ഒക്കെ ലക്സംബർഗും ഭരിച്ചു. 14-ാം നൂറ്റാണ്ടിൽ ബർഗൻ ഡിലെ പ്രഭ്വി മേരിയെ സ്പാനീഷ് ഹാഫ് സ് ബർഗ് കുടുംബത്തിലേക്ക് കെട്ടിച്ചു അയച്ചതു മുതൽ ലക്സംബർഗ് സ്പെയിനു കീഴിൽ ആയി. 1598 ൽ സ്പാനീഷ് രാജാവ് തന്റെ മകളായ ഇസബെല്ലയെ ഓസ്ടിയൻ ആർച്ച് ഡ്യൂക്കിന് കെട്ടിച്ച് കൊടുത്തപ്പോൾ സ്ത്രീധനം മായി ലക്സംബർഗ് ആണ് നൾകിയത് ലക്സംബർഗ്നഗരമാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. യൂറോപ്യൻ യൂണിയൻ, നാറ്റോ, ഐക്യരാഷ്ട്രസഭ, ബെനെലക്സ്, പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ എന്നീ സംഘടനകളിൽ ലക്സംബർഗ് അംഗമാണ്. ജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് എന്നിവ ഇവിടുത്തെ ഔദ്യോഗിക ഭാഷകളാളും, നാണയം യൂറോയുമാണ്.







No comments:

Post a Comment