29/06/2017

28-06-2017- പത്ര വർത്തമാനങ്ങൾ- Le Courrier de Russie



ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
13



Le Courrier de Russie
(ലെ കൊറിയർ ടി റൂസ്സി)




ലെ കൊറിയർ ടി റൂസ്സി റഷ്യയിൽ അച്ചടിക്കപെടുന്ന ഒരു ഫ്രഞ്ച് ദിനപത്രമാണ്. 2002ൽ അച്ചടി ആരംഭിച്ച ഈ പത്രം ഡാബ്ലായിട് രൂപതിലാണ് തയ്യാറാക്കുന്നത്.

28/06/2017

27-06-2017- പണത്തിലെ വ്യക്തികൾ- ഡാനിയേല്‍ ഗബ്രിയേല്‍ ഫാരന്‍ഹീറ്റ്



ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
7



ഡാനിയേല്‍ ഗബ്രിയേല്‍ ഫാരന്‍ഹീറ്റ്

" പനി വന്നവര്‍ക്കെല്ലാം പരിചിതമായ ഒന്നാണ് തെര്‍മോമീറ്റര്‍."- വളരെ ലളിതമായ ഒരു ഉപകരണം. പക്ഷേ ഈ ഉപകരണത്തിനും പറയാനുണ്ട് ഒട്ടേറെ കഥകള്‍.  1709ല്‍ ഡാനിയേല്‍ ഗബ്രിയേല്‍ ഫാരന്‍ഹീറ്റ്  എന്ന ജര്‍മ്മന്‍ ഭൌതികശാസ്ത്രജ്ഞനാണ് ആല്‍ക്കഹോള്‍ ഉപയോഗിച്ച് മികച്ച രീതിയിലുള്ള ഒരു തെര്‍മോമീറ്റര്‍ നിര്‍മ്മിച്ചത്. ഏറ്റവും കൂടുതല്‍ താപീയവികാസം പ്രകടിപ്പിക്കുന്ന ദ്രാവകത്തിനായുളള അന്വേഷണത്തിലായിരുന്നു പിന്നീട് തെര്‍മോമീറ്റര്‍ നിര്‍മ്മാതാക്കളെല്ലാവരും. മെര്‍ക്കുറി ഉപയോഗിച്ചു തെര്‍മോമീറ്റര്‍ നിര്‍മ്മിച്ചതും ഫാരന്‍ഹീറ്റ് തന്നെ ആയിരുന്നു.

താപനില അളക്കുന്ന യൂണിറ്റുകളുടെ കാര്യത്തില്‍ അപ്പോഴും ഒരു ഏകീകൃതസ്വഭാവം ഇല്ലായിരുന്നു. ആദ്യമായി മെര്‍ക്കുറി തെര്‍മോമീറ്റര്‍ നിര്‍മ്മിച്ച് പ്രശസ്തനായ ഫാരന്‍ഹീറ്റ് ഉപയോഗിച്ച് തുടങ്ങിയ താപനില സ്കെയില്‍ ആണ് പിന്നീട് മിക്കവാറും എല്ലാവരും പിന്‍തുടര്‍ന്നത്. ഫാരന്‍ഹീറ്റ് എന്ന അദ്ദേഹത്തിന്റെ പേര് തന്നെയാണ് ഈ മാപനവ്യവസ്ഥാരീതിക്കും ഇന്ന് ഉപയോഗിക്കുന്നത്.  ഐസും ജലവും അമോണിയം ക്ലോറൈഡും കൂടിയ മിശ്രിതത്തിന്റെ താപനിലയാണ് ഫാരന്‍ഹീറ്റ് സ്കെയിലില്‍ 0 ഡിഗ്രി ആയി ആണ് നിശ്ചയിച്ചത്. മനുഷ്യശരീതത്തിന്റെ താപനില 100 ഡിഗ്രി ആയും അദ്ദേഹം എടുത്തു. പിന്നീട് ജലത്തിന്റെ തിളനിലയും ഉറയല്‍നിലയും തമ്മിലുള്ള വ്യത്യാസം കൃത്യം 180 ഡിഗ്രി ആക്കുവാന്‍ വേണ്ടി മറ്റ് ശാസ്ത്രജ്ഞര്‍ ഫാരന്‍ഹീറ്റ് സ്കെയിലില്‍ അല്പം വ്യത്യാസം വരുത്തി. അതോടെ മനുഷ്യശരീരത്തിന്റെ താപനില 98.6 ഡിഗ്രി ഫാരന്‍ഹീറ്റ് ആയി പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു. പിന്നീട് നൂറ്റാണ്ടുകളോളം എല്ലാ തെര്‍മോമീറ്ററുകളിലും ഫാരന്‍ഹീറ്റ് സ്കെയിലാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ കൂടുതല്‍ സൌകര്യപ്രദമായ സെല്‍ഷ്യസ്സ് സ്കെയില്‍ വന്നതോടെ ശാസ്ത്രജ്ഞരും തുടര്‍ന്ന് മറ്റുള്ളവരും ഇതിലേക്ക് മാറി. വൈദ്യശാസ്ത്രരംഗത്തുപയോഗിക്കുന്ന ക്ലിനിക്കല്‍ തെര്‍മോമീറ്ററുകളില്‍ പക്ഷേ ഇന്നും അടയാളപ്പെടുത്തിയിരിക്കുന്നത് ഫാരന്‍ഹീറ്റ് സ്കെയിലിലാണ്.

ഫാരന്‍ഹീറ്റിനെയും അദ്ദേഹത്തിന്റെ പേരിലുള്ള കണ്ടുപിടിത്തമായ  സ്കെയിൽലിനും 300 വർഷം തികഞ്ഞപ്പോൾ പലാവു ദ്വീപ്‌ ആദരിച്ചിറക്കിയ  5 പൗണ്ട് കമെമോറേറ്റീവ് നാണയം.



25-06-2017- പുരാതന നാണയങ്ങൾ- പല്ലവ സാമ്രാജ്യം



ഇന്നത്തെ പഠനം
അവതരണം
Leeju Palakad
വിഷയം
പുരാതന നാണയങ്ങൾ
ലക്കം
 1


പല്ലവ സാമ്രാജ്യം

പുരാതന ദക്ഷിണ ഭാരതത്തിൽ മൂന്നാം നൂറ്റാണ്ടു മുതൽ ഒൻപതാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന പ്രബലമായ രാജവംശമായിരുന്നു പല്ലവ സാമ്രാജ്യം. അമരാവതി ആസ്ഥാനമാക്കിയുള്ള ശതവാഹനൻമാരുടെ പതനത്തോടെയാണ് പല്ലവൻമാർ ശക്തിയാർജ്ജിച്ചത്. തമിഴുനാട്ടിലെ കാഞ്ചിപുരമായിരുന്നു പല്ലവൻമാരുടെ തലസ്ഥാനം. പല്ലവൻമാരുടെ കാലത്തു പണികഴിപ്പിച്ച മഹാബലിപുരത്തെ ഭീമാകാരമായ ശിൽപങ്ങളും അതിമനോഹരമായ ക്ഷേത്രങ്ങളും അന്നുകാലത്തെ കലാവൈഭവത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ചോള രാജാക്കൻമാരുമായുള്ള നിരന്തരമായ യുദ്ധങ്ങൾക്കൊടുവിൽ എട്ടാം നൂറ്റാണ്ടോടെ പല്ലവ സാമ്രാജ്യം നാമാവശേഷമായി.

പല്ലവൻമാരുടെകാലത്തു നിലനിന്നിരുന്ന ചെമ്പു നാണയത്തിന്റെ വിശദാംശങ്ങളും പല്ലവ സാമ്രാജ്യത്തിന്റെ ഭൂപടവും അടങ്ങിയ വിവരണം താഴെ ചേർത്തിരിക്കുന്നു.