08/07/2021

കറൻസിയിലെ വ്യക്തികൾ (56) - ജോസഫ് റെസ്സെൽ(Josef ResseI)

            

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
56
   
ജോസഫ് റെസ്സെൽ(Josef ResseI)

ചെക്ക്-ജർമ്മൻ വംശജനായ ഒരു ഫോറസ്റ്ററും കണ്ടുപിടുത്തക്കാരനുമായിരുന്നു ജോസഫ് ലുഡ്‌വിഗ് ഫ്രാൻസ് റെസ്സെൽ (29 ജൂൺ 1793 - ഒക്ടോബർ 9, 1857). അദ്ദേഹമാണ് ആദ്യമായി  കപ്പലിന്റെ പ്രൊപ്പല്ലർ രൂപകൽപ്പന ചെയ്തത്.ഹൊബ്സ്ബർഗ് രാജവാഴ്ച ഭരിച്ച വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായ ബോഹെമിയയിലെ ക്രൂഡിമിലാണ് റെസ്സെൽ ജനിച്ചത്.ഒരു ഫോറസ്റ്ററായി അദ്ദേഹം ഓസ്ട്രിയൻ സർക്കാരിനായി പ്രവർത്തിച്ചു. നാവികസേനയ്ക്ക് ഗുണനിലവാരമുള്ള മരം വിതരണം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി.   ലാൻഡ്‌സ്ട്രാസിൽ (ഇന്നത്തെ സ്ലൊവേനിയയിൽ) ആദ്യമായി തന്റെ കപ്പൽ പ്രൊപ്പല്ലറുകൾ പരീക്ഷിച്ചു.  1821-ൽ ഓസ്ട്രിയൻ സാമ്രാജ്യത്തിലെ ഏറ്റവും വലിയ തുറമുഖമായ ട്രൈസ്റ്റെയിലേക്ക് (ഇന്നത്തെ ഇറ്റലി) അദ്ദേഹത്തെ സ്ഥലംമാറ്റി. അവിടെ അദ്ദേഹത്തിന്റെ പ്രൊപ്പല്ലർ പരീക്ഷണങ്ങൾ വിജയിച്ചു.  1827-ൽ അദ്ദേഹത്തിന് ഒരു പ്രൊപ്പല്ലർ പേറ്റന്റ് ലഭിച്ചു. 1829 ഓടെ സിവേറ്റ എന്ന നീരാവിയിൽ പ്രവർത്തിക്കുന്ന ബോട്ട് പരിക്ഷണം നടത്തി പൊട്ടിത്തെറിച്ചു.  ഈ ദൗർഭാഗ്യം കാരണം പോലീസ് കൂടുതൽ പരീക്ഷണങ്ങൾ നിരോധിച്ചു.  എന്നാൽ പലരും വിശ്വസിച്ചതുപോലെ പരീക്ഷിച്ച പ്രൊപ്പല്ലർ സ്ഫോടനത്തിന് കാരണമായില്ല.

"പ്രൊപ്പല്ലറിന്റെ കണ്ടുപിടുത്തക്കാരൻ" എന്ന് വിളിക്കപ്പെടുന്നതിനു പുറമേ, അദ്ദേഹം സ്റ്റീംഷിപ്പിന്റെ ഉപജ്ഞാതാവ് എന്നും അറിയപ്പെടുന്നു. വിയന്നയിലെ ഒരു പാർക്കിലെ  സ്മാരകത്തിൽ "സ്ക്രൂ പ്രൊപ്പല്ലറിന്റെയും സ്റ്റീം ഷിപ്പിംഗിന്റെയും ഒരേയൊരു കണ്ടുപിടുത്തക്കാരൻ" എന്നാണ് അദ്ദേഹത്തെ അനുസ്മരിക്കുന്നത്. ബോൾ, സിലിണ്ടർ ബെയറിംഗുകൾ എന്നിവയാണ് റെസ്സെലിന്റെ മറ്റ് കണ്ടുപിടുത്തങ്ങൾ.  അദ്ദേഹത്തിന്റെ ജീവിതകാലത്ത് നിരവധി പേറ്റന്റുകൾ ലഭിച്ചു.

ലൈബാക്കിൽ (ഇപ്പോൾ സ്ലൊവേനിയ) അദ്ദേഹം അന്തരിച്ചു. അവിടെ ബെസിഗ്രാഡ് ജില്ലയിലെ സെന്റ് ക്രിസ്റ്റഫർ സെമിത്തേരിയിൽ സംസ്കരിച്ചു.

ഓസ്ട്രിയ 1960 ൽ പുറത്തിറക്കിയ 500 ഷില്ലിംഗ് കറൻസി നോട്ട്.
മുൻവശം (Obverse): ജോസഫ് റെസ്സെലിൻ്റെ ഛായാചിത്രം.
പിൻവശം (Reverse): സി വേറ്റ എന്ന നീരാവിയിൽ പ്രവർത്തിക്കുന്ന ബോട്ട്, ദേശീയചിഹ്നം എന്നിവ ചിത്രീകരിച്ചിരിക്കുന്നു.   







No comments:

Post a Comment