12/06/2017

09-06-2017- വിദേശ കറൻസി പരിചയം- FIJI



ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
50



ഫിജി (FIJI)

ദക്ഷിണ പസഫിക്ക് സമുദ്രത്തിൽ  സ്ഥിതിചെയ്യുന്ന ഒരു ഓഷ്യാനിയൻ ദ്വീപ്‌ സമൂഹരാഷ്ട്രം. മുന്നൂറിൽ അധികം ദ്വീപുകൾ, നിരപ്പല്ലാത്ത ഭൂപ്രദേശം, വിശാലമായ കടൽത്തീരം, പവിഴപ്പുറ്റുകൾ, കായലുകൾ എന്നിവ  ഫിജിയുടെ പ്രത്യേകതകൾ  ആണ്. ന്യൂസിലാൻഡ്, ടോംഗ, വന്വാട്ടു, സമോവ, ടുവാലു, കെർമാഡക്  ദ്വീപുകൾ തുടങ്ങിയവയാണ് അയൽരാജ്യങ്ങൾ. തലസ്ഥാനവും ഏറ്റവും വലിയ നഗരവും സുവ ആണ്.

ഇംഗ്ലീഷ്, ഫിജിയൻ, ഹിന്ദി - ഇവയാണ് ഭാഷകൾ. ജനസംഖ്യയുടെ 37% ഇന്ത്യൻ വംശജർ ആണ്.

പസഫിക്ക് മേഖലയിലെ പുരോഗതി പ്രാപിച്ച ഒരു രാജ്യമാണ് ഫിജി. നിബിഡ വനങ്ങൾ, ധാതുക്കൾ, മൽസ്യസമ്പത്ത്, ടൂറിസം വ്യവസായം, കരിമ്പ്‌ വ്യവസായം എന്നിവയാണ് പ്രധാന ധനാഗമ മാർഗങ്ങൾ.

150 മില്യൺ വർഷങ്ങൾക്കുമുമ്പ് ലാവാപ്രവാഹത്തിൽ ഉണ്ടായതാണ് ഫിജിയൻ ദ്വീപുകൾ. പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്യൻമാർ ഫിജിയിൽ എത്തി. 1874ൽ ഫിജി ബ്രിട്ടീഷ്‌ കോളനി ആയി. 1970ഒക്ടോബർ 10ന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ കോളനിരാജ്യമായിരുന്നു. 1987 ഒക്ടോബർ 7ന് റിപ്പബ്ലിക് ആയി.

ഫിജിയൻ ഡോളർ
കോഡ്       : FJD
ചിഹ്നം        : $
1 FJD         : 100 Cents
1 FJD         : 31.06 INR
Coins
Cents         : 5, 10, 20, 50
Dollar         :1, 2
Currency
Dollar         : 5, 7, 10, 20, 50,100

Reserve Bank of Fiji ആണ് കേന്ദ്രബാങ്ക്.


പെനി (1937 കോളനി കാലഘട്ടം)




ഡോളർ നോട്ട്


No comments:

Post a Comment