ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 57 |
സർ സെറെറ്റ്സെ ഖാമ (Sir Seretse Khama)
സർ സെറെറ്റ്‌സെ ഗോയിറ്റ്‌സെബെംഗ് മാഫിരി ഖാമ (1 ജൂലൈ 1921 - 13 ജൂലൈ 1980) ഒരു ബോട്സ്വാന രാഷ്ട്രീയക്കാരനായിരുന്നു ബോട്സ്വാനയുടെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം 1966 മുതൽ 1980 വരെ ഈ പദവി വഹിച്ചു. ബ്രിട്ടീഷ് പ്രൊട്ടക്റ്ററേറ്റ് ഓഫ് ബെചുവാനാലാൻഡിന്റെ സ്വാധീനമുള്ള രാജകുടുംബത്തിൽ ജനിച്ച അദ്ദേഹം അയൽരാജ്യമായ ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും വിദ്യാഭ്യാസം നേടി. അദ്ദേഹം ഒരു ബ്രിട്ടീഷ് യുവതിയെ വിവാഹം കഴിച്ചു പേര് റൂത്ത് വില്യംസ്. ഒരു കറുത്ത പുരുഷനും ഒരു വെളുത്ത സ്ത്രീയും തമ്മിലുള്ള ഐക്യം എന്ന നിലയിൽ വിവാദമായിരുന്നു. തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് ഖാമ നേതൃത്വം നൽകി.
1962 ൽ ബോട്സ്വാന ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിച്ച അദ്ദേഹം 1965 ൽ പ്രധാനമന്ത്രിയായി. 1966 ൽ ബോട്സ്വാന സ്വാതന്ത്ര്യം നേടി, ഖാമ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാലത്ത് രാജ്യം അതിവേഗം സാമ്പത്തികവും സാമൂഹികവുമായ പുരോഗതി കൈവരിച്ചു. 1980 ജൂലൈ 13 ന് 59 ആം വയസ്സിൽ പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച് ഖാമ മരിച്ചു.
ബോട്സ്വാന 2018ൽ പുറത്തിറക്കിയ 10 പുല പോളിമർ കറൻസി നോട്ട്.
മുൻവശം (Obverse): സെറെറ്റ്സെ ഖാമയുടെ ഛായാചിത്രം, ദേശീയചിഹ്നം
പിൻവശം (Reverse): പാർലമെൻ്റ് മന്ദിരത്തിൻ്റെ ചിത്രം.
No comments:
Post a Comment