ഇന്നത്തെ പഠനം
|
|
അവതരണം
|
Jenson Paweth Thomas
|
വിഷയം
|
വിദേശ കറൻസി പരിചയം
|
ലക്കം
|
52
|
ഇറ്റലി (Italy)
മെഡിറ്ററേനിയൻ കടലിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു യൂറോപ്യൻ രാജ്യം. പടിഞ്ഞാറൻ സംസ്കാരത്തിന്റെ ഈറ്റില്ലം. റോം ആണ് തലസ്ഥാനനഗരം. റെനൈസ്സൻസിന് തുടക്കം കുറിച്ച ഫ്ലോറൻസ്, കനാലുകളുടെ നഗരമായ വെനീസ്, ഫാഷന് പേരുകേട്ട മിലാൻ എന്നിവയാണ് പ്രധാനനഗരങ്ങൾ.
ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, സ്ലോവേനിയ, സാൻ മറിനോ, വത്തിക്കാൻ ഇവ അയൽരാജ്യങ്ങൾ.
കാസ്സിക്കൽ കാലഘട്ടത്തിൽ പുരാതന ഫിനീഷ്യന്മാർ, കാർത്തേജിനിയന്മാർ, ഗ്രീക്കുകാർ എന്നിവർ ദക്ഷിണ ഇറ്റലിയിലും എട്രൂസ്കൻസ്‌മാർ മാധ്യഇറ്റലിയിലും സെൽറ്റുകൾ ഉത്തര ഇറ്റലിയിലും കുടിയേറുകയും അവിടെ അധിവസിക്കുകയും ചെയ്തു. ഇതേ സമയത്ത് തന്നെ തദ്ദേശീയരായ ഇറ്റലിയിലെ ആദിമഗോത്രത്തിൽ പെട്ടവർ ഇറ്റലിയിലുടനീളം വ്യാപിച്ചു. ഈ ഇറ്റാലിയൻ ഗോത്രവിഭാഗത്തെ ലത്തീൻകാർ എന്ന് വിളിച്ചു. ഇവരാണ് റോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകർ. ക്രമേണ ഇവർ അയൽസംസ്കാരങ്ങൾ അക്രമിക്കുകയും റോമിനോട് കൂട്ടിച്ചേർക്കുകയും ചെയ്തു. അങ്ങനെ, റോം പുരാതനലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറി. സാംസ്കാരികമായും രാഷ്ട്രീയപരമായും മതപരമായും അഭിവൃദ്ധി നേടിയ റോം പടിഞ്ഞാറൻ സംസ്കാരത്തിന്റെ കളിത്തൊട്ടിൽ ആയിമാറി. ഇവർ ലോകത്തിന് നൽകിയ സംഭാവനകൾ ആണ് സിവിൽ നിയമം, റിപ്പബ്ലിക്കൻ ഗവണ്മെന്റ്, ക്രിസ്തുമതം, ലത്തീൻ ഭാഷ എന്നിവ.
ബാർബേറിയൻമാരുടെ ആക്രമണത്താൽ മധ്യകാലഘട്ടത്തിൽ സാംസ്കാരികമായും രാഷ്ട്രീയപരമായും ഇറ്റലിക്കു ക്ഷയം സംഭവിച്ചു. എന്നാൽ പതിനൊന്നാം നൂറ്റാണ്ടിൽ നിരവധി സിറ്റി സ്റ്റേറ്റുകൾ ഉദയം ചെയ്യുകയും അവർ കടൽമാർഗമുള്ള വാണിജ്യത്തിലൂടെയും ബാങ്കിംഗിലൂടെയും സമ്പന്നരാവുകയും ചെയ്തു.
ഇറ്റലിയിൽ ഉദയം ചെയ്ത നവോത്ഥാനം (Renaissance) യൂറോപ്പിലാകമാനം വ്യാപിച്ചു. നവോത്ഥാനം എന്നത് ഇറ്റലിയിൽ ഉണ്ടായ സാംസ്കാരിക മുന്നേറ്റമാണ്. കലയിലും സാഹിത്യത്തിലും കണ്ടുപിടുത്തങ്ങളും പര്യവേഷണങ്ങളിലും ഈ മുന്നേറ്റം ഉണ്ടായി. പതിന്നാലാം നൂറ്റാണ്ടിനെയും പതിനേഴാം നൂറ്റാണ്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായാണ് നവോത്ഥാനത്തെ കണക്കാക്കുന്നത്. നവോത്ഥാനം മധ്യകാലഘട്ടത്തിന്റെ സമാപനവും ആധുനികകാലഘട്ടത്തിന്റെ ആരംഭവും കുറിച്ചു.
വിഖ്യാത കലാകാരന്മാരും ചിന്തകരും ശാസ്ത്രജ്ഞരുമായ ഡാവിഞ്ചി, മൈക്കലാഞ്ജലോ, ഗലീലിയോ, മാക്യവല്ലി തുടങ്ങിയവർ ഈ കാലഘട്ടത്തിന്റെ സാംഭാവനകൾ ആണ്. വിഖ്യാത സമുദ്രസഞ്ചാരികൾ ആയ മാർകോ പോളോ, ക്രിസ്റ്റോഫോർ കൊളംബസ്, അമേരിഗോ വെസ്‌പുച്ചി തുടങ്ങിയവർ കടലിലൂടെ പുതിയ സഞ്ചാരപഥം സൃഷ്ടിക്കുകയും പുതിയ ലോകം കണ്ടെത്തുകയും ചെയ്തു.
15ഉം 16ഉം നൂറ്റാണ്ടുകളിൽ ഇറ്റാലിയൻ സിറ്റി സ്റ്റേറ്റുകൾ പരസ്പരം പോരടിക്കുകയും ക്ഷയിക്കുകയും ചെയ്തു. ക്രമേണ ഇറ്റലിയുടെ സ്‌ഥാനത്ത് ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രിയ എന്നിവ യൂറോപ്യൻ ശക്തികളായി മാറി.....
1861, മാർച്ച് 17ന് ഇറ്റലിയുടെ ഏകീകരണം നടന്നു. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് ഇറ്റലിയിൽ സാമ്പത്തികപ്രശ്നങ്ങൾ ഉടലെടുത്തു. ഇത് മുസോളിനിയുടെ നേതൃത്വത്തിലുള്ള ഫാസിസത്തിന്റെ വരവിന് കാരണമായി. 1922ൽ മുസോളിനി ഇറ്റലിയുടെ പ്രധാനമന്ത്രി ആയി. 1943 വരെ അദ്ദേഹം അധികാരത്തിലിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റലി പങ്കെടുക്കുകയും പരാജയപ്പെടുകയും ചെയ്തു. 1946, ജൂൺ 2ന് ഇറ്റലി റിപ്പബ്ലിക്ക് ആയി മാറി. ഈ ഭരണമാറ്റം ഇറ്റലിയെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോൾ വികസിത രാജ്യങ്ങളിൽ എട്ടാം സ്ഥാനമാണ് ഇറ്റലിക്ക്.
1861 മുതൽ 2002 വരെ ലിറ (ലിറ) ആയിരുന്നു ഇറ്റലിയിലെ കറൻസി. 2002 മുതൽ യൂറോ (Euro).
ലിറ 500 & യൂറോ 2
ലിറ 100 (1944)
No comments:
Post a Comment