31/08/2019

20/08/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ടോങ്ക


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
02
   
ടോങ്ക

തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് ടോങ്ക(Tonga) നുക്കുവാലോഫതലസ്ഥാനമായിട്ടുള്ള ഈ രാജ്യത്തിന്റെ ഔദ്യോഗികനാമം കിങ്ഡം ഒഫ് ടോങ്ക എന്നാണ്. ഈ രാജ്യത്തിലെ 176 ദ്വീപുകൾശാന്തസമുദ്രത്തിൽ 700,000 square കിലോmetre (270,000 sq mi) -ൽ വ്യാപിച്ചുകിടക്കുന്നു. ഇതിൽ 52 ദ്വീപുകളിലേ മനുഷ്യവാസമുള്ളൂ.ബ്രിട്ടിഷ് പര്യവേക്ഷകനായ ജെയിംസ് കുക്ക് തന്റെ സമുദ്ര സഞ്ചാരമധ്യേ 1773-ൽ ഇവിടെയെത്തി. പിന്നീട് 1777 വരെയുള്ള കാലയളവിൽ പല തവണ ഇദ്ദേഹം ഇവിടം സന്ദർശിക്കുകയും ദ്വീപിനെയും ദ്വീപുനിവാസികളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ദ്വീപു നിവാസികളുടെ നല്ല പെരുമാറ്റത്തിൽ ആകൃഷ്ടനായ കുക്ക് ഈ ദ്വീപുകളെ സൗഹൃദ ദ്വീപുകൾ എന്നർഥം വരുന്ന  ഫ്രണ്ട്ലി ഐലന്റ്സ് എന്നാണ് വിളിച്ചത്. 1900-ാമാണ്ടിൽ ടോങ്ഗ ഒരു ബ്രിട്ടിഷ് സംരക്ഷിത പ്രദേശമായി മാറി. ടോങ്ഗയ്ക്ക് ആഭ്യന്തര കാര്യങ്ങളിൽ ഭരണസ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാൽ രാജ്യരക്ഷയും വിദേശബന്ധവും ബ്രിട്ടിഷ് ഗവൺമെന്റിന്റെ മേൽനോട്ടത്തിലായിരുന്നു നടന്നിരുന്നത്. 1958-ലെയും 67-ലെയും ഉടമ്പടികളനുസരിച്ച് ബ്രിട്ടിഷ് നിയന്ത്രണങ്ങളിൽ അയവു വരുത്തി. 1970 ജൂൺ 4-ന് ടോങ്ഗ പൂർണ സ്വാതന്ത്ര്യം നേടി. തുടർന്ന് രാജ്യം ബ്രിട്ടിഷ് കോമൺവെൽത്തിലെ അംഗമാവുകയും ചെയ്തു. ഭുരിഭാഗം ജനങ്ങളും ഗ്രാമീണരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുമാണ്. മത്സ്യബന്ധനവും പ്രധാന ഉപജീവനമാർഗ്ഗം തന്നെ. മിക്ക ദ്വീപുകളിലും വൈദ്യുതിയും ശുദ്ധജലവിതരണവും ലഭ്യമായിട്ടില്ല. ഭരണഘടനാപ്രകാരം ഞായറാഴ്ച പൊതു അവധിയാണ്.30 വർഷങ്ങൾക്ക് മുൻപ് കേവലം 70 kg ആയിരുന്ന ഇവിടുത്തുകാരുടെ ശരാശരി ഭാരം ഇന്ന് നൂറിന് അടുത്ത എത്തിയിരിക്കുന്നു. 90 ശതമാനം പേരും ഇവിടെ തടിയൻമാരും തടിച്ചികളുമാണ്.

ടോംഗക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ കാരണം അവരുടെ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ്. ഉദാഹരണത്തിന് നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണതത്തിനേക്കാൾ നാലിരട്ടി കലോറി അടങ്ങിയ ഭക്ഷണമാണ് അവരുടെ രീതി. അതായത് നമ്മൾ ദിവസം മൊത്തം കഴിക്കുന്നത് അവർ ഒരു പ്രഭാത ഭക്ഷണം മാത്രമായി ഒതുക്കുന്നു.ലോകാരോഗ്യ സംഘടനയുടെ ഒരു നോട്ടപ്പുള്ളി എന്ന നിലയ്ക്ക് മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോൾ തകൃതിയായി നടക്കുന്നുണ്ട്. പാങ്ഗയാണ് ഔദ്യോഗിക നാണയം.




No comments:

Post a Comment