31/10/2016

31-10-2016 Rafeek Babu

📚 ഇന്നത്തെ പഠനം
     Rafeek Babu
-------------------------------------
⚽ആധുനിക കറൻസി-നാണയങ്ങൾ 1⃣6⃣
---------------------------------------





Unusual Coin Shapes

സിഡ്നി ഒളിംമ്പിക്സ് - 2000
സ്മരണാർത്ഥം '
ആസ്ട്രേലിയ - സാംബിയ എന്നിവയുടെ ഭൂപടത്തിന്റെ മാതൃകയിൽ
സാംബിയ പുറത്തിറക്കിയ 5000 Kwacha
സിൽവർ പ്രൂഫ് നാണയം ഈ ഇനത്തിലെ വ്യത്യസ്ഥനാണ്.

ടൈറ്റാനിക് കപ്പലിന്റെ ചിത്രവുമായി 2005 ൽ ലൈബീരിയ സിൽവർ പ്രൂഫ് നാണയവുമായി(Oval Shaped) രംഗ പ്രവേശനം ചെയ്തു

Image Courtesy: Google

30-10-2016 Sulfeeqer Pathechali

📚 ഇന്നത്തെ പഠനം
     Sulfeeqer Pathechali
-----------------------------
♦കറൻസി പരിചയം -16
-----------------------------

German Rentenmark (1923-48)
---------------------------------------------------
1922-ലും 1923-ലും Germany നേരിട്ട Hyperinflation(വളരെ ഉയർന്ന പണപ്പെരുപ്പം/ വിലക്കയറ്റം) തടയുന്നതിന് വേണ്ടിയും ജർമൻ കറൻസികളുടെ സ്ഥിരത ഉറപ്പു വരുത്തുന്നതിന് വേണ്ടിയും   1923-ൽ German Papiermark ഭാഗികമായി നിർത്തലാക്കുകയും പകരം പുതിയ Central bank ആയ Deutschen Rentenbank ഇഷ്യൂ ചെയ്ത German Rentenmark  എന്ന താൽകാലിക കറൻസി(An interim currency) 1 Trillion Papiermark = 1 Rentenmark എന്ന നിരക്കിൽ നിലവിൽ വരികയും ചെയ്തു.

1924-ലോടെ Papiermark- ന്റെ  Hyperinflation (വളരെ ഉയർന്ന പണപ്പെരുപ്പം) പൂർണ്ണമായും നിന്നു.അതോടെ പഴയ Central Bank ആയ Reichsbank അതേവർഷം ഓഗസ്റ്റ് 30-ന് പുതിയ കറൻസിയായ Reichsmark ഇഷ്യൂ ചെയ്തു. Rentenmark- ഉം (Rentenmark was not initially legal tender) Reichsmark- ഉം (Legal tender)  1:1 എന്ന അനുപാതത്തിൽ 1948 വരെ നിലവിൽ തുടർന്നു. എന്നാൽ Reichsmark- ന്റെ വരവോടുകൂടി Papiermark പൂർണ്ണമായും നിർത്തലാക്കപ്പെട്ടു.



29-10-2016 O.K Prakash

ഇന്നത്തെ പഠനം
     O.K Prakash
---------------------------------------
🔷ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ 1⃣6⃣
---------------------------------------


 ലോകാത്ഭുതവും ലോക പൈതൃകവുമായ താജ് മഹലിന്റെ സ്മരണക്കായി യു.എൻ 6 മനോഹര സ്റ്റാമ്പുകൾ 2014ൽ ഇറക്കുകയുണ്ടായി. അതിൽ ഒരു സ്റ്റാമ്പാണ് മുകളിൽ ചേർത്തിരിക്കുന്നത്.








സ്വതന്ത്ര ഇന്ത്യയിലെ കമമ്മ റേറ്റീവ് സ്റ്റാമ്പുകളിൽ ആദ്യത്തെ     "കേരള തീം'' ആയി വരുന്ന സ്റ്റാമ്പ് ശ്രീ നാരായണ ഗുരുവിന്റെ താണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞ ഗുരുദേവന്റെ സ്റ്റാമ്പ് 1967 ലാണ് ഇറക്കിയത്.



28-10-2016 Ameer Kollam

📚 ഇന്നത്തെ പഠനം
     Ameer Kollam
---------------------------------------
♦നോട്ടിലെ ചരിത്രം 16
---------------------------------------

മരിയ മോണ്ടിസോറി
➖➖➖➖➖➖➖➖







കൊച്ചു കുട്ടികളുടെ ഒരു പുതിയ വിദ്യാഭ്യാസ രീതി അവിഷ്ക്കരിച്ച  ഇറ്റാലിയൻ ഡോക്ടറും വനിതാ വിമോചന പ്രവർത്തകയും തത്ത്വചിന്തകയും ശാസ്ത്രജ്ഞയും ചികിത്സകയും ആയിരുന്നു മരിയ മോണ്ടിസോറി. മോണ്ടിസോറി ആവിഷ്കരിച്ച ഈ വിദ്യാഭ്യാസ രീതി മോണ്ടിസോറി രീതി എന്ന് അറിയപ്പെട്ടു. ഇൻഡ്യ ഉൾപ്പെടെ അനേകം ലോക രാജ്യങ്ങളിൽ ഈ വിദ്യാഭ്യാസ സംവിധാനം നിലവില്‍ ഉപയോഗിക്കപ്പെടുന്നു.

ജനനം 1870

മുസോളിനി രണ്ടാം ലോകമഹായുദ്ധകാലത്ത് മറിയാ മോണ്ടിസോറിയെ ഇന്ത്യയിലേക്ക് നാടു കടത്തിയിരുന്നു.

 *മരണം*1952


27-10-2016 Ummer Farook - Calicut

ഇന്നത്തെ പഠനം

 Ummer Farook - Calicut
--------------------------------------------------
🔵
വിദേശ ഗാന്ധിസ്ററാമ്പുകൾ [ 16 ]
--------------------------------------------------





nternational Peace and                  Disarmament Week

(അന്താരാഷ്ട്ര സമാധാനവും-നിരായുധീകരണ ആഴ്ച) യും

കരീബിയൻ ദ്വീപ് ആയ GRENADA  അന്താരാഷ്ട്ര സമാധാനവും-നിരായുധീകരണ ആഴ്ച* യുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട്  1986 ൽ പുറത്തിറക്കിയ 60¢ന്റെ Commemorative Stamp  ചിത്രത്തിൽ കാണാം.

ഇന്ത്യൻ ദേശീയതയുടെ പ്രശസ്ത നേതാവ് മഹാത്മാ ഗാന്ധിയുടെ സ്മരണയിൽ ആണ് Disarmament Week (നിരായുധീകരണ ആഴ്ച) Commemorative Stamp ഇറക്കിയത്.

ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകളോളം നീണ്ട ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാൻ വലിയ പങ്കു വഹിച്ചിരുന്നു മഹാത്മാ ഗാന്ധി.


26-10-2016 V. Sageer Numis

 ഇന്നത്തെ പഠനം
     V. Sageer Numis
---------------------------------------
🔴ശേഖരത്തിൽ നിന്ന്  [ 16 ]
---------------------------------------

Cutting Error
--------------------------
ബാങ്ക്നോട്ടുകൾ Print ചെയ്യ്ത് കട്ട് ചെയ്യുമ്പോൾ സംഭവിച്ച തെറ്റുകളുള്ള നോട്ടുകളെയാണ് Cutting Error Notes എന്ന് പറയുന്നത്.

25-10-2016 Rasheed Chungathara

മുഹമ്മദ് റഷീദ് ചുങ്കത്തറ
-------------------------------------
⚫പുരാവസ്തു പരിചയം 🔟
---------------------------------------

24-10-2016 Rafeeq Babu

ഇന്നത്തെ പഠനം
     Rafeeq Babu
-------------------------------------
⚽ആധുനിക കറൻസി-നാണയങ്ങൾ 1⃣5⃣
---------------------------------------

പോപ്പി കോയൻ

നിരവധി രാജ്യങ്ങൾ കളർ നാണയങ്ങൾ നിർമ്മിച്ചെങ്കിലും അവയൊന്നും പൊതു വിനിമയത്തിനായിരുന്നില്ല

പൊതു വിപണിയിലേക്കായി
"റോയൽ കനേഡിയൻ മിന്റ് " 21-0ct - 2004
പുറത്തിറക്കിയ 25 Cents പോപ്പി കോയൻ ഈ നേട്ടം കരസ്ഥമാക്കി.

മേപ്പൾ ഇലയുടെ നടുവിലായി
ആധുനിക മഷിയിൽ കൃത്യമായ സുരക്ഷാ
സംവിധാനത്തോടെയായിരുന്നു കളർ ചെയ്തത്

First Colorized coin

Mitage - 28,500,000

Image courtesy : google






23-10-2016 Sulfeeqer Pathechali

ഇന്നത്തെ പഠനം
     Sulfeeqer Pathechali
-----------------------------
♦കറൻസി പരിചയം -15
-----------------------------



German Papiermark (1914 - 1923)
----------------------------------------------
German Goldmark- ക്കും  സ്വർണ്ണവും തമ്മിലുള്ള ബന്ധം (Mark-ന് പകരം തുല്യ തോതിലുള്ള സ്വർണം കൈമാറ്റം ചെയ്യുന്ന Central bank-ന്റെ  രീതി) ഉപേക്ഷിക്കുന്നതിനു വേണ്ടി 1914 ഓഗസ്ററ് - 4 ന് Goldmark- ന് പകരമായി   German Papiermark  നിലവിൽ വന്നു.സാങ്കേതികമായി Papiermark- ക്കും Goldmark- ക്കും ഒന്ന് തന്നെയാണ് . ഔദ്യോഗികമായി ഈ രണ്ട് കറൻസികളെയും Mark എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ തന്നെ ഈ രണ്ട് Mark- കളും തമ്മിൽ തിരിച്ചറിയുന്നതിനു വേണ്ടി 1914-ന് ശേഷമുള്ള Mark- നെ Papiermark എന്ന് നാമകരണം ചെയ്യപ്പെട്ടപ്പോൾ അതിന് മുമ്പുള്ള  Mark- നെ Goldmark  എന്നും അറിയപ്പെട്ടു. Germany- യുടെ Central Bank ആയി 1876-ൽ നിലവിൽ വന്ന Riechsbank തന്നെയാണ് Goldmark- ന് ശേഷം Papiermark- ഉം ഇഷ്യൂ ചെയ്തത്.

ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെടുകയും തന്മൂലം കനത്ത സാമ്പത്തിക ബാധ്യത ഉടലെടുക്കുകയും ചെയ്തപ്പോൾ  അന്താരാഷ്ട്ര വിപണിയിൽ Mark- ന്റെ മൂല്യം ഇടിയുന്നതിനനുസരിച്ച്  സഖ്യ സേനക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടി ജർമനിക്ക് കൂടുതൽ വിദേശ കറൻസികൾ ആവശ്യമായി വന്നു. ഇതിനായി ജർമനി കൂടുതൽ പണം പ്രിന്റ് ചെയ്യുവാൻ തീരുമാനിച്ചു. ഇക്കാരണത്താൽ Mark- നു വീണ്ടും വിലയിടിവ് സംഭവിച്ചു.

1922-ലും 1923-ലും  ജർമനി നേരിട്ട hyperinflation (വളരെ ഉയർന്ന പണപ്പെരുപ്പം/ വിലകയറ്റം) സമയത്തായിരുന്നു  German Papiermark വ്യാപകമായി വിനിമയത്തിലുണ്ടായിരുന്നത്. 1  Goldmark = 1  Trillion Papiermark എന്നതായിരുന്നു അന്നത്തെ വിനിമയ നിരക്ക്  . ഈ hyperinflation തടയുന്നതിന് വേണ്ടിയും ജർമൻ കറൻസികളുടെ സ്ഥിരത ഉറപ്പു വരുത്തുന്നതിന് വേണ്ടിയും 1923-ൽ German Papermark- ന് പകരമായി German Rentenmark  (1 Trillion Papiermark = 1 Rentenmark എന്ന നിരക്കിൽ)  നിലവിൽ വന്നു.

22-102-1016 O.K Prakash

ഇന്നത്തെ പഠനം
     O.K Prakash
---------------------------------------
🔷ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ 1⃣5⃣
---------------------------------------






ലോക സാഹിത്യ ചരിത്രത്തിൽ പകരം വെയ്ക്കാൻ പറ്റാത്ത ഒരു നാടകമാണ് കാളിദാസന്റെ ശാകുന്തളം. 1960ൽ കാളിദാസന്റെ ഓർമ്മക്കായി ഇന്ത്യ ഇറക്കിയ 1 രൂപ 3 പൈസക്ക് ഇറക്കിയ - ശകുന്തള പ്രേമലേഖനമെഴുതുന്ന സ്റ്റാമ്പ് മനോഹരവും അപൂർവ്വവുമാണ്.








ബ്രിട്ടീഷ് ഭരണ കാലത്ത് വിവിധ  ആവശ്യങ്ങൾക്കായി ദുരിതാശ്വാസ ഫണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്.ദുരിതമനുഭവിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ആശ്വാസത്തിനായി ഇറക്കിയ THEIR MAJESTIES SILVER JUBlLEE FUND (1/2 Anna) മുകളിൽ ചേർക്കുന്നു. ഇവ ബ്രിട്ടീഷുകാരനിറക്കിയ "സിൻഡ്രല"യാണെങ്കിലും ധാരാളം പേർ ഇത് ശേഖരിക്കുന്നു.



21-10-2016 Ameer Kollam

ഇന്നത്തെ പഠനം
     Ameer Kollam
---------------------------------------
♦നോട്ടിലെ ചരിത്രം 15
---------------------------------------





ജെസ്സ്റ്റിസ് ലെയ്ബിഗ്‌.
------------------------------------

ഓർഗാനിക് കെമിസ്ട്രി യുടെ പിതാവ്..
ലെയ്ബിഗയിന്റെ ചിത്രം ആലേഖനം ചെയ്ത പഴയ കാല ജർമ്മൻ നോട്ട്.


20-10-2016 Ummer Farook

ഇന്നത്തെ പഠനം

 Ummer Farook - Calicut
--------------------------------------------------
🔵
വിദേശ ഗാന്ധിസ്ററാമ്പുകൾ [ 15 ]
--------------------------------------------------





ക്വിറ്റ് ഇന്ത്യ മൂവ്മന്റ്
       (Quit India Movement)


ക്വിറ്റ് ഇന്ത്യ മൂവ്മന്റ്, അല്ലെങ്കിൽ ഓഗസ്റ്റ് മൂവ്മന്റ്, രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലെ കോൺഗ്രസ് കമ്മിറ്റി ബോംബെ സമ്മേളനത്തിൽ,1942 ഓഗസ്റ്റ് 8ന് (മഹാത്മാഗാന്ധി) ഇന്ത്യയിലെ ബ്രിട്ടീഷ് റൂൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പൊതു നിസ്സഹകരണ മൂവ്മന്റ് പ്രഖ്യാപിച്ചു.

ഈ വിഷയത്തിൽ Guinea Republic 2009 ൽ പുറത്തിറക്കിയ ഇന്ത്യയുടെ ക്വിറ്റ് ഇന്ത്യ സ്റ്റാമ്പ് ചിത്രം അടങ്ങിയ Stamps on Miniature Sheet ചിത്രത്തിൽ കാണാം.

20/10/2016

19-10-2016 V. Sageer Numis

ഇന്നത്തെ പഠനം
     V. Sageer Numis
---------------------------------------
🔴ശേഖരത്തിൽ നിന്ന്  [ 15 ]
---------------------------------------


ERROR IN DESIGNING
---------------------------------
നോട്ടുകളുടെ DESIGN തയ്യാറാക്ക്കുമ്പോൾ വരുന്ന ചില പാകപ്പിഴവുകളാണ്  ERROR IN DESIGNING.
EX:- Saudi Arabia യുടെ പഴയ  5 Riyal നോട്ടിൽ മൂല്യം khamsa Riyalath എന്നും Khassa Riyalathu എന്നും കാണാം.
Khamsa Riyalath എന്നതാണ് ശരി അഥവാ 5 റിയാൽ എന്ന്.


17-10-2010 Rafeek Babu

📚 ഇന്നത്തെ പഠനം
     Rafeek  Babu
-------------------------------------
⚽ആധുനിക കറൻസി-നാണയങ്ങൾ 1⃣4⃣
---------------------------------------


ആദ്യ തപാൽ സ്റ്റാമ്പ് - നേപ്പാൾ നാണയം
ലോകത്തിലെ 8 ഉയരമേറിയ കൊടുമുടികൾ, 9000 വർഷങ്ങൾക്ക് മുമ്പേ ജനവാസമുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന കണ്ടെത്തലുകൾ, മൂന്ന് ഭാഗം ഇന്ത്യയാൽ ചുറ്റപ്പെട്ടു കിടക്കുന്നു നേപ്പാൾ .
രാജ്യത്തെ ഫിലാറ്റലിക് സൊസൈറ്റിയുടെ
അമ്പതാം വാർഷികത്തെ നേപ്പാൾ ആദരിച്ചത്
100 റുപീ (NPR)യുടെ നാണയമിറക്കിയാക്കുന്നു.
1881 ലെ തങ്ങളുടെ ആദ്യ തപാൽ സ്റ്റാമ്പിന്റെ ചിത്രം ആലേഖനം ചെയ്തും സൊസൈറ്റിയുടെ ലോഗോ ഉൾപ്പെടുത്തിയും 2016 ലാണ് കോപ്പർ - നിക്കൽ നിർമ്മിത നാണയമിറങ്ങിയത്

16-10-2016 Sulfeeqer Pathechali

📚 ഇന്നത്തെ പഠനം
     Sulfeeqer Pathechali
-----------------------------
♦കറൻസി പരിചയം -14
-----------------------------



German Gold Mark

1870  മുതൽ 1871 വരെ നീണ്ടു നിന്ന ഫ്രാങ്കോ-ജർമൻ യുദ്ധത്തിന് ശേഷം 1871-ൽ ജർമൻ സാമ്രാജ്യം(German Empire  or Unification of Germany) രൂപം കൊണ്ടു.  ജർമൻ സാമ്രാജ്യം ഉടലെടുക്കുന്നതിന് മുമ്പ് ഓരോ independent state കൾക്കും അവരുടേതായ  Central Bank-കൾ നിലവിലുണ്ടായിരുന്നു. Notenbanken(Note Banks) എന്നറിയപ്പെട്ടിരുന്ന ഈ ബാങ്കുകളായിരുന്നു ഓരോ state-നും  അവരുടേതായ വ്യത്യസ്ത കറൻസികൾ പുറത്തിറക്കിയിരുന്നത്. ജർമൻ സാമ്രാജ്യം നിലവിൽ വന്നതിനു ശേഷം 1875-ൽ ജർമൻ  പാർലിമെന്റ് (Reichstag) ഒരു Draft Banking Law പാസ്സാക്കി. തൽഫലമായി ജർമൻ കറൻസികൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോട്  കൂടി 1876-ൽ ജർമനിയുടെ Central Bank  ആയി Reichsbank(1876 - 1945) രൂപീകരിക്കപ്പെട്ടു.  എങ്കിലും  Baden, Bavaria, Saxony and Württemberg എന്നീ notenbank– കൾ  1914 വരെ നിലനിന്നു.
 
Reichsbank ഇഷ്യൂ ചെയ്ത ആദ്യ കറന്സിയാണ് German Gold Mark. ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിൽ 1914  ഓഗസ്ററ്  4-ൽ German papeirmark നിലവിൽ വന്നതോട് കൂടി Gold Mark നിർത്തലാക്കുകയും ചെയ്തു.

16/10/2016

15-10-2016 O.K Prakash

📚 ഇന്നത്തെ പഠനം
     O.K Prakash
---------------------------------------
🔷ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ 1⃣4⃣
---------------------------------------



സ്വതന്ത്യ ഇന്ത്യയിൽ ഗാന്ധിജിക്ക് ശേഷം വരുന്ന വ്യക്തിയുടെ സ്റ്റാമ്പ് കബീറിന്റെ താണ്. ഇന്ത്യയിൽ ആദ്യമായി ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സന്ദേശം മഹാനായ കബീർ (1440- 1518) ആണ് നൽകിയത്. കബീർ ദോഹകൾ മഹത്തായ സന്ദേശമാണ് നൽകുന്നത്.







ലോകത്തിലെ ആദ്യത്തെ ചിത്രത്തുന്നലോടുകൂടിയ (Embroidery) സ്റ്റാമ്പ് സ്വിറ്റ്സർലാന്റ് 2000മാണ്ട് സെന്റ് ഗാലൻ നഗരത്തിൽ വെച്ചിറക്കിയ എംബ്രോയ്ഡറി സ്റ്റാമ്പാണ്. സെന്റ് ഗാലൻ നഗരം 1750 ആണ്ട് മുതലേ തുണികൾക്കും എംബ്രോയ്ഡറികൾക്കും സുപ്രസിദ്ധമാണ്.


14-10-2016 Ameer Kollam

📚 ഇന്നത്തെ പഠനം
     Ameer Kollam
---------------------------------------
♦നോട്ടിലെ ചരിത്രം 14
---------------------------------------

ഗ്രിം സഹോദരന്മാർ
°°°°°°°°°°°°°°°°°°°°°°°°°°°°°
ഗ്രിം സഹോദരന്മാർ എന്നറിയപ്പെടുന്ന
Jacob (1785–1863)
 and Wilhelm Grimm (1786–1859), എന്നിവർ 19 ആം നൂറ്റാണ്ടിലെ ജർമ്മനിയിലെ പണ്ഡിതരായ ഭാഷാശാസ്ത്രജ്ഞരും, സാംസ്കാരികഗവേഷകരും, നിഘണ്ടുകർത്താക്കളും ഗ്രന്ഥകർത്താക്കളും ആയിരുന്നു. അവരൊരുമിച്ച്, നാടോടിക്കഥകൾ ശേഖരിക്കുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
അവർ ഏറ്റവും അറിയപ്പെടുന്ന നാടോടിക്കഥപറച്ചിൽകാരായിരുന്നു.
സിൻഡ്രെല സ്നോവൈറ്റ് തുടങ്ങി അവരുടെ നിരവധി കഥകള്‍ ഇന്നും ലോക പ്രശസ്തമാണ്..


ഗ്രിം സഹോദരന്മാരുടെ ചിത്രം ആലേഖനം ചെയ്ത ജർമ്മനിയിൽ (1991- 1993) നിലനിന്നിരുന്ന 1000 Mark.

13-10-2016 Ummer Farook - Calicut


📚 ഇന്നത്തെ പഠനം
 Ummer Farook - Calicut
--------------------------------------------------
🔵
വിദേശ ഗാന്ധിസ്ററാമ്പുകൾ [ 14 ]
--------------------------------------------------



ഗാന്ധിയും കസ്തൂർബയും
          (Gandhi & Kasthurba)

മഹാത്മ ഗാന്ധിയുടെ ഭാര്യയാണ് കസ്തൂർബ. കസ്തൂർബയുടെ ഏഴാം വയസ്സിൽ തന്നെ ഉറപ്പിച്ചിരുന്നു ഗാന്ധിയുമായുള്ള വിവാഹം. 13ാം വയസ്സിലായിരുന്നു വിവാഹം (1882).
ഉപ്പു സത്യാഗ്രഹത്തെ തുടർന്ന് ഗാന്ധിജി ജയിലിൽ പോയപ്പോൾ ഗ്രാമങ്ങളിൽ സമരപോരാളികൾക്ക് കസ്തൂർബ ഊർജം പകർന്നു.......
Togolese Republic  2015 ൽ  പുറത്തിറക്കിയ   Gandhi & Kasthurba യുടെ Miniature Sheet ചിത്രത്തിൽ കാണാം.


12-10-2016 V. Sageer Numis

 ഇന്നത്തെ പഠനം
     V. Sageer Numis
---------------------------------------
🔴ശേഖരത്തിൽ നിന്ന്  [ 14 ]
---------------------------------------



Stamp-Money
___________
Postal stamp ആയും currency note ആയും ഉപയോഗിക്കുന്ന നോട്ടിനെയാണ് stamp- money എന്ന് പറയുന്നത്. പിൻഭാഗം പശയില്ലാത്ത ഇത്തരം നോട്ടുകൾ  Russia Romanov കാലഘട്ടത്തിൽ (1915) ഉപയോഗിച്ചിരുന്നു.
 
 

11-10-2016 Muhammed Rasheed


 ഇന്നത്തെ പഠനം

മുഹമ്മദ് റഷീദ് ചുങ്കത്തറ
-------------------------------------
⚫പുരാവസ്തു പരിചയം 9⃣
---------------------------------------


കട്ടമുട്ടി
------------------
ഒരു കൃഷി ഉപകരണമാണിത്. തടിയിൽ നിർമ്മിച്ച ഈ ഉപകരണത്തിന് ഒരു ചുറ്റിക (Hammer)യുടെ രൂപമാണ്.
വേനൽകാലത്ത് രണ്ടാം വിളക്ക് തയ്യാറെടുക്കുന്ന കർഷകർ വരണ്ട നിലം കാളകളെ ഉപയോഗിച്ച് ഉഴുത് മറിക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന മൺകട്ടകൾ തച്ചുടക്കാനാണ് കട്ടമുട്ടി ഉപയോഗിച്ചിരുന്നത്.


13/10/2016

10-10-2016 Rafeeq Babu

📚 ഇന്നത്തെ പഠനം
     Rafeeq Babu
-------------------------------------
🎾ആധുനിക കറൻസി-നാണയങ്ങൾ 1⃣3⃣
---------------------------------------




നാണയങ്ങൾ - മാലിദ്വീപ്

രണ്ട് തവണ റിപ്പബ്ളിക് പദവി ലഭിച്ച മാലിദ്വീപിലെ നാണയ വ്യവസ്ഥ

100 ലാറി = 1 റുഫിയ്യ

1970 ൽ അലുമിനിയ നാണയത്തോടെ തുടക്കം (1ലാറി )

എണ്ണപ്പന, മത്സ്യം, പായ് വഞ്ചി കൂടാതെ
വേൾഡ് ഫുഡ് ഡേ, വേൾഡ് ഫിഷറീസ് കോൺഫറൻസ്, ഒളിമ്പിക്സ് നിരവധി വിഷയങ്ങൾ നാണയങ്ങളിലൂടെ
വെള്ളി, സ്വണ്ണം, കോപ്പർനിക്കൽ, ബ്രാസ് എന്നീ ലോഹങ്ങളിൽ നിർമ്മിതി

ഇവയിൽ 1993 സൈകലാബിന്റെ ചിത്രവുമായി 250 റുഫിയ്യ ഏറെ കൗതുകമുണർത്തി കാരണം 1979 ൽ സൈകലാബിന്റെ ഭൂമിയിലേക്കുള്ള പതനം
വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു



09-10-2016 Sulfeeqer Pathechali

📚 ഇന്നത്തെ പഠനം
     Sulfeeqer Pathechali
-----------------------------
♦കറൻസി പരിചയം -13
-----------------------------


Austro-Hungarian currency
--------------------------------------------
1867 മുതൽ 1918 വരെ നിലനിന്നിരുന്ന ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യം ഒരു ഭരണഘടനാ യൂണിയൻ ആയിരുന്നു. ഇത് ആസ്ട്രിയ-ഹംഗറി എന്ന പേരിലും അറിയപ്പെട്ടിരുന്നു.  Vienna- യിൽ വെച്ച് 1900 മുതൽ Krone ബാങ്ക് നോട്ടുകൾ  അച്ചടിച്ച് തുടങ്ങി. അതിനു ശേഷം Austro-Hungarian സാമ്രാജ്യം ഉടനീളം Krone പേപ്പർ കറൻസികളായിരുന്നു വിനിമയത്തിനുപയോഗിച്ചിരുന്നത്. Austro-Hungarian ബാങ്ക് ഇഷ്യൂ ചെയ്ത  കറൻസികൾ  Austria- യിൽ Krone (Pl. Kornen) എന്ന പേരിലും Hungary- യിൽ Korona എന്ന പേരിലും അറിയപ്പെട്ടു.  ഈ നോട്ടുകളെല്ലാം ഇരുഭാഷയിൽ  (German & Hungarian) പ്രിന്റ് ചെയ്ത നോട്ടുകളാണെങ്കിലും കറൻസി മൂല്യം എട്ട് ഭാഷകളിൽ (Czech, Polish, Croatian, Slovene, Serbian, Italian, Ukrainian and Romanian) രേഖപ്പെടുത്തിയിരുന്നു.

ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ചില ബാങ്ക് നോട്ടുകളിൽ ഇരു വശങ്ങളിലും ഒരേ ഭാഷ പ്രിന്റു ചെയ്ത (German or Hungarian) നോട്ടുകളും പുറത്തിറങ്ങിയിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് Austro-Hungarian സാമ്രാജ്യം തകർന്നടിയുകയും തൽഫലമായി രൂപം കൊണ്ട പുതിയ രാജ്യങ്ങളിൽ (അവരുടേതായ സ്വന്തം കറൻസികൾ ഇഷ്യൂ ചെയ്യുന്നത് വരെ) ഈ നോട്ടുകളുടെ circulation നിയന്ത്രിക്കുന്നതിന് വേണ്ടി ഓരോ രാജ്യങ്ങളും അവരുടേതായ സ്റ്റാമ്പുകൾ നോട്ടുകളിൽ പതിക്കുകയും ചെയ്തു.


08-10-2016 O.K Prakash


📚 ഇന്നത്തെ പഠനം
     O.K Prakash
---------------------------------------
🔷ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ 1⃣3⃣
---------------------------------------
 
 
 
 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ "സ്ത്രീ" സ്റ്റാമ്പ് 1952ൽ ഇറക്കിയ "Indian Saints and Poets"ലെ മീരാഭായിയുടെ താണ്. പിന്നീടാണ് റാണി ലക്ഷ്മിഭായിയുടെയും ശകുന്തളയുടെയും സ്റ്റാമ്പുകൾ വരുന്നത്.








ഫ്രാൻസിനും സ്പെയിനിനുമിടയിൽ കിടക്കുന്ന ചെറു രാജ്യമാണ് അണ്ടോറ. അണ്ടോറയുടെ ഫ്രഞ്ച്, സ്പാനിഷ് സ്റ്റാമ്പുകൾ ലഭ്യമാണ്. 2008ൽ അണ്ടോറ (ഫ്രഞ്ച്) ഇറക്കിയ 55c ന്റെ സ്റ്റാമ്പിൽ വിവിധ ഭാഷകളുടെ ആദ്യാക്ഷരങ്ങൾ കാണാം. ഇതിൽ നമ്മുടെ ഭാഷയുടെ 'അ' യും കാണാമെന്നത്  മലയാളിക്ക് അഭിമാനകരമാണ്.
 
 
 
 

07-10-2016 Ameer Kollam

📚 ഇന്നത്തെ പഠനം
     Ameer Kollam
---------------------------------------
♦നോട്ടിലെ ചരിത്രം 13
---------------------------------------


കാൾ മാർക്സ്
--------------------------
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിൽ പ്രമുഖനാണ് മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായ കാൾ മാർക്സ്.

തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്.
ജനനം  : 1818
മരണം : 1883




06-10-2016 Ummer Farook - Calicut

📚 ഇന്നത്തെ പഠനം
 Ummer Farook - Calicut
--------------------------------------------------
🔵
വിദേശ ഗാന്ധിസ്ററാമ്പുകൾ [ 13 ]
--------------------------------------------------


ഗാന്ധിയും മനുഷ്യാവകാശവും
    (Gandhi and Human Rights)

സമൂഹത്തിലെ എല്ലാ ജനങ്ങളും എല്ല സേവനങ്ങളും ഒരു പോലെ അനുഭവിക്കാനാവണം എന്ന് ശക്തമായി പറഞ്ഞ വ്യക്തിയാണ് ഗാന്ധി. സാമൂഹ്യ അനീതിക്ക് എതിരെയും, മനുഷ്യാവകാശ ലംഘനത്തിന്റെയും എതിരായി പോരാടിയിരുന്നു അദ്ദേഹം.

Dominica  1988 ൽ  പുറത്തിറക്കിയ 40th Anniversary of Human Rights ന്റെ (1948 -1988) Gandhi Miniature Sheet ചിത്രത്തിൽ കാണാം.


05-10-2016 V. Sageer Numis

📚 ഇന്നത്തെ പഠനം
     V. Sageer Numis
---------------------------------------
🔴ശേഖരത്തിൽ നിന്ന്  [ 13 ]
---------------------------------------
INFLATION MONEY
--------------------------------
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നാണ്യപ്പെരുപ്പം സംഭവിക്കുന്നു. ഈ സമയത്ത് പ്രത്യേകം ഇറക്കുന്ന നോട്ടുകളാണ്  INFLATION MONEY.

PHOTO:
20 million mark of Germany

04-10-2016 Rasheed Chungathara

📚 ഇന്നത്തെ പഠനം
മുഹമ്മദ് റഷീദ് ചുങ്കത്തറ
-------------------------------------
⚫പുരാവസ്തു പരിചയം 9⃣
---------------------------------------



കട്ടമുട്ടി
------------------
ഒരു കൃഷി ഉപകരണമാണിത്. തടിയിൽ നിർമ്മിച്ച ഈ ഉപകരണത്തിന് ഒരു ചുറ്റിക (Hammer)യുടെ രൂപമാണ്.
വേനൽകാലത്ത് രണ്ടാം വിളക്ക് തയ്യാറെടുക്കുന്ന കർഷകർ വരണ്ട നിലം കാളകളെ ഉപയോഗിച്ച് ഉഴുത് മറിക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന മൺകട്ടകൾ തച്ചുടക്കാനാണ് കട്ടമുട്ടി ഉപയോഗിച്ചിരുന്നത്..

03-10-2016 Rafeeq Babu

📚 ഇന്നത്തെ പഠനം
     Rafeeq Babu
-------------------------------------
🎾ആധുനിക കറൻസി-നാണയങ്ങൾ 12
---------------------------------------

സൗത്ത് സുഡാൻ

നീണ്ട രക്തചൊരിച്ചിലിനൊടുവിൽ
ജൂലൈ 9 2011 ഏറ്റവും അവസാനം പിറന്ന ലോകരാജ്യമായി
രാജ്യം നാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ നാണയങ്ങൾ പുറത്തിറക്കാനായിരുന്നു തീരുമാനിച്ചത്

ഇതിനായി ധനമന്ത്രാലത്തിന്റെ ചെയർപേഴ്സനായ ഗാഷ് മുഗാഷ് നേരിട്ട വലിയ വെല്ലുവിളി "രാജ്യത്തിനെന്തിനാണ് നാണയങ്ങൾ " എന്നായിരുന്നു

നിലവിലെ പ്രസിഡണ്ട് സൽവ കൈർ, വീരപുരുഷൻ ഗരാങ്ങ് എന്നിവരുടെ ചിത്രം ആലേഖനം ചെയ്യാം എന്ന തർക്കം

ഒടുവിൽ അഞ്ച് വ്യത്യസ്ഥ ഡിനോമിനേഷൻ പുറത്തിറക്കി
ചിത്രം പരിശോദിക്കുക.

02-10-2016 Sulfeeqer Pathechali

📚 ഇന്നത്തെ പഠനം
     Sulfeeqer Pathechali
-----------------------------
♦കറൻസി പരിചയം -12
-----------------------------


Nicaraguan Currency - Córdoba
--------------------------------------------------
മദ്ധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് നിക്കരാഗ്വ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് നിക്കരാഗ്വ).  നിക്കരാഗ്വ യുടെ സ്ഥാപകനായ Francisco Hernandez de Cordoba യുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പേരിൽ 1912 മാർച്ച് 20-ന് നിലവിലെ കറൻസിയായിരുന്ന Peso- ക്ക് പകരമായി ആദ്യ Cordoba (C$), 12.50 Peso = 1 Cordoba എന്ന നിരക്കിൽ  നിലവിൽ വന്നു. 

1988-ൽ Second Cordoba (1 New Cordoba = 1000 1st Cordoba ) നിലവിൽ വന്നു. 1991-ൽ രണ്ടാം Cordoba- ക്ക് പകരമായി 'Cordoba Oro' അല്ലെങ്കിൽ 'Golden Cordoba' എന്ന Third Cordoba (1 Cordoba Oro = 5,000,000 Second Cordoba) നിലവിൽ വന്നു. വിദേശ വിനിമയ  മാർക്കറ്റിൽ  ഇന്ന് നിലവിൽ (ഏകദേശം ) 24 Cordoba = 1 US Dollar എന്ന നിരക്കലാണ്‌ കൈമാറ്റം നടക്കുന്നത്.

Nicaraguan കറൻസികളുടെ മുൻവശത്ത്(Obverse) രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെ ചിത്രങ്ങളും മറുവശത്ത്(Reverse) രാജ്യത്തെ പ്രമുഖ സ്ഥലങ്ങളുടെയോ സസ്യ ജന്തു ജാലങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങളുടെയോ ചിത്രങ്ങൾ ചിത്രീകരിച്ചിരിക്കുന്നു.

01-10-2016 O.K Prakash

📚 ഇന്നത്തെ പഠനം
     O.K Prakash
---------------------------------------
🔷ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ 1⃣2⃣
---------------------------------------

ഇന്ത്യയിലെ പ്രധാനപ്പെട്ടതും വില കൂടിയതുമായ ഒരു സെറ്റനെന്റ് സ്റ്റാമ്പാണ് സെപ്തംബർ 1991 ൽ ഇറങ്ങിയ മഹാദേവി വർമ്മയുടെയും ജയശങ്കർ പ്രസാദിന്റെയും സെറ്റിനന്റ് സ്റ്റാമ്പ് .
 




ഒരു ഡബിൾ പ്രിന്റുള്ള സ്റ്റാമ്പ് ശേഖരിക്കുവാൻ ഏതൊരു ഫിലാറ്റ ലിസ്സ്റ്റും കൊതിച്ച് പോകാറുണ്ട്. തീരുവിതാംകൂർ രാജ്യത്തെ മൂന്ന് ചക്രം സ്റ്റാമ്പാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇത് ഒരു Double Print ആണ്. സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാവും. ഓരോ സ്റ്റാമ്പും ശ്രദ്ധിച്ച് നോക്കുക.
 

30-09-2016 Ameer Kollam

📚 ഇന്നത്തെ പഠനം
     Ameer Kollam
---------------------------------------
♦നോട്ടിലെ ചരിത്രം 1⃣2⃣
---------------------------------------

ജോൺ ബോയ്ഡ് ഡൺലപ്
ജനനം 1840
മരണം 1921 (പ്രായം 81)
, Ireland
വായു നിറച്ച ടയർ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച സ്കോട്ടിഷ് മൃഗഡോക്ടരായിരുന്നു ജോൺ ബോയ്ഡ് ഡൺലപ്. അനവധി രാജ്യങ്ങളിൽ ശാഖകളുള്ളതും ലോകത്തെ ഏറ്റവും വലിയ ടയർ നിർമ്മാണ കമ്പനികളിൽ ഒന്നുമായ ഡൺലപ് കമ്പനി സ്ഥാപിച്ചത് ജോൺ ബോയ്ഡ് ഡൺലപ് ആണ്. 1840 ഫെബ്രുവരി 5-ന് സ്കോട്ട്ലൻഡ്സിലെ അയർഷെയറിൽ ഇദ്ദേഹം ജനിച്ചു. 1867-ൽ ഒരു മൃഗഡോക്ടറായി സേവനമനുഷ്ഠിച്ചുവരവേ തന്റെ പുത്രൻ കളിക്കാനുപയോഗിക്കുന്ന മുച്ചക്രചവിട്ടുവണ്ടിയുടെ കട്ടറബ്ബർ ചക്രങ്ങൾ സൃഷ്ടിക്കുന്ന കുലുക്കം പരിഹരിക്കുന്നതിനു വേണ്ടിയാണ്, ജോൺ ഡൺലപ് കാറ്റു നിറച്ച റബ്ബർ ചക്രങ്ങൾ (ടയറുകൾ) നിർമിച്ചത് കാറുകള്‍ മുതല്‍ വിമാനങ്ങളിൽ വരെയും ഉപയോഗിക്കുന്ന  ആ ടയറുകളാണ് ആധുനിക ഗതാഗത സംവിധാനത്തിൽ ഇന്നും നിലനില്‍ക്കുന്നത്.

2005 ൽ bank of northen Ireland (uk) പുറത്തിറക്കിയ ഡൺലപിൻറ്റെ ചിത്രം ആലേഖനം ചെയ്ത 10 pounds sterling. .
 
 
 

29-09-2016 Ummer Farook Calicut

📚 ഇന്നത്തെ പഠനം
 Ummer Farook - Calicut
--------------------------------------------------
🔵
വിദേശ ഗാന്ധിസ്ററാമ്പുകൾ [ 12 ]
--------------------------------------------------


  Gandhi: Apostle of Peace
_(ഗാന്ധി: സമാധാനത്തിന്റെ ദൂതൻ)_

മഹാത്മാ ഗാന്ധിയുടെ ഗുണങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ ആശയവിനിമയ ശൈലിയും, സംസാര രീതിയും. അദ്ദേഹത്തിന്റെ കാലത്ത്   ഇന്റർനെറ്റ് അല്ലെങ്കിൽ  ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള ഒരു സന്ദേശം-പ്രചരിപ്പിക്കാനുള്ള  മാധ്യമം ഇല്ലായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സന്ദേശം അതിവേഗം ഇന്ത്യക്ക് ഉള്ളിലും വിദേശത്തും പ്രചരിച്ചിരുന്നു.

അദ്ദേഹത്തിന്റെ അഹിംസയുടെ തത്ത്വങ്ങൾ, സമാധാനപരമായി പ്രതിഷേധം അടയാളപ്പെടുത്താനുള്ള മാർഗ്ഗമായി ആഗോളതലത്തിൽ അംഗീകരിച്ചു.

PALAU  2004 ൽ  പുറത്തിറക്കിയ International Year of PEACE
Gandhi Miniature Sheet ചിത്രത്തിൽ കാണാം.

28-09-2016 V. Sageer Numis

📚 ഇന്നത്തെ പഠനം
     V. Sageer Numis
---------------------------------------
🔴ശേഖരത്തിൽ നിന്ന്  [ 12 ]
---------------------------------------

POLYMER NOTE
-----------------------------


പൊളിമർ അല്ലെങ്കിൽ പ്ലാസ്റ്റിക് നോട്ട് എന്ന പേരിൽ അറിയപ്പെടുന്നു. ആദ്യമായി Astralia യാണ് 1988ൽ Polymer note ഇറക്കിയത്.  ശേഷം  Brunei, Canada, News land, Papu new Guines, Romania തുടങ്ങി 30 ലധികം രാജ്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങി.

പരീക്ഷണാടിസ്ഥാനത്തിൽ (Trial bases) India യും 2013 ൽ Shimla, Kochi, Jaipure, Bhubaneswer. Mysure എന്നീ സിറ്റികളിലും, 2015 ൽ Pilot copy യും പുറത്തിറക്കി.





Note:
There is a mistake in this information. India was having a plan to introduce 10 rs note in polymer as he mentioned and it was postponed due to some reason. They never printed a pilot copy of the same also. 
The countries with polymer currencies are
1. Australia
2. Bangladesh
3. Brunei
4. Brazil
5. Cape- Verde
6. Canada
7. Chile
8. Costa Rica
9. Dominican Republic
10. Fiji
11. Great Britain
12. Gambia
13. Guatemala
14. Hong kong
15. Honduras
16. Israel
17. Indonesia
18. Kuwait
19. Lebanon
20. Mauritania
21. Maldives
22. Mauritius
23. Malaysia
24. Mexico
25. Morocco
26. Mozambique
27. Nigeria
28. Nepal
29. New Zealand
30. Nicaragua
31. Papua new Guinea
32. Romania
33. Singapore
34. Srilanka
35. Solomon Island
36. Thailand
37. Taiwan
38. Trinidad and Tobago
39. Vanuatu
40 . Vietnam
41. Zambia
I think that's it


 (MAYAN. KP)

27-09-2016 Muhammed Rasheed

മുഹമ്മദ് റഷീദ് ചുങ്കത്തറ
-------------------------------------
⚫പുരാവസ്തു പരിചയം 8⃣
---------------------------------------
           (Voice Clip)


26-09-2016 Rafeeq Babu

ഇന്നത്തെ പഠനം
     Rafeeq Babu
-------------------------------------
🎾ആധുനിക കറൻസി-നാണയങ്ങൾ 1⃣1⃣
---------------------------------------

നാണയങ്ങൾ ഉപയോഗിക്കാത്ത രാജ്യങ്ങൾ
പത്ത് സ്വതന്ത്ര രാജ്യങ്ങൾ, ആധുനിക കാലഘട്ടത്തിൽ സ്വന്തം നാണയം വിനിമയം ചെയ്യാത്തവർ / അപൂർവ്വമായി ഉപയോഗിക്കുന്നവർ
ഈ രാജ്യങ്ങൾ വിനിമയത്തിനായ് പൂർണ്ണമായി നോട്ടുകളെ ആശ്രയിക്കുന്നു
ചില രാജ്യങ്ങൾ നാണയങ്ങൾ നിർമ്മിച്ചെങ്കിലും സാമ്പത്തീക തകർച്ചമൂലം വിലയിടിഞ്ഞവ
ഉദാഹരണത്തിന് ഗിനിയയുടെ ഏറ്റവും ഉയർന്ന നാണയത്തിന് 1 US Cent ന് തുല്യമായ വില പോലും ഇല്ല


1) Belarus
2)Cambodia
3)Congo Demo. Rep.
4)Guinea
5) Iraq
6) Laos
7) Vietnam
8) Somalia
9)Zambia
10)Zimbabwe

25-09-2016 Sulfeeqer Pathechali

ഇന്നത്തെ പഠനം
     Sulfeeqer Pathechali
-----------------------------
♦കറൻസി പരിചയം 1⃣1⃣
-----------------------------

French  Franc
----------------------
2002 -ൽ Euro  നിലവിൽ വരുന്നത് വരെ ഫ്രാൻസിലെ ദേശീയ കറന്സിയായിരുന്നു French  Franc (F or FF). 1360-ൽ കിംഗ് ജോൺ രണ്ടാമൻ   ആദ്യത്തെ French  Franc ( Equal to 1 livre tournois) പുറത്തിറക്കി. ഫ്രാൻസിന്  പുറമെ  അക്കാലത്തെ പല ഫ്രഞ്ച് കോളനികളിലും Franc തന്നെയായിരുന്നു വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. 1641-ൽ ലൂയിസ്  XIII  ഫ്രാങ്ക് നാണയങ്ങളുടെ നിർമ്മാണം നിർത്തലാക്കി  പകരം louis (Gold), ecu (Silver) കൊണ്ട് വന്നെങ്കിലും ഫ്രാങ്ക്  അപ്പോഴും വിനിമയത്തിൽ തുടർന്നു.

1795-ൽ French Revolutionary Convention   ഫ്രാൻസിന്റെ ദേശീയകറൻസിയായി French Franc- നെ Decimal രൂപത്തിൽ (1  Franc = 10  Decimes = 100 Centimes ) പുനഃസ്ഥാപിച്ചു .   അതേ  വർഷത്തിൽ തന്നെ French Franc- ന്റെ പേപ്പർ കറൻസി  നിലവിൽ വന്നു.

1960 ജനുവരിയിൽ ഫ്രാൻസ് നിലവിലുള്ള  Franc- ന്  മൂല്യ മാറ്റം നൽകി New Franc (NF) കൊണ്ട് വന്നു(1 NF = 100 Franc). French  Franc- ന്റെ NF  എന്ന പദവി കുറച്ചു വർഷങ്ങൾ മാത്രം നില നിന്നു. അതിനു ശേഷം വീണ്ടും അത് പഴയ Franc- ലേക്ക് തന്നെ തിരിച്ചു വന്നു. 1999-ൽ Franc- നു പകരം Euro ഭാഗികമായി നിലവിൽ വന്നു (for accounting purposes). 2002-ൽ Euro പൂർണ്ണമായും ഫ്രാൻസിന്റെ ഔദ്യോഗിക കറസിയായി.


24-09-2016 O.K Prakash

ഇന്നത്തെ പഠനം
     O.K Prakash
---------------------------------------
🔷ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ 1⃣1⃣
---------------------------------------

2003 ഒക്ടോബർ 9 ന് കേരളത്തിന്റെ അഭിമാനമായ മൂന്ന് ജ്ഞാനപീഠ അവാർഡ് ജേതാക്കളുടെ (ജി. ശങ്കരക്കുറുപ്പ് , എസ്.കെ പൊറ്റക്കാട്, തകഴി ശിവശങ്കരപിള്ള) സെറ്റനെന്റായി മൂന്ന് സ്റ്റാമ്പുകൾ ഇറക്കുകയുണ്ടായി. ഇവയുടെ ക്യാറ്റലോഗ് വില 150O രൂപയാണ്.





ഇരട്ട സ്റ്റാമ്പുകളിൽ ഒന്നിനെ അപേക്ഷിച്ച് അടുത്ത സ്റ്റാമ്പ് തല തിരിഞ്ഞതാണെങ്കിൽ അത്തരം സ്റ്റാമ്പുകളെ "ടച്ച് - ബച്ച്" ( Tete-be che) എന്ന് പറയുന്നു.ഇവിടെ ബ്രിട്ടീഷ് ഇന്ത്യയിലെ ജോർജ്ജ് അഞ്ചാമന്റെ ടച്ച്-ബച്ച് സ്റ്റാമ്പ് കാണിച്ചിരിക്കുന്നു. വിവിധ രാ ജ്യങ്ങളിലും ഇന്ത്യൻ നാട്ടുരാജ്യങ്ങളിലും ടച്ച്-ബച്ച് സ്റ്റാമ്പുകൾ ഉണ്ടായിട്ടുണ്ട്. കൊച്ചി രാജ്യത്തെ ഒരു ടച്ച് -ബച്ച് സ്റ്റാമ്പിന് ഇപ്പോഴത്തെ വില 13000 പൗണ്ടാണ്.

23-09-2016 Ameer Kollam

 ഇന്നത്തെ പഠനം
     Ameer Kollam
---------------------------------------
♦നോട്ടിലെ ചരിത്രം 11
---------------------------------------







കാൾ ലിനേയസ്
-------------------------
ഒരു സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ഭിക്ഷഗ്വരനും ജന്തുശാസ്ത്രജ്ഞനുമായിരുന്നു ആധുനിക ദ്വിനാമ സമ്പ്രദായത്തിന് അടിത്തറയിട്ട ഇദ്ദേഹമാണ് ടാക്സോണമിയുടെ വർഗ്ഗീകരണ ശാസ്ത്രം (scientific name) ത്തിൻ്റെ പിതാവായി അറിയപ്പെടുന്നത്.
 സസ്യങ്ങളേയും ജന്തുക്കളേയും അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഹോമോ സാപിയൻസ് എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735-ൽ‌ ഇദ്ദേഹം മുന്നോട്ടുവെച്ചു. ജീവജാലങ്ങളെ ആദ്യമായി പക്ഷികളും മൃഗങ്ങളുമായിട്ട് തരംതിരിച്ചത് ഇദ്ദേഹമാണ്.

ജനനം : 1707
മരണം : 1778




22-09-2016 Ummer Farook Calicut

ഇന്നത്തെ പഠനം
       Ummer Farook Calicut
---------------------------------
🔵 വിദേശ ഗാന്ധി സ്ററാമ്പുകൾ   11
---------------------------------





 സഹസ്രാബ്ദത്തിന്റെ പുരുഷൻ
(Man of the Millennium)
 
 
1999 നിൽ ബ്രിട്ടീഷ് ബ്രോട്കാസ്റ്റിങ്ങ് ചാനൽ (ബി.ബി.സി.) സഹസ്രാബ്ദത്തിന്റെ പുരുഷൻ എന്ന ഒരു വോട്ടെടുപ്പ് നാsത്തിയിരുന്നു. ലോകമെങ്ങുമുള്ള മനുഷ്യർ വോട്ട് ചെയ്ത ഈ മത്സരത്തിൽ മഹാത്മ ഗാന്ധിജിയെ സഹസ്രാബ്ദത്തിന്റെ പുരുഷൻ
(Man of the Millennium)
ആയി തിരഞ്ഞെടുക്കപ്പെട്ടു.
 
TURKMENISTAN 2000 ൽ  പുറത്തിറക്കിയ Sheetlets ചിത്രത്തിൽ കാണാം.


21-09-2016 V. Sageer Numis

📚 ഇന്നത്തെ പഠനം
     V. Sageer Numis
---------------------------------------
🔴ശേഖരത്തിൽ നിന്ന്  🔟
---------------------------------------


PROPAGANDA NOTE
-----------------------------------



സൈസിലും കളറിലും ബാങ്ക് നോട്ടിനോട് സാദൃശ്യമുള്ള ബ്രോഷർ പ്രചരണത്തിനായി മുമ്പ് ചില രാജ്യങ്ങൾ യുദ്ധവേളയിൽ ശത്രുപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ വിമാനത്തിൽ നിന്നും താഴേക്കിടുകയായിരുന്നു. ഇത്തരം നോട്ടുകളെയാണ് Propaganda Note എന്ന് പറയുന്നത്
- Sageer Numis

20-09-2016 - Muhammed Rasheed

ഇന്നത്തെ പഠനം
മുഹമ്മദ് റഷീദ് ചുങ്കത്തറ
-------------------------------------
⚫പുരാവസ്തു പരിചയം 7⃣
---------------------------------------
           (Voice Clip)

19-09-2016 Rafeeq Babu

📚 ഇന്നത്തെ പഠനം
     Rafeeq Babu
-------------------------------------
🎾ആധുനിക കറൻസി-നാണയങ്ങൾ 🔟
---------------------------------------

NCLT (Non  circulating legal Tender) coins
അജ്മാൻ
250 Sq കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള
അജ്മാൻ UAE യിൽ അംഗമാകുന്നതിന് മുമ്പ്
1969ൽ നിർമിച്ച NCLT നാണയങ്ങളിൽ റാഷിദ് ബിൻ ഹുമൈദ് അൽ നു അയ്മി,
ഈജിപത് പ്രസിഡണ്ട് ജമാൽ അബ്ദുൽ നാസ്സർ, ലെനിൻ എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു

100 ദിർഹം = 1റിയാൽ

1, 2, 5, 7.5, 10 എന്നിവ വെള്ളി

25,50,75,100 എന്നിവ സ്വർണ്ണ നാണയവുമായിരുന്നു

പൊതു വിനിമയത്തിനായ് ഈ നാണയങ്ങൾ മിന്റ് ചെയ്യപ്പെട്ടിട്ടില്ല

18-09-2016- കറൻസി പരിചയം- ബ്രിട്ടീഷ് ഇന്ത്യൻ കറൻസി (Part-4)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
10

ബ്രിട്ടീഷ് ഇന്ത്യൻ കറൻസി
Continuation... (Part-4)

King's Portrait Series

1923-ൽ Underprint series നോട്ടുകൾ നിർത്തലാക്കിയതിനു ശേഷം ജോർജ്ജ് അഞ്ചാമന്റെ ഛായാചിത്രത്തോടു കൂടിയ King's Portrait Series- ൽ പെട്ട നോട്ടുകൾ നിലവിൽ വന്നു. ആദ്യമായി 10 രൂപ നോട്ടുകളാണ് ഇഷ്യൂ ചെയ്യപ്പെട്ടത്. അതിനു ശേഷം നിലവിൽ വന്ന എല്ലാ ബ്രിട്ടീഷ് ഇന്ത്യ പേപ്പർ നോട്ടുകളുടെയും ഒരു പ്രധാന സവിശേഷതയായി കാണപ്പെടുന്നത് തന്നെ ജോർജ്ജ് അഞ്ചാമന്റെയും ആറാമന്റെയും ഛായാചിത്രങ്ങളാണ്.

Victoria Portrait Series- ന്റെയും Underprint series- ന്റെയും പോലെ തന്നെ Government of India തന്നെയാണ് ആദ്യഘട്ടത്തിൽ King's Portrait Series നോട്ടുകളും ഇഷ്യു ചെയ്തിരുന്നത്. എന്നാൽ 1935 ഏപ്രിൽ 1-ന് Reserve Bank of India നിലവിൽ വന്നതിന് ശേഷം കറൻസി ഇഷ്യൂ ചെയ്യുന്ന ചുമതല RBI ഏറ്റെടുത്തു. 5, 10, 50, 100, 500, 1000, 10,000 എന്നീ denomination-കളിലാണ് ഇവ പുറത്തിറക്കപ്പെട്ടത്. എങ്കിലും 1938-ൽ സ്വന്തം നോട്ടുകൾ പുറത്തിറക്കുന്നത് വരെ Section 22 of the RBI Act, 1934 പ്രകാരം Government of India യുടെ പേരിലാണ് നോട്ടുകൾ ഇഷ്യൂ ചെയ്തത്. 1938 ജനുവരി മാസം ജോർജ്ജ് ആറാമന്റെ ഛായാചിത്രത്തോടു കൂടിയ നോട്ടുകൾ RBI യുടെ പേരിൽ പുറത്തിറങ്ങി. ആദ്യമായി RBI ഇഷ്യൂ ചെയ്ത നോട്ടുകൾ രണ്ടാമത്തെ RBI ഗവർണറായ James Braid Taylor- ന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങിയത്.

1928-വരെ ഇന്ത്യക്കു പുറത്താണ് നോട്ടുകൾ പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ 1928 മെയ് മാസത്തിൽ Nasik-ൽ കറൻസി പ്രസ്സ് സ്ഥാപിക്കപ്പെട്ടതിനു ശേഷം ഇന്ത്യയിൽ തന്നെ നോട്ടുകൾ പ്രിന്റ് ചെയ്യാൻ തുടങ്ങി.
മുൻ സീരീസുകളെ അപേക്ഷിച്ചു കൂടുതൽ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ആയിരുന്നു King's Portrait Series- ൽ ഉണ്ടായിരുന്നത്. വാട്ടർ മാർക്കിലുള്ള വ്യത്യാസം, ഛായാചിത്രത്തിന്റെ സങ്കീർണ്ണമായ ക്രമീകരണം, ബഹുവർണ്ണ പ്രിന്റിങ് എന്നിവ അവയിൽ പെട്ടതാണ്.

രണ്ടാം ലോകമയുദ്ധവേളയിൽ ബ്രിട്ടീഷ് ഇന്ത്യൻ കറൻസി കളുടെ ഉയർന്ന നിലവാരത്തിലുള്ള കള്ള നോട്ടുകൾ ജപ്പാൻ വ്യാപകമായി പുറത്തിറക്കി. അതിനാൽ നോട്ടുകളുടെ സുരക്ഷാ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായി വന്നു. വാട്ടർ മാർക്കിലുള്ള വ്യത്യാസം, ജോർജ്ജ് ആറാമന്റെ അർദ്ധ മുഖ ചിത്രത്തിന് പകരം പൂർണ്ണ മുഖമുള്ള ചിത്രം, ആദ്യമായി ഇന്ത്യൻ കറന്സികളിൽ ചേർക്കപ്പെട്ട Security thread സംവിധാനം എന്നിവയാണവ. സ്വാതന്ത്ര്യാനന്തരം മൂന്ന് വർഷത്തിന് ശേഷം 1950-ൽ Indian rupee നിലവിൽ വരുന്നത് വരെ King's Portrait Series നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു.

 




Continuation...


17-09-2016- ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ-10




ഇന്നത്തെ പഠനം
അവതരണം
O.K Prakash
വിഷയം
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ 
ലക്കം
10




ഒരു രാജ്യത്തിന്റെ സ്റ്റാമ്പ് ഇറക്കുമ്പോൾ അതിന്റെ ഡിസൈനും അതിലെ എഴുത്തുകളുമെല്ലാം കുറ്റമറ്റതായിരിക്കണം. 1983 നവംബർ 23ന് ഇറക്കിയ 19-ാം നൂറ്റാണ്ടിലെ ഗോവൻ ദമ്പതിമാരുടെ സ്റ്റാമ്പിൽ "G0ANESE COUPLE" എന്നെഴുതിയത് തെറ്റായ പദപ്രയോഗമാണ്. " GOAN COUPLE" എന്നാണ് ശരി.




1903 ൽ St. kits ഇറക്കിയ സ്റ്റാമ്പിൽ കപ്പൽയാത്രികനായ കൊളമ്പസ് ടെലസ്കോപ്പിലൂടെ നോക്കുന്നത് കാണാം.കൊളമ്പസിന്റെ കാലത്ത് ടെലസ്കോപ്പ് കണ്ടു പിടിച്ചിട്ടില്ല എന്നതാണ് സത്യം. അതിനാൽ ഇത് ഒരു ERROR STAMP ആണ്. മാത്രമല്ല ഇത് ഒരു WAR STAMP കൂടിയാണ്. യുദ്ധ- ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഫണ്ടായി ഇത് ഉപയോഗിച്ചതാണ്.