10/08/2019

05/07/2019- തീപ്പെട്ടി ശേഖരണം- താമര


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
46
   
താമര

               ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ്  താമര. താമരയാണ് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട്‌ ഉപമിക്കാറുണ്ട്.
                 സരസ്വതിയും  ബ്രഹ്മാവും 
താമരയിൽ ആസനസ്ഥരാണ്‌ എന്നും വിഷ്ണുവിന്റെ നാഭിയിൽ നിന്നും മുളച്ച താമരയാണ്‌ ബ്രഹ്മാവിന്റെ ഇരിപ്പിടം എന്നും  ഹൈന്ദവ ഐതിഹ്യങ്ങളാണ്‌.
                             സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കര ശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസ പത്രം,പങ്കേരുഹം, കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്.  ഹിന്ദിയിൽ  കമൽ എന്നും  ബംഗാളിയിൽ പത്മ എന്നും,  തമിഴിലും തെലുങ്കിലും താമര എന്നു മാണ് വിളിക്കുന്നത്.
                          വേവിച്ച താമരവേരിൻ കഷ്ണങ്ങൾ വിവിധ ഏഷ്യൻ പാചകങ്ങളിൽ ഉപയോഗിക്കുന്നു.
പൂക്കൾ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് പയോഗിക്കുന്നു. ഔഷധ ഗുണം ഉള്ളതാണ് താമരയുടെ കുരുക്കൾ. 
                    എന്റെ ശേഖരണത്തിലെ 

താമരയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു ....



No comments:

Post a Comment