11/07/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (90) - ചെറിയ കുടുംബം സന്തുഷ്ട കുടുംബം 1993

                             

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
90

ചെറിയ കുടുംബം സന്തുഷ്ട കുടുംബം 1993 

നാളെ ജൂലൈ 11, ലോക ജനസംഖ്യാ ദിനം. 

1987 ജൂലൈ 11ന് ലോക ജനസംഖ്യ സുമാർ 500 കോടിയിലെത്തിയതായി കണക്കാക്കപ്പെടുന്നു. 1989 മുതൽ ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കപ്പെടുന്നു. 

അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.

1993 ലെ ലോക ജനസംഖ്യ ദിനത്തിൽ ഇന്ത്യ ഇറക്കിയ നാണയത്തെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.






No comments:

Post a Comment