ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 132 |
ഹനുമാൻ
ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ പ്രധാന കഥാപാത്രമായ ഒരു വാനരൻ ആണ് ഹനുമാൻ. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ) ഒരാളുമാണ് ഹനുമാൻ. പരമശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു.
രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യ ആയ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.
തിരുവനന്തപുരത്തെ പാളയം OTC ഹനുമാൻ ക്ഷേത്രം, മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, പാലക്കാട് കോട്ട ഹനുമാൻ ക്ഷേത്രം, എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള ഹനുമാൻ ക്ഷേത്രം, എറണാകുളം ആലുവയിലുള്ള ദേശം ഹനുമാൻ ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ കവിയൂർ മഹാദേവ-ഹനുമാൻക്ഷേത്രം, കൊല്ലം ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം, തൃശ്ശൂർ ജില്ലയിലെ നാട്ടികയിലുള്ള ഹനുമാൻസ്വാമിക്ഷേത്രം എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്.
എന്റെ ശേഖരണത്തിലെ ഹനുമാൻ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.
No comments:
Post a Comment