31/08/2019

13/08/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- മാർഷൽ ദ്വീപുകൾ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
01
   
മാർഷൽ ദ്വീപുകൾ

പെസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് സമൂഹത്തിലാണ് അമേരിക്ക അണുപരീക്ഷണം നടത്തിയത്. 1946നും 58ും ഇടയില്‍ 70ഓളം സ്‌ഫോടനങ്ങള്‍ അമേരിക്ക ഈ പ്രദേശത്ത് നടത്തിയിട്ടുണ്ട്. ദ്വീപില്‍ 1954ല്‍ നടത്തിയ 'കാസില്‍ ബ്രാവോ' ബോംബ് സ്‌ഫോടനം ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക പ്രയോഗിച്ച ആണവ ബോംബുകളെക്കാള്‍ ആയിരം മടങ്ങ് സംഹാരശേഷിയുള്ളതാണ്. ഇപ്പോള്‍ ഈ ദ്വീപ് സമൂഹത്തില്‍ രണ്ട് വലിയ ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. ആണവ വികിരണം കാരണം മറ്റു ദ്വീപുകള്‍ ജനവാസ യോഗ്യമല്ല. ബികിനി, എന്‍വിടേക്, റോംഗലേപ്, യൂട്രിക് ദ്വീപുകളിലാണ് ആണവ പരീക്ഷണങ്ങള്‍ നടത്തിയത്. 

ആഗോളതലത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളെ തുടര്‍ന്ന് 1958ല്‍ അമേരിക്ക മാര്‍ഷല്‍ ദ്വീപുകളിലെ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചു. എന്നാല്‍ അപ്പോഴേക്കും തീര്‍ക്കാനാവാത്ത നഷ്ടം മാര്‍ഷല്‍ ദ്വീപുകള്‍ക്ക് സംഭവിച്ചിരുന്നു. മാര്‍ഷല്‍ ദ്വീപുകളുടെ ഭാഗമായിരുന്ന ഒരു ദ്വീപു തന്നെ ആണവപരീക്ഷണത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും കടലെടുത്ത അവസ്ഥയിലായി. ഇവിടെ അമേരിക്കൻ ഡോളറാണ് നാണയമായി ഉപയോഗിക്കുന്നത്.



📚 ഇന്നത്തെ പഠനം അവതരിപ്പിക്കുന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശി ജോൺ മാവുങ്കൽ തോമസ്

സ്റ്റാമ്പ്, നാണയങ്ങൾ എന്നിവ ശേഖരിക്കലാണ് പ്രധാന ഹോബി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്റ്റാമ്പ് ശേഖരണം ആരംഭിച്ചത് പിതാവിൽ നിന്നും ലഭിച്ച അമേരിക്കയുടെ കോർട്ടർ ഡോളറിലൂടെ  നാണയ ശേഖരണത്തോടും താൽപര്യമായി.

പെൻഫ്രണ്ട് മാഗസിനിലൂടെ വിദേശരാജ്യങ്ങളിലേക്ക് കത്തുകളെഴുതാനും അതുവഴി വലിയ  സുഹൃത്ബന്ധങ്ങൾ സ്ഥാപിക്കാനും ധാരാളം വിദേശ സ്റ്റാമ്പുകളും മാഗസിനുകളും സ്വന്തമാക്കാനും കഴിഞ്ഞു.

Envelop കവറുകൾ, പത്രകട്ടിംഗുകൾ, ഫലവൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കൽ എന്നിവയും പ്രധാന വിനോദങ്ങളാണ്‌.

Member of the following societies
👉 Malappuram Numismatic Society 
👉Religious Stamps Exchange Clubs
👉Kottayam Philatelic and Numismatics Society
👉Cover Collectors circuits Club
👉First Universal Exchange Cllub
👉Philatelic Friend Exchange Club
👉Belgium Stamp Circuit Club
👉Scandinavian International Covers Club
👉Brazilianby Collectors Cover Circuit
👉Florida Circuit/Cover Exchange Club
👉France Stamps Circuit Club
👉Quality Stamp Exchanges

👉London Cover Circuit

No comments:

Post a Comment