ഇന്നത്തെ പഠനം
|
|
അവതരണം
|
Jayakiran
|
വിഷയം
|
പണത്തിലെ
വ്യക്തികൾ
|
ലക്കം
|
4
|
ജൊഹാൻസ് കെപ്ലർ (1571-1630 ) -ഗ്രഹചലനനിയമത്തിന്റെ പിതാവ്
മതവിശ്വാസങ്ങളുമായി കൂടിപ്പിണഞ്ഞുകിടന്നിരുന്ന ജ്യോതിശാസ്ത്രത്തെ വേർപെടുത്തി ഭൗതികശാസ്ത്രത്തോട് അടുപ്പിച്ചശാസ്ത്രജ്ഞനാണ് ജൊഹാൻസ്കെപ്ലർ.ന്യൂട്ടന്റെഗുരുത്വാകർഷണനിയമത്തിന് അടിത്തറപാകിയ ഗ്രഹചലനനിയമങ്ങൾ ആവിഷ്കരിച്ചത് അദ്ദേഹമാണ്.പ്രകാശശാസ്ത്രത്തിലും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നു.
കെപ്ലർ ലോകത്ത് അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ ഗ്രഹചലനനിയമങ്ങൾ വഴിയാണ്.
അന്ധകാര യുഗത്തിൽ , ശാസ്ത്രത്തിന്റെ വെളിച്ചം എത്താതിരുന്ന കാലത്ത് ശാസ്ത്രീയനിരീക്ഷണങ്ങളിലൂടെ ലോകത്തിനു പുതിയ വെളിച്ചം നല്കാൻ യത്നിച്ച പ്രതിഭാശാലിയായ ഒരു ശാസ്ത്രകാരനായിരുന്നു ജൊഹാൻസ് കെപ്ലർ. ഗ്രഹചലന നിയമങ്ങൾ ആവിഷ്കരിച്ചുകൊണ്ടു ജ്യോതിശാസ്ത്രത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചത് കെപ്ലർ എന്ന ശാസ്ത്രകാരനാണ്. ഇനി ഭാവിയിൽ കണ്ടുപിടിക്കാൻ പോകുന്ന ഗ്രഹങ്ങൾ പോലും ചലിക്കുന്നത് കെപ്ലറിന്റെ ചലനനിയമങ്ങൾക്കു വിധേയമായിട്ടാണ്.
ജോഹാൻസ് കെപ്ലറിനെ ആദരിച്ചു കൊണ്ട് ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഇറക്കിയ ഈ നാണയത്തിൽ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹത്തെ കാണാം. |
No comments:
Post a Comment