28/06/2017

20-06-2017- പണത്തിലെ വ്യക്തികൾ- നെപ്പോളിയൻ





ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
6



🗡👑 നെപ്പോളിയൻ ബോണപ്പാർട്ട്👑 ⚔

വെറുമൊരു ആർട്ടിലറി ഓഫീസർ ആയിരുന്ന നെപ്പോളിയൻ, സ്വന്തം കഴിവ് കൊണ്ട് തന്റെ  24-ലാം വയസ്സിൽ പട്ടാള ജനറൽ ആയി. ഒരു യുദ്ധത്തിലും തോൽക്കാതെ വളരെ പെട്ടെന്ന് തന്നെ ഒരു ദേശീയ നായകനുമായി മാറി അദ്ദേഹം.അങ്ങനെ ഒരു സാധാരണക്കാരൻ തന്റെ മുപ്പത്തി അഞ്ചാമത്തെ വയസ്സിൽ തന്നെ  ചക്രവർത്തിയായി മാറി. ഒരു പതിറ്റാണ്ടു കാലം (1804- 1814) ഫ്രഞ്ച് ചക്രവർത്തിയും സൈനികമേധാവിയുമായിരുന്നു. 1789-ലെ ഫ്രഞ്ചു വിപ്ലവത്തെ തുടർന്ന് 1792 സെപ്റ്റംബറിൽ അധികാരമേറ്റ ഒന്നാം റിപ്പബ്ലിക്കൻ ഭരണകൂടത്തിന്,സ്വന്തം നിലനില്പിനായി യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായി നിരന്തരം പോരാടേണ്ടി വന്നു.  ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ  എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ഈ യുദ്ധങ്ങളിലാണ് നെപ്പോളിയൻ സൈനികനെന്ന നിലയിൽ രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഫ്രഞ്ച്  രാഷ്ട്രത്തലവനെന്ന് സ്വയം പ്രഖ്യാപിച്ചില്ലെങ്കിലും, കോൺസുലേറ്റിന്റെ മുഖ്യ നേതാവെന്ന നിലക്ക് തുടർന്നുള്ള അഞ്ചു കൊല്ലങ്ങൾ നെപ്പോളിയൻ സ്വേഛാഭരണം നടത്തി. 1804-ൽ കോൺസുലേറ്റ് പിരിച്ചുവിട്ട് സ്വയം ചക്രവർത്തി പദമേറ്റു , ഫ്രാൻസിനെതിരെ അണിനിരന്ന യൂറോപ്യൻ സൈനിക ശക്തികളുടെ മേൽ നേടിയ വിജയം അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച പട്ടാളമേധാവികളിലൊരാൾ എന്ന പ്രശംസക്കു അർഹനാക്കി. നെപ്പോളിയൻ യൂറോപ്പിലാകമാനം തന്റെ ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിച്ചു. നെപ്പോളിയന്റെ ഈ നീക്കത്തിനെതിരെ മറ്റു യൂറോപ്യൻ ശക്തികൾ പലതവണ സംഘം ചേർന്ന് യുദ്ധത്തിനിറങ്ങി. ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ  വാട്ടർലൂ യുദ്ധത്തിൽ  നെപ്പോളിയൻ പരാജിതനായി. രാഷ്ട്രീയാഭയം തേടിയ നെപ്പോളിയനെ ബ്രിട്ടീഷു ഭരണാധികാരികൾ        സെന്റ് ഹെലന ദ്വീപിലേക്ക് നാടു കടത്തി. 1821 മേയ് 5 ന്, തന്റെ അൻപത്തിഒന്നാം വയസ്സിൽ സെന്റ് ഹെലെനയിലെ ലോംഗ്‌വുഡിൽ വച്ച് ഇദ്ദേഹം നിര്യാതനായി.

നെപ്പോളിയൻ ബോണപ്പാർട്ടിനെയും, യുദ്ധത്തെയും ആദരിച്ചു കൊണ്ട് അദ്ദേഹത്തിനെ നാടുകടത്തിയ രാജ്യമായ സെന്റ് ഹെലന ദ്വീപ്‌ ഇറക്കിയ 25 പെൻസ് നാണയം.




No comments:

Post a Comment