27/06/2017

12-06-2017- Stories On Money- സ്ഫിങ്സ്

ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
Stories On Money
ലക്കം
37


സ്ഫിങ്സ്



ഈജിപ്തിലേയും ഗ്രീക്കിലേയും പുരാവൃത്തങ്ങളിലുള്ള ഒരു സാങ്കല്പികരൂപമാണ് സ്ഫിങ്സ്. മനുഷ്യമുഖവും സിംഹത്തിന്റെ ഉടലുമുള്ള ഈ രൂപത്തിന് സ്ഫിങ്സ് എന്നപേരു കിട്ടിയത് ഗ്രീക്കിൽ നിന്നാണ് ഇതിന്റെ പുരാതന ഈജിപ്ഷ്യൻ പേര് ആർക്കുമറിയില്ല. രാജാവിന്റേയോ രാജ്ഞിയുടേയോ ബഹുമാനർത്ഥം ആണ് ഇവ നിർമ്മിയ്ക്കുന്നത്. ആയതിനാൽ തന്നെ സ്ഫിങ്സിന്റെ മുഖത്തിന് ഇവരുടെ ഛായയായിരിയ്ക്കും. ചിലവയ്ക്ക് കഴുകന്റെ രൂപവുമുണ്ട്. പാമ്പിന്റെ വാലുമുണ്ടാകും. ഈജിപ്റ്റിലെ ഗിസയിലെ മരുഭൂമിയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്ഫിങ്സ് ഉള്ളത്. ഗ്രേറ്റ് സ്ഫിങ്സ് എന്നറിയപ്പെടുന്ന ഇതിന് 73മീ നീളവും 20മീ ഉയരവുമുണ്ട്. ഏതാണ്ട് 4500 വർഷങ്ങൾക്ക് മുൻപാണ് ഇത് നിർമ്മിച്ചതെന്ന് കരുതുന്നു. ഗ്രേറ്റ് സ്ഫിങ്സിന്റെ ചിത്രം ആലേഖനം ചെയ്ത ഈജിപ്തിലെ 1955-1958 വർഷങ്ങളിൽ പുറത്തിറങ്ങിയ 10 milliemes നാണയം.



No comments:

Post a Comment