27/06/2017

13-06-2017- പണത്തിലെ വ്യക്തികൾ- രാജ്ഞി കാതറിൻ



ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
5


👑 പോർട്ടുഗീസ് (☕ചായ) രാജ്ഞി കാതറിൻ ഡി ബ്രഗൻസ 👑 (1638-1705)
 


"ആവി പറക്കുന്ന ഒരു കപ്പ് ചായ"☕.....ഇതില്‍ നിന്നാണ് ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത്. രാവിലെ ചായ നന്നായില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ മോശമാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ചൈനയിലാണ്. ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് ഒരു വേനല്‍ക്കാലത്ത് കാട്ടില്‍ വേട്ടക്കു പോയ സമയം, കുറച്ചു വെള്ളം ചൂടാക്കാനായി വെക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തില്‍ കുറച്ച് ഉണങ്ങിയ ഇലകള്‍ ഈ വെള്ളത്തില്‍ വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളംകുടിച്ച അദ്ദേഹത്തിനു ഉന്മേഷം തോന്നുകയും അങ്ങനെ തേയിലയും ചായയും കണ്ടെത്തി എന്നുമാണ് ഐതിഹ്യം. ബോസ്റ്റൺ ടീ പാർട്ടികാരണമാണ് അമേരിക്കയിൽ വിപ്ലവം ഉണ്ടായതും അതു വഴി സ്വാതന്ത്രം 1773 ൽ കിട്ടിയതും.
16ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വഴിയാണ് ചായ യൂറോപ്പിലെത്തിയത്.
1660ല്‍ ഹോളണ്ടിലെ രാജാവായിരുന്ന ചാള്‍സ് -ll വിന്റെ  ഭാര്യ 👑 പോര്‍ട്ടുഗീസ് രാജകുമാരിയായ കാതറീന്‍ ഡി ബ്രഗാന്‍സയാണ് 👑 ബ്രിട്ടണിലേക്ക് ചായക്കപ്പുമായി എത്തിയതും, അവിടെ ചായ കുടി ശീലത്തിന് തുടക്കം കുറിച്ചതും.  *അഞ്ച്  മണി- ക്കുള്ള ചായ പ്രചാരത്തിലായതിനു  കാരണവും ഈ ചായ ☕ രാജ്ഞിയാണ്. നമ്മുടെ മുംബൈ (ബോംബേ) ഈ കാതറിൻ രാജ്ഞിവഴിയാണ് സ്ത്രീധനമായി  ബ്രിട്ടീഷുകാർക്ക് കിട്ടിയത്. ഈ രാജ്ഞി കാരണം ചായ കുടി ബ്രിട്ടീഷുകാർക്കും , ബ്രിട്ടീഷുകാരിൽ നിന്നു ഇന്ത്യക്കാർക്കും , അങ്ങനെ കേരളത്തിലും പ്രചരിച്ചു. 18ാം നൂറ്റാണ്ടോടെയാണു ചായയുടെ ഉപയോഗം ഏറെ വര്‍ധിച്ചത്.
19ാം നൂറ്റാണ്ടിലാണ് ചായ കേരളത്തിലെത്തിയത് എന്ന് കരുതുന്നു. ഇന്ന് ചായ ഇന്ത്യയിലെ  മാത്രമല്ല, ലോക രാജ്യങ്ങളിലെ തന്നെ ഒരു ദേശീയ പാനീയമായി മാറിക്കഴിഞ്ഞു. ഇനി നമ്മുക്ക് ചായ കുടിക്കുമ്പോൾ ഈ രാജ്ഞിയുടെ അറിവ് മറ്റൊരാൾക്കുകൂടി പകരാം.☕

👆 👑പോർട്ടുഗീസ് (ചായ☕) രാജ്ഞി കാതറിൻ ഡി ബ്രഗൻസ 👑

👆👆👆മറുവശത്തു അഞ്ച് മണി ചായയെ ഓർമിപ്പിക്കുന്നു.☕☕☕ പോർട്ടുഗീസ് സർക്കാർ ഇറക്കിയ അഞ്ച് യൂറോ നാണയം.

No comments:

Post a Comment