ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 52 |
നായ
മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമന മൃഗമാണ് നായ. ചാര ചെന്നായയുടെ ഉപജാതിയും സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളുമാണ് നായ്ക്കൾ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലി കൾക്കും മനുഷ്യന് കൂട്ടിനുമായി നായ്ക്കളെ ഉപയോഗിക്കുന്നു. ഇന്ന് എണ്ണൂറിലധികം വിവിധയിനം നായകൾ ഉണ്ടെന്ന് കണക്കാക്കുന്നു. അവയിൽ ഏറ്റവും ചെറിയ ഇനമായ ചിഹ്വാഹ്വ മുതൽ ഏറ്റവും വലിയ ഇനങ്ങളായ വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു.
മനുഷ്യ സംസ്കാരം ഉടലെടുത്തപ്പോൾ മുതൽ നായ്ക്കളെ ഇണക്കി വളർത്താൻ തുടങ്ങി എന്ന് കരുതപ്പെടുന്നു.15000 വർഷം പഴക്കമുള്ള നായുടെ അസ്ഥികൂടം ജർമ്മനിയിലെ ബൊൺ-ഒബെർ കാസ്സെൽ എന്ന സ്ഥലത്തു നിന്നും കുഴിച്ചെടുക്കുകയുണ്ടായി ആ അസ്ഥികൂടം ലഭിച്ചത് ഒരു മനുഷ്യന്റെ ശവക്കല്ലറയിൽ നിന്നാണെന്നത് മനുഷ്യരും നായ്ക്കളും തമ്മിൽ ഉണ്ടായിരുന്ന പുരാതന ബന്ധത്തെ കാണിക്കുന്നു. ഒരേ ജനുസ്സിൽ തന്നെ വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും നായ്ക്കൾ കാണപ്പെടാറുണ്ട്. ചില നായ് ജനുസ്സുകൾ വളരെ വളരെയധികം വർഷങ്ങൾ കൊണ്ട് രൂപപെട്ടിട്ടുള്ളതാണെങ്കിലും, ആധുനിക നായ് ജനുസ്സുകളെല്ലാം മനുഷ്യർ പലയിനം നായ്ക്കളിൽ നിന്ന് ശ്രദ്ധാപൂർവമായ പ്രജജനം വഴി വന്നിട്ടുള്ളതാണ്. ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും ആകാരഭംഗി വർദ്ധിപ്പിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഓരോ ജനുസ്സുകൾക്കും തനതായ സ്വഭാവസവിശേഷതകളും ശരീരപ്രകൃതിയും ഉണ്ട്. ആക്രമണത്തിനും മാംസവും എല്ലുകളും കടിച്ചു മുറിക്കാനും പ്രാപ്തമായ ശക്തിയുള്ള താടി എല്ലു കളും മൂർച്ചയുള്ള പല്ലുകളും ഉണ്ട്. നായ്ക്കൾക്ക് 16 Hz വരെ താഴ്ന്ന ആവൃത്തിയുള്ള ശബ്ദവും 45 kHz വരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദവും കേൾക്കാൻ സാധിക്കും (മനുഷ്യൻ: 20Hz-20kHz).[4]. നായ്ക്കളുടെ ചെവി പല ദിശ കളിലേക്കും തിരിക്കാൻ സാധിക്കുന്നത് കൊണ്ട് ശബ്ദത്തിന്റെ ഉറവിടം വളരെപ്പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കൂടാതെ മനുഷ്യർക്ക് കേൾക്കാൻ കഴിയുന്നതിന്റെ നാലിരട്ടി ദൂരത്തുനിന്നുള്ള ശബ്ദം കേൾക്കാനും നായകൾക്ക് കഴിയും. ഉയർന്ന കേൾവിക്ഷമതയുള്ള നായ്ക്കളുടെ ചെവി ചെന്നായ വർഗക്കാരുടെ പൊലെ ഉയർന്നു നിൽക്കുന്നതാണെന്ന് കാണാം, വീണു കിടക്കുന്നതരം ചെവിയുള്ള നായ്ക്കൾക്ക് കേൾവിശക്തി കുറവായിരിക്കും.
വളർത്തു നായ്ക്കൾ മാംസഭുക്കുകളാണോമിശ്രഭുക്കുകളാണോ എന്നതിനെക്കുറിച്ച് ഗവേഷകർക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസം നില നിൽക്കുന്നുണ്ട്. കാർണിവോറ നിരയിൽ ഉൾപ്പെട്ടതു കൊണ്ട് മാത്രം നായ്ക്കൾ പൂർണ മാംസഭുക്കുകൾ ആണ് എന്ന്പറയാൻ കഴിയില്ല. നായ്ക്കൾ ഇടക്കിടെ പുല്ല് തിന്നാറുണ്ട്. ഇത് വയറ്റിലെ അനാവശ്യവസ്തുക്കളെ പുറത്തു കളയാനാണെന്നു വിശ്വസിക്കപ്പെടുന്നു. പുല്ല് വയറ്റിലെ വസ്തുക്കളുമായി കെട്ടിപ്പിണയുകയും ഛർദ്ദിയിലൂടെ ഈ വസ്തുക്കൾ പുറത്തു വരികയും ചെയ്യുന്നു .
പരിശീലിപ്പിച്ചെടുക്കാൻ എളുപ്പമുള്ളവയാണ് നായ്ക്കൾ. അവ നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു. നായകൾ വളരെ സാമൂഹ്യ ബോധം പ്രകടിപ്പിക്കുന്നവയാണ്. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി നായ്ക്കൾ വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് തന്മൂലം അവയ്ക്കുണ്ട്. മനുഷ്യരോടൊത്ത് കളിക്കുന്നതിലും മനുഷ്യരാൽ പരിശീലിപ്പിക്കപ്പെടുന്നതിലും നായ്ക്കൾ സന്തോഷം കണ്ടെത്തുന്നു.
വളർത്തുനായ്ക്കൾ സാധാരണയായി ലൈംഗികമായി പ്രായപൂർത്തിയാവുന്നത് 6 മാസം മുതൽ 12 മാസം വരെയുള്ള പ്രായത്തിലാണ്. നായ്ക്കളുടെ സാധാരണ ഗർഭകാലം 56 മുതൽ 72 ദിവസം വരെയാണ്, ഇതിൽ ഏറ്റക്കുറച്ചിലുകൾ കാണാറുണ്ട്. സാധാരണ ഒരു പ്രസവത്തിൽ ആറ് കുട്ടികളാണ് ഉണ്ടാവുക, പക്ഷേ കുട്ടികളുടെ എണ്ണത്തിൽ ജനുസ്സ് അനുസരിച്ച് വലിയ വ്യത്യാസങ്ങൾ കാണും.
നായ്ക്കൾ സമൂഹജീവികളായതു മൂലം കൂട്ടത്തിലെ നേതാവിനോടുള്ള വിശ്വസ്തതയും കരുതലും ഉടമസ്ഥനോട് കാണിക്കുന്നു, ഇത് ജന്മനാലുള്ള വാസനയാണ്. പല നായ് വളർത്തുകാരും ഒരു കുടുംബാംഗം എന്ന നിലയ്ക്കാണ് നായ്ക്കളെ കാണുന്നത്.
എന്റെ ശേഖരണത്തിലെ നായയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു......................

No comments:
Post a Comment