ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 129 |
ടെന്നീസ്
ഒരു നെറ്റിന് മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ടെന്നിസ്. ഫ്രാൻസ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.1872ൽ ആദ്യ ടെന്നീസ് ക്ലബ് ആയ ലാമിങ്ടൺ നിലവിൽ വന്നു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് മത്സര പരമ്പരകളെയാണ് ഗ്രാന്റ്സ്ലാം എന്ന് വിളിക്കുന്നത്. താഴെപ്പറയുന്ന നാല് ഗ്രാൻറ്സ്ലാം ടൂർണ്ണമെൻറുകൾ ആണ് ഇപ്പോഴുള്ളത്. ഓസ്‌ട്രേലിയൻ ഓപ്പൺ , ഫ്രഞ്ച് ഓപ്പൺ, യു എസ് ഓപ്പൺ, വിംബിൾഡൺ എന്നിവയാണ്.
എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ് ഓസ്ട്രേലിയൻ ഓപ്പൺ. എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ് ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ് ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്.
എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ രണ്ടാമത്തേത് ആണ് ഫ്രഞ്ച് ഓപ്പൺ. പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിലാണ് ഈ ടെന്നീസ് ടൂർണമെന്റ് നടത്തുന്നത്. ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻറ്സ്ലാം ടൂർണ്ണമെന്റാണ് ഇത്. മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.
എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ മൂന്നാമത്തെത് ആണ് വിംബിൾഡൺ.വിംബിൾഡൺ ആരംഭിച്ചത് 1877-ൽ ആണ്. 1884-ൽ ഡബിൾസും 1913-ൽ മിക്സഡ് ഡബിൾസും ആരംഭിച്ചു. എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ് മത്സരം നടക്കുക. പുൽമൈതാനത്താണ് വിംബിൾഡൺ മത്സരങ്ങൾ നടക്കുന്നത്. പുല്ലിൽ കളിക്കുന്ന ഒരേയൊരു ഗ്രാന്റ്സ്ലാം മത്സരവും ഇതാണ്.
എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ അവസാനത്തേ താണ് യു.എസ്. ഓപ്പൺ.എല്ലാ കൊല്ലവും ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂർണമെന്റ് നടക്കുന്നത്.1978 മുതൽ ഈ ടൂർണമെന്റ് നടത്തുന്നത് .ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഗ്രാൻറ്സ്ലാം ടൂർണമെൻറ് ആണ് യു.എസ്. ഓപ്പൺ.
ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയത് റോജർ ഫെഡററാണ്. 1976 മുതൽ 1980 വരെ തുടർച്ചയായി വിംബിൾഡൺ ചാമ്പ്യനായിരുന്നത് ബ്യോൺ ബോർഗ് (സ്വീഡൻ) ആണ്. വിംബിൾഡൺ ജൂനിയർ കിരീടം നേടിയ ആദ്യ ഏഷ്യാക്കാരനാണ് രാമനാഥൻ കൃഷ്ണൻ .1954ൽ ആണത്. ഇന്ത്യൻ ടെന്നിസിന്റെ അടുത്ത യുഗം ആരംഭിച്ചത് അമൃതരാജ് സഹോദരന്മാർ എന്നറിയപ്പെട്ട വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ് എന്നിവരിലൂടെയാണ്. പിന്നീട് മഹേഷ്ഭൂപതി - ലിയാൻഡർ പെയ്സ് സഖ്യം ഇന്ത്യൻ ടെന്നിസിന്റെ നടുനായകത്വം വഹിക്കുന്നവരായി. ഗ്രാൻറ്സ്ലാം ടൂർണമെൻറിന്റെ ഒന്നാം റൌണ്ട് കടന്ന ആദ്യ ഇന്ത്യൻ വനിതയാണ് നിരുപമാ വൈദ്യനാഥൻ.
എന്റെ ശേഖരണത്തിലെ ടെന്നീസ് റാക്കറ്റിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു ....
No comments:
Post a Comment