28/06/2017

24-06-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-4)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
43



Continuation... (Part - 4)

 ടിബറ്റൻ കറൻസി 1840  മുതൽ..

1840 -നു ശേഷം ടിബറ്റിലെ ചൈനയുടെ സ്വാധീനം ക്ഷയിക്കുകയും  ടിബറ്റ്   സ്വന്തമായി നാണയങ്ങൾ നിർമ്മിക്കുവാൻ തുടങ്ങുകയും ചെയ്തു. ഒരു ഭാഗം ടിബറ്റൻ ഭാഷയും മറുഭാഗത്ത് ചൈനീസ് ഭാഷയും മുദ്രണം ചെയ്ത Sino-Tibetan നാണയങ്ങൾക്ക് പകരം ഈ നാണയങ്ങളിൽ ടിബറ്റൻ ഭാഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1954-ൽ People's Republic of China -യുടെ നാണയങ്ങൾ ടിബറ്റിൽ പ്രചാരത്തിൽ വരുന്നത് വരെ ഈ നാണയങ്ങളുടെ നിർമ്മാണം ടിബറ്റൻ ഗവൺമെന്റ്  തുടർന്നു.




1840-ൽ അടിച്ചിറക്കിയ ടിബറ്റൻ നാണയങ്ങൾ  'Kongpar Tangka' Series-2 എന്നറിയപ്പെടുന്നു. എന്നിരുന്നാലും ഈ നാണയങ്ങളിൽ ടിബറ്റൻ ഭരണാധികാരികൾ  അവ അടിച്ചിറക്കിയ യഥാർത്ഥ വർഷമല്ല  രേഖപ്പെടുത്തിയിരുന്നത്. മറിച്ച് ഇവയിൽ 1792-ആം (13-46) വർഷമാണ് രേഖപ്പെടുത്തിയിരുന്നത് (Frozen date).

1850-ൽ  'Kongpar Tangka' Series-3  പുറത്തിറങ്ങി.  ഇവയിലും 1792-ആം (13-46) വർഷമാണ് രേഖപ്പെടുത്തിയിരുന്നത്.

തുടർന്ന് 'Kongpar Tangka' Series-4  1890-ലും 1891-ലും അടിച്ചിറക്കി. എന്നാൽ ഇവ അടിച്ചിറക്കിയ യഥാർത്ഥ വർഷമാണ് (അതായത് 15-24, 15-25) ഇവയിൽ രേഖപ്പെടുത്തിയിരുന്നത്. ഇവയുടെ ശരാശരി ഭാരം മുൻ Kongpar Tangka series നാണയങ്ങളെ അപേക്ഷിച്ചു കുറവായിരുന്നു.

(to be continued...)

No comments:

Post a Comment