28/06/2017

17-06-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-3)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
 42



Continuation... (Part- 3)

 Sino-Tibetan tangka (1792 - 1836)



1792 -ൽ ക്വിങ് രാജവംശത്തിലെ രാജാവായ Qianlong ചക്രവർത്തി ടിബറ്റിലെ  ലാസയിൽ രണ്ടാമത്തെ നാണയശാല തുറന്നു. ഇവിടെ ഇഷ്യൂ ചെയ്യപ്പെട്ട Sino-Tibetan tangka എന്ന  വെള്ളി നാണയങ്ങൾ 1836 വരെ വിനിമയത്തിലുണ്ടായിരുന്നു.  ആദ്യകാലത്തു ഇഷ്യൂ ചെയ്യപ്പെട്ട Sino-Tibetan tangka -കളിൽ ടിബറ്റൻ ഭാഷയിലെ  ലിഖിതങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 1793 മുതൽ ലാസയിൽ നിന്ന് പുറത്തിറങ്ങിയ Sino-Tibetan tangka നാണയങ്ങൾ ഏതാണ്ട് ശുദ്ധമായ വെള്ളിയിൽ നിർമ്മിച്ചതും  കൂടാതെ ഒരു വശം ചൈനീസ് ഭാഷയിൽ 'Qian Long Bao Tsang' എന്ന് രേഖപ്പെടുത്തിയതും മറുവശത്തു ഇതിന്റെ ടിബറ്റൻ തർജ്ജമയും ആയിരുന്നു ഉണ്ടായിരുന്നത്. Sino-Tibetan tangka വിനിമയത്തിൽ തുടരുന്ന സമയത്തും ടിബറ്റിലെ ആദ്യത്തെ നാണയശാലയിൽ (Opened in 1791) അടിച്ചിറക്കിയ Kong-par tangkas 1793 -ന്റെ തുടക്കം വരെ വിനിമയത്തിൽ ഉണ്ടായിരുന്നു. പിന്നീട് ഈ നാണയശാല അടച്ചു പൂട്ടുകയും ചെയ്തു (ഈ നാണയശാല പിന്നീട് 1836 -ൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു).

ടിബറ്റിലെ രണ്ടു നാണയശാലകളിൽ നിന്നും നാണയങ്ങൾ (Kong-par & Sino-Tibetan) അടിച്ചിറക്കിയിരുന്നത്  ടിബറ്റ് -  ചൈന ഭരണകൂടങ്ങളുടെ മേൽനോട്ടത്തിലും ചൈനയുടെ അധികാരത്തിലുമായിരുന്നു.

ചൈനീസ് ഭരണാധികാരിയായ  Qianlong ചക്രവർത്തിയുടെ ഭരണത്തിന്റെ 58, 59, 60 -ആം വർഷങ്ങളിലായിരുന്നു (Year 1793, 1794 and 1795) Sino-Tibetan നാണയങ്ങൾ ഇഷ്യൂ ചെയ്യപ്പെട്ടത്. ഭരണത്തിന്റെ 60 -ആം വർഷത്തിൽ  Qianlong ചക്രവർത്തി സ്ഥാനം ഒഴിഞ്ഞെങ്കിലും ആ വാർത്ത Lhasa - യിൽ എത്തുന്നതിന് മുമ്പ് തന്നെ ഭരണത്തിന്റെ 61-ആം  വർഷം (1796) രേഖപ്പെടുത്തിയ  ഏതാനും നാണയങ്ങൾ ഇഷ്യൂ ചെയ്തിട്ടുണ്ടായിരുന്നു.

തുടർന്ന് ചൈനയിൽ  Qianlong ചക്രവർത്തിയുടെ മകനായ Jiaqing ചക്രവർത്തിയുടെ ഭരണകാലത്തും  ഇതേ നാണയങ്ങൾ  വിനിമയത്തിൽ തുടർന്നു. അദ്ദേഹത്തിൻറെ ആദ്യ ആറു വർഷത്തെ ഭരണകാലത്തും (1796 - 1801) എട്ടാമത്തെയും ഒമ്പതാമത്തെയും വർഷങ്ങളിലും (1803 -1804), പിന്നീട് ഭരണത്തിന്റെ അവസാന രണ്ടു വർഷങ്ങളിലും (1819 -1820 ) Kong-par & Sino-Tibetan tangka -കൾ  അടിച്ചിറക്കി.

അതിനു ശേഷം ചൈനയിൽ അധികാരത്തിൽ വന്ന  Jiaqing ചക്രവർത്തിയുടെ മകനായ Daoguang ചക്രവർത്തി അദ്ദേഹത്തിൻറെ ഭരണത്തിന്റെ ആദ്യത്തെ നാല്  വർഷങ്ങളിലും (1821 -1824), 15 -ആമത്തെയും  16 -ആമത്തെയും വർഷങ്ങളിലും (1835 - 1836) Sino-Tibetan വെള്ളി നാണയങ്ങൾ പുറത്തിറക്കി.

(to be continued...)



No comments:

Post a Comment