ഇന്നത്തെ പഠനം
|
|
അവതരണം
|
Ummer Farook – Calicut
|
വിഷയം
|
മഹാത്മാ
ഗാന്ധിസ്റ്റാമ്പുകൾ
|
ലക്കം
|
Mahatma Gandhi: Satyagraha
(മഹാത്മാഗന്ധി: സത്യാഗ്രഹം)
(മഹാത്മാഗന്ധി: സത്യാഗ്രഹം)
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വികസിപ്പിച്ചെടുത്ത
അഹിംസയിലധിഷ്ഠിതമായ ഒരു സമരരീതിയാണ് സത്യാഗ്രഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമര
കാലഘട്ടത്തിലും ദക്ഷിണാഫ്രിക്കയിലെ ആദ്യകാലങ്ങളിലും ഗാന്ധിജി ഈ സമരമുറ
ഉപയോഗിക്കുകയുണ്ടായി. 1906 സെപ്റ്റംബർ 11- ന് ജോഹന്നാസ് ബർഗിൽ ചേർന്ന
യോഗത്തിൽ വെച്ചാണ് ഗാന്ധിജിയുടെ പ്രക്ഷോഭ സമരങ്ങൾക്ക് സത്യാഗ്രഹം എന്ന പേർ
നൽകുന്നത്. നല്ലകാര്യത്തിനുവേണ്ടി ഉറച്ചു നിൽക്കുക എന്ന് അർത്ഥം വരുന്ന '
സദാഗ്രഹ ' എന്ന പേര് മദൻലാൽ ഗാന്ധി നിർദ്ദേശിച്ചപ്പോൾ അതു ഗാന്ധിജി
സത്യാഗ്രഹം എന്നു ഭേദഗതി ചെയ്യുകയായിരുന്നു. ലോകമെമ്പാടുമുള്ള വീര
സമരനായകർക്ക് പ്രചോദനമാകാൻ ഈ സമരരീതിക്ക് കഴിഞ്ഞു. അമേരിക്കയിലെ പൗരാവകാശ
സമരങ്ങളിൽ സത്യാഗ്രഹ സമരമുറ സ്വീകരിച്ച മാർട്ടിൻ ലൂഥർ കിംഗ് തന്നെ ഇതിന്
മികച്ച ഉദാഹരണം.
INDIA 2007 ൽ പുറത്തിറക്കിയ Centenary of Satyagraha യുടെ Miniature Sheet ഉം First Day Cover ഉം ചിത്രത്തിൽ കാണാം.
INDIA 2007 ൽ പുറത്തിറക്കിയ Centenary of Satyagraha യുടെ Miniature Sheet ഉം First Day Cover ഉം ചിത്രത്തിൽ കാണാം.
No comments:
Post a Comment