ഇന്നത്തെ പഠനം
|
|
അവതരണം
|
Jenson Paweth Thomas
|
വിഷയം
|
വിദേശ കറൻസി - നാണയ പരിചയം
|
ലക്കം
|
51
|
യമൻ (Yemen)
മധ്യപൂർവദേശത്തെ ഒരു രാജ്യം. സൗദി അറേബ്യ, ഒമാൻ ഇവയാണ് അയൽ രാജ്യങ്ങൾ. ഏറ്റവും വലിയ നഗരം തലസ്ഥാനമായ സന (Sana'a) ആണ്. ഇതിപ്പോൾ വിമതരായ ഹൂതി (Houthi)കളുടെ കൈവശമാണ്. താൽക്കാലിക തലസ്ഥാനം ഏദൻ ആണ്.
സമ്പൽസമൃദ്ധമായ ഗതകാലചരിത്രമുള്ള ഒരു രാജ്യമാണ് യമൻ. ഇന്നത്തെ എറിട്രിയ, എത്യോപ്യ ഇവയുടെ ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്ന വലിയൊരു വാണിജ്യകേന്ദ്രമായിരുന്നു ആദ്യകാല യമൻ. AD 275ൽ ജൂതസ്വാധീനമുള്ള ഹിമ്യറൈറ്റ് (Himyarite) സാമ്രാജ്യത്തിന്റെ അധീനതയിലായി യമൻ. നാലാംനൂറ്റാണ്ടിൽ ക്രിസ്തുമതവും ഏഴാംനൂറ്റാണ്ടിൽ ഇസ്ലാംമതവും യമെനിൽ പ്രചരിച്ചു.
നിവരവധി രാജവംശങ്ങൾ യമനിൽ ഭരണം നടത്തി. ഒൻപതാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടുവരെ ഭരണം നടത്തിയ Rasulid Dynasty ആണ് ഏറ്റവും പ്രശസ്തവും ശക്തവും.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓട്ടോമൻ സാമ്രാജ്യവും ബ്രിട്ടനും യമനെ വിഭജിച്ചു. 1918 നവംബർ 1ന് നോർത്ത് യമൻ സ്ഥാപിതമായി. സൗത്ത് യമൻ 1967ൽ സ്വാതന്ത്ര്യം നേടുന്നതുവരെ Aden Protectorate എന്ന പേരിൽ ബ്രിട്ടീഷ് അധീനതയിലായിരുന്നു. 1990 മെയ് 5ന് ഇരു യമനുകളും ഏകീകരിച്ച് Republic of Yemen എന്ന പേര് സ്വീകരിച്ചു.
വികസ്വരസമ്പദ്ഘടനയാണ് യമന്റേത്. മധ്യപൂർവദേശത്തെ ഏറ്റവും ദരിദ്രരാഷ്ട്രമാണ് യമൻ.
യമൻ ഭരണാധികാരി ആയിരുന്ന അലി അബ്ദുള്ള സലേയുടെ ഭരണകാലത്തെ വിശേഷിപ്പിക്കുന്നത് ക്ലെപ്‌റ്റോക്രസി (Kleptocracy) എന്നാണ്. അഴിമതിക്കാരായ നേതാക്കൾ ഉൾക്കൊള്ളുന്ന ഭരണകൂടം ജനങ്ങളെയും പ്രകൃതിവിഭവങ്ങളെയും ചൂഷണം ചെയ്ത് സ്വകാര്യസ്വത്ത് സമ്പാദനവും രാഷ്ട്രീയ അധികാരവിപുലീകരണവും നടത്തുന്ന സമ്പ്രദായത്തെ ആണ് ക്ലെപ്‌റ്റോക്രസി എന്നുപറയുന്നത്. കള്ളന്മാരുടെ ഭരണം (Rule by Thieves) എന്നാണ് ക്ലെപ്‌റ്റോക്രസി എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം.
2009ൽ അഴിമതിയിൽ 182ൽ 164 ആയിരുന്നു യമന്റെ സ്ഥാനം. 2011ൽ രാഷ്ട്രീയപ്രശ്നങ്ങൾ യമനിൽ ഉടലെടുത്തു. ദാരിദ്യം, തൊഴിലില്ലായ്മ, അഴിമതി ഇവയ്‌ക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങി. ഇത് ആഭ്യന്തരയുദ്ധത്തിൽ കലാശിച്ചു. വിമതഹൂതികൾ തലസ്ഥാനമായ സന പിടിച്ചെടുത്തു. സൗദി അറേബിയയുടെ ഇടപെടൽ ഫലം കണ്ടില്ല.
സൗത്ത് യമെനിൽ ദിനാറും നോർത്ത് യമെനിൽ റിയാലും ആയിരുന്നു കറൻസി. ഇരു യമനുകളുടെയും ലയനത്തിനുശേഷം 1996 ജൂൺ 11 വരെ ദിനാറും റിയാലും ഉപയോഗത്തിലുണ്ടായിരുന്നു. ജൂൺ 12, 1996 മുതൽ യമനീസ് റിയാൽ ആണ് കറൻസി.
നോർത്ത് യമൻ 1 റിയാൽ (1963)
സൗത്ത് യമൻ 5 ദിനാർ (1965 - 1990)
No comments:
Post a Comment