ഇന്നത്തെ പഠനം
|
|
അവതരണം
|
Jenson Paweth Thomas
|
വിഷയം
|
വിദേശ കറൻസി - നാണയ പരിചയം
|
ലക്കം
|
49
|
ഹോംഗ് കോംഗ്
(Hong Kong)
(Hong Kong)
Hong Kong Special Administrative Region of People's Republic of China എന്നാണ് ഹോംഗ് കോംഗിന്റെ ഔദ്യോഗികനാമം. സ്വയംഭരണാവകാശമുള്ള ഒരു ചൈനീസ് പ്രദേശമാണിത്. ചൈനയുടെ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
ഒന്നാം കറുപ്പ് യുദ്ധവും (First Opium War, 1839 - 1842) തുടർന്നുണ്ടായ Treaty of Nankingഉം ഹോംഗ് കോംഗിനെ ഒരു ബ്രിട്ടീഷ് കോളനി ആക്കി മാറ്റി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ, ഹോംഗ് കോംഗ് കീഴടക്കി. എന്നാൽ ജപ്പാന്റെ പരാജയം ഹോംഗ് കോംഗിനെ വീണ്ടും കോളനി ഭരണത്തിൻ കീഴിലാക്കി. 1980കളിൽ ബ്രിട്ടനും ചൈനയും തമ്മിലുള്ള ചർച്ചയുടെ ഫലമായി 1984ൽ ഹോംഗ് കോംഗിന്റെ അധികാരകൈമാറ്റത്തിന് വേണ്ടിയുള്ള Sino British Joint Declaration നടന്നു. ഇതിന്റെ ഫലമായി 1997ൽ ഹോംഗ് കോംഗിന്റെ അധികാരകൈമാറ്റം നടന്നു. അങ്ങനെ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ കീഴിലുള്ള സ്വയംഭരണാവകാശമുള്ള ഒരു പ്രദേശമായി ഹോംഗ് കോംഗ്.
One Country, Two Systems എന്ന തത്വത്തിൽ ഊന്നി ചൈനയിൽ നിന്നും വ്യത്യസ്തമായ രാഷ്ട്രീയസാമ്പത്തിക സ്ഥിതിയാണ് ഹോംഗ് കോംഗിൽ. പ്രതിരോധവും വിദേശകാര്യവും ചൈന കൈകാര്യം ചെയ്യുന്നു. നിയമനിർമാണം, നിയമനിർവഹണം, നീതിന്യായവ്യവസ്ഥ ഇവയ്‌ക്കെല്ലാം ഹോംഗ് കോംഗിന് സ്വതന്ത്രമായ അധികാരമുണ്ട്.
ലോകത്തിലെ പ്രധാന സാമ്പത്തികകേന്ദ്രമാണ് ഹോംഗ് കോംഗ്. ഹോംഗ് കോംഗിലെ നാണയമായ ഡോളർ ലോകവ്യാപാരമേഖലയിൽ പതിമൂന്നാം സ്ഥാനത്താണുള്ളത്.
Hong Kong Monetary Authorityക്ക് വേണ്ടി മൂന്ന് ബാങ്കുകൾ ഡോളർ അടിച്ചിറക്കുന്നു. 20, 50, 100, 500, 1000 എന്നീ മൂല്യത്തിലുള്ള ഡോളറുകൾ അച്ചടിക്കാനാണ് ഈ ബാങ്കുകൾക്ക് ലൈസൻസ് ഉള്ളത്. നോട്ടിന്റെ വലിപ്പവും നിറവും ഡിസൈനും ഒന്നായിരിക്കും. ഓരോ ബാങ്കിനും അവരവരുടെ പേരിൽ നോട്ട് അച്ചടിച്ചിറക്കാം. നാണയങ്ങളും 10 ഡോളറും ഗവന്മെന്റ് ഓഫ് ഹോംഗ് കോംഗ് ആണ് അച്ചടിച്ചിറക്കുന്നത്. നോട്ട് അച്ചടിക്കുന്ന ബാങ്കുകൾ ഇവയാണ്,

1. Hong Kong Shanghai Banking
Corporation (HSBC)
2. Bank of China
3. Standard Chartered Bank of Hong
Kong (SCBHK)
വിക്ടോറിയ സിറ്റി ആണ് തലസ്ഥാനനഗരം.
ഡോളർ
ചിഹ്നം : HK$
1 HK$ : 100 Cents
1 HK$ : 8.28 INR
HSBC, 20 ഡോളർ, 1999 |
ഹോംഗ് കോംഗ് ഗവണ്മെന്റ്, 10 ഡോളർ, 2002 |
SCB, 10 ഡോളർ, 1994 |
2ഡോളർ, 1993 |
No comments:
Post a Comment