ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി
പരിചയം
|
ലക്കം
| 41 |
Continuation... (Part - 2)
ടിബറ്റ് കറൻസി - 18 -ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ
ടിബറ്റിലെ വെള്ളിനാണയങ്ങളെ പൊതുവെ Tangkas എന്നാണറിയപ്പെടുന്നത്. 1791 മുതൽ 1946 വരെ ടിബറ്റിൽ തന്നെയാണ് ഇവ നിർമ്മിക്കപ്പെട്ടത്. വ്യത്യസ്തമായ ശ്രേണിയിൽ ആകർഷണീയമായ കൊത്തുപണികളോടുകൂടി നിർമ്മിക്കപെട്ട tangka -കളിൽ പൊതുവെ അവയുടെ മൂല്യം (denomination) രേഖപ്പെടുത്താറില്ല.
1788-ലും 1790-91 കളിലും നേപ്പാളിന്റെ ടിബറ്റൻ അധിനിവേശം ചെറുക്കാൻ ടിബറ്റൻ ഗവണ്മെന്റ് (എട്ടാമത്തെ ദലൈലാമ) ചൈനയുടെ ക്വിങ് രാജവംശത്തോട് (ചൈനയിലെ അവസാന രാജകുലം ആണ് ക്വിങ്ങ് രാജകുലം അഥവാ മന്‌ചു രാജകുലം) സൈനികസഹായം തേടി. തുടർന്ന് ചൈനീസ് സൈന്യം ടിബറ്റൻ സൈന്യവുമായി ചേർന്ന് നേപ്പാളിന്റെ അധിനിവേശത്തെ പ്രധിരോധിക്കാൻ ആരംഭിച്ചു. ചൈനയുടെ കടന്നുവരവോടു കൂടി ടിബറ്റിൽ താൽക്കാലികമായി ഉണ്ടായ നാണയക്കമ്മി മറികടക്കുന്നതിന് വേണ്ടി ടിബറ്റിൽ തന്നെ വെള്ളിനാണയങ്ങൾ അടിച്ചിറക്കാൻ ചൈന അനുമതി നൽകി. 1971-ൽ ടിബറ്റൻ ഗവണ്മെന്റ് സ്വന്തമായി ഒരു നാണയശാല (ടിബറ്റിലെ ആദ്യത്തെ നാണയശാല/mint) ആരംഭിക്കുകയും Kong-par tangkas എന്ന് വിളിക്കപ്പെടുന്ന വെള്ളി നാണയങ്ങൾ അടിച്ചിറക്കയും ചെയ്തു. നേപ്പാളിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന നാണയങ്ങളുടെ അതേ മാതൃകയിൽ തന്നെയായിരുന്നു ടിബറ്റിലെ നാണയശാലയിലും നാണയങ്ങൾ അച്ചടിച്ചിരുന്നത്.
Kong-par tangkas
ടിബറ്റ് ആദ്യമായി സ്വന്തം നാണയശാലയിൽ 1791 മുതൽ 1891 വരെ അടിച്ചിറക്കിയ നാണയങ്ങളെ Kong-par tangkas എന്ന് വിളിക്കപ്പെടുന്നു. ഇവയുടെ ഒരു വശത്ത് മദ്ധ്യഭാഗത്തെ ചതുരത്തിനുള്ളിൽ വർഷവും, മറുവശത്തു മദ്ധ്യഭാഗത്തെ വൃത്തത്തിനകത്ത് താമരയുടെ രൂപവും അതിന് ചുറ്റും എട്ട് അറകൾക്കുള്ളിൽ എട്ടു ഭാഗ്യ ചിഹ്നങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. കൊത്തുപണികൾ അടിസ്ഥാനമാക്കി അഞ്ചു വ്യത്യസ്ത ഇനങ്ങളാക്കി ഇവയെ തരം തിരിക്കാം. 13-45 (1791), 13-46 (1792), 13-47 (1793), 15-24 (1890),15-25 (1891) എന്നിങ്ങനെ അഞ്ചു വർഷങ്ങൾ Kong-par tangkas -ൽ രേഖപ്പെടുത്തിയതായി കാണാം. 1840-ലും 1850-ലും അടിച്ചിറക്കിയ രണ്ടു വ്യത്യസ്ത തരം Kong-par tangka -കളിൽ അവയുടെ യഥാർത്ഥ വർഷം രേഖപ്പെടുത്തുന്നതിന് പകരം 13-46 (1792) എന്നാണ് ചേർത്തത്. ഇങ്ങനെ വർഷം മാറി ചേർക്കുന്നതിനെ numismatist -കൾക്കിടയിൽ frozen dates എന്ന് അറിയപ്പെടുന്നു.

1792-ൽ ടിബറ്റൻ സൈന്യവും ചൈനീസ് സൈന്യവും ചേർന്ന് നേപ്പാൾ സൈന്യത്തെ ടിബറ്റിൽ നിന്നും തുരത്തിയോടിച്ചു. എന്നാൽ സൈനികമായി ദുർബലമായ ടിബറ്റിനുമേൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ഈ അവസരം ചൈന സമർത്ഥമായി ഉപയോഗിച്ചു. യുദ്ധത്തിന് ശേഷം 1793-ൽ ക്വിങ് രാജവംശം ടിബറ്റിനു മേൽ തങ്ങളുടെ പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വന്നു. നേപ്പാളിൽ നിന്നും ടിബറ്റിലേക്കുള്ള വെള്ളി നാണയങ്ങളുടെ ഇറക്കുമതി ചൈന പൂർണ്ണമായും നിരോധിച്ചു.
to be continued...
No comments:
Post a Comment