31/08/2019

23/08/2019- തീപ്പെട്ടി ശേഖരണം- മുല്ല


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
53
   
മുല്ല

200 ൽ പരം ഇനങ്ങളുള്ള  ഒലിയേസീ എന്ന കുടുംബത്തിലെ  ജാസ്മീനം എന്ന ജനുസ്സിൽപ്പെട്ട കുറ്റിച്ചെടിയാണ്‌ മുല്ല. ഇംഗ്ലീഷിൽ ജാസ്മിൻ (Jasmine) "ദൈവത്തിന്റെ സമ്മാനം" എന്നർത്ഥമുള്ള യാസിൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ജാസ്മിൻ എന്ന പേരിന്റെ ഉദ്ഭവം. ചില ഇനങ്ങൾ നിത്യ ഹരിത സസ്യങ്ങളും മറ്റുള്ളവ ഇല പൊഴിയും സസ്യങ്ങളുമാണ്. വെളുത്ത നിറമുള്ള മുല്ലപ്പൂക്കൾ വളരെ സുഗന്ധം ഉള്ളവയാണ്.

പൂക്കൾക്കുവേണ്ടി ഈ സസ്യം വളരെയധികം കൃഷിചെയ്യപ്പെടുന്നു. ഉദ്യാന സസ്യമായും, വീട്ടുമുറ്റങ്ങളിലും ഇവ വളർത്തപ്പെടുന്നു. മുല്ലപ്പൂമാല അലങ്കാരങ്ങൾക്കും ഉപയോഗിക്കുന്നു. തെക്ക്-കിഴക്കൻ  ഏഷ്യയിലെ സ്ത്രീകൾ മുല്ലപ്പൂ തലയിൽ ചൂടാറുണ്ട്. ചൈനയിൽ  മുല്ലപ്പൂ ചായയിൽ ചേർക്കാറുണ്ട്. ജാസ്മിനം സാംബക് എന്ന ഇനമാണ് ചായ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. മുല്ലപ്പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സത്ത്  പെർഫ്യൂം നിർമ്മാണത്തിനും ഉപയോഗിക്കുന്നു.  കുറച്ച് സത്തുണ്ടാക്കാൻ വളരെയധികം പൂക്കൾ ആവശ്യമായതിനാൽ ഇത് വളരെ വിലപിടിപ്പുള്ളതാണ്.‍ കൂടുതൽ സുഗന്ധമുള്ള സമയമായതിനാൽ രാത്രിയിലാണ് മുല്ലപ്പൂക്കൾ ശേഖരിക്കുക.  ഇന്ത്യ,  ഈജിപ്റ്റ്, ചൈന, മൊറാക്കൊഎന്നിവയാണ് മുല്ലപ്പൂസത്ത് ഉദ്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങൾ.
                 
ഇന്തോനേഷ്യ, പാക്കിസ്ഥാൻ ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക പുഷ്പമാണ് മുല്ല.   സിറിയയിലെ ദമസ്കോസ്  നഗരത്തിന് "മുല്ലകളുടെ നഗരം" എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്.

എന്റെ ശേഖരണത്തിലെ മുല്ലയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.







No comments:

Post a Comment