ഇന്നത്തെ പഠനം
|
|
അവതരണം
|
Ummer Farook - Calicut
|
വിഷയം
|
മഹാത്മാ
ഗാന്ധിസ്റ്റാമ്പുകൾ
|
ലക്കം
|
40 |
Gandhi: Dressing Pattern
(ഗാന്ധി: വസ്ത്രധാരണ രീതി)
1921 സെപ്തംബർ 22ന് ആയിരുന്നു ഗാന്ധിജി തന്റെ വസ്ത്രധാരണ രീതി മാറ്റാനുള്ള തീരുമാനമെടുത്തത്. വിശിഷ്ട ഗുജറാത്തി അലങ്കാരത്തിൽ നിന്ന് അദ്ദേഹം ഒരു ലളിതമായ ദോതിയും- ഷാളും ധരിക്കാൻ തീരുമാനിച്ചു. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ധരിക്കാനാകുന്നതരം ഖാദി വസ്ത്രം അദ്ദേഹം ധരിച്ചു. ഗാന്ധിയും അനുയായികളും അവർ സ്വയം നൂറ്റ നൂൽകൊണ്ട് സ്വയം നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മധുരയിൽ വച്ച് ഗാന്ധിജി ഈ തീരുമാനമെടുത്തതിന് കാരണമായത് എന്തെന്നാൽ.......ഇന്ത്യയിലെ പാവപ്പെട്ട ജനവിഭാഗതിനു വേണ്ടി, അവരോടൊപ്പം പ്രവർത്തിക്കുന്നതിന് വേണ്ട അനിവാര്യ കാര്യം താൻ സ്വയം അവരിൽ ഒരാളായി ചേരേണ്ടതാണ് എന്നത് മനസിലാകിയതിനെ തുടർന്നായിരുന്നു. തന്റെ ജീവിതത്തിന്റെ ലാളിത്യം പ്രകടിപ്പിച്ചുകൊണ്ട് തുടർന്നുള്ള ജീവിതകാലം മുഴുവൻ അദ്ദേഹം മുണ്ട് ആണ് ധരിച്ചത്.
Niger 2016 ൽ പുറത്തിറക്കിയ ഗാന്ധിജിയുടെ *വസ്ത്രധാരണ രീതിയുടെ ചിത്രം അടങ്ങിയ Miniature Sheet ചിത്രത്തിൽ കാണാം..
Niger 2016 ൽ പുറത്തിറക്കിയ ഗാന്ധിജിയുടെ *വസ്ത്രധാരണ രീതിയുടെ ചിത്രം അടങ്ങിയ Miniature Sheet ചിത്രത്തിൽ കാണാം..
No comments:
Post a Comment