ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 50 |
എട്ടുകാലി
സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. ചിലന്തികൾ അറേനിയേ (Araneae) എന്ന വർഗ്ഗത്തിലും അരാക്ക്നിഡ (Arachnida) എന്ന ഗോത്രത്തിലും പെടുന്നു.
ചിലന്തികളെപ്പറ്റിയുള്ള പഠനം അരാനിയോളജി എന്നറിയപ്പെടുന്നു. ലോകത്താകമാനം 112 കുടുംബങ്ങളിലായി 3924 ജനുസിൽ ഏതാണ്ട് 44540 സ്പീഷിസ് ചിലന്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞിട്ടുള്ളതിൽ ഇന്ത്യയിൽ 59 കുടുംബങ്ങളിലായി 1442 സ്പീഷിസുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
ചിലന്തികൾക്ക് നാലുജോടി കാലുകൾ ഉണ്ട്. ശിരോവക്ഷം, ഉദരം എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ചേർന്നതാണ് ശരീരം. ഉദരത്തിൽ ചിലന്തിനൂൽ ഉല്പാദിപ്പിക്കുന്ന സ്രവം സംഭരിച്ച നൂൽസഞ്ചിയുമുണ്ട്. ഇവയ്ക്ക് ചവക്കാനുള്ള വായയോ ചിറകുകളോ ഇല്ല. പൊതുവെ മാംസാഹാരികളായിട്ടാണ് ചിലന്തികളെ കണക്കാക്കുന്നത്. ചിലന്തികൾ മിക്കതും രാത്രിയിൽ ഭക്ഷണം തേടുന്നതിനാൽ അവയുടെ സസ്യാഹാര സ്വഭാവം ആദ്യ കാലങ്ങളിൽ ശ്രദ്ധയിൽപെട്ടിരുന്നില്ല. പൂന്തേൻ മുതലായവയുടെ സാന്നിധ്യം ചില ചിലന്തികളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു. ചിലത് മൃത ജീവികളെ ഭക്ഷിക്കുന്ന സ്വഭാവമുള്ളവയാണ്. പൊഴിച്ചു കളഞ്ഞ സ്വന്തം പുറന്തോട് വരെ ചില ചിലന്തികൾ ആഹാരമാക്കുന്നു.
ചിലയിനം ചിലന്തികൾ ഇരയെ തന്റെ വലയിലേക്ക് ആകർഷിച്ച് അകപ്പെടുത്തുന്നതിൽ വിരുതരാണ്. പൂക്കൾക്കു സമാനമായ വർണ്ണങ്ങളുള്ള ചിലന്തികൾ പുമ്പാറ്റകളെയും മറ്റു ചെറുതരം ഈച്ചകളെയും ഇത്തരത്തിൽ കബളിപ്പിക്കുന്നു. ഇത്തരം ചിലന്തികൾ വലയുടെ നടുവിലായാണ് ഇരിപ്പുറപ്പിക്കുന്നത്. വലയുടെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ മാളത്തിൽ ഒളിച്ചിരുന്ന് ഇര വലയിൽ കുടുങ്ങുമ്പോൾ വലയിലേക്ക് ഓടിവന്ന് അതിനെ അകപ്പെടുത്തുന്ന രീതിയും ചിലയിനം ചിലന്തികൾ അനുവർത്തിക്കാറുണ്ട്. ഇതുകൂടാതെ, വല നെയ്യാതെ തന്നെ ഇര പിടിക്കുന്ന ചിലന്തികളും ഉണ്ട് (Jumping Spiders, Hunting spiders, Crab spiders etc.).ചിലന്തികൾ ഇരപിടിക്കാൻവേണ്ടിയാണ് ചിലന്തിവലകൾ പ്രധാനമായും ഉണ്ടാക്കുന്നത്. ചിലന്തിവലകൾ അത് ഉണ്ടാക്കുന്ന ചിലന്തികൾക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. വലകൾ ഉണ്ടാക്കുന്ന ചിലന്തികൾക്ക് കാഴ്ചശക്തി പൊതുവെ കുറവായിരിക്കും എന്നാൽ അവയ്ക്ക് വലയിൽ ഉണ്ടാകുന്ന പ്രകമ്പനങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നു. കുളങ്ങൾ തടാകങ്ങൾ എന്നിവയുടെ തീരത്ത് വസിക്കുന്ന ചിലന്തികൾ ജല ഉപരിതലത്തിലെ പ്രകമ്പനങ്ങൾ മനസ്സിലാക്കി അവിടെയുള്ള ചെറു ജീവികളെ പിടിച്ചു തിന്നുന്നു. ഡെനിയോപ്പിഡെ കുടുംബത്തിലെ ചിലന്തികൾ ചെറിയ വല ഉണ്ടാക്കി അത് മുന്നിലെ രണ്ടു ജോഡി കാലുകൾ കൊണ്ട് പിടിക്കുന്നു. ഇരയുടെ നേരെ ഈ വല ചാടിച്ച് ഇരയെ പിടിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മിക്കപ്പോഴും അവയുടെ വല , പത്തു മടങ്ങോളം വലുതാകുന്നു. ബോലാസ് ചിലന്തികൾ നിശാശലഭങ്ങലുടെ ഹോർമോണുകളുടെ അതേ മണം ഉള്ള വലകൾ ഉണ്ടാക്കി ശലഭങ്ങളെ വലയിലേക്ക് ആകർഷിക്കുന്നു ടറന്റുല കുടുംബത്തിലെ ചിലന്തികൾ വല നിർമ്മിക്കുന്നില്ല . ടറന്റുലകളുടെ സ്പീഷീസിലും വിഷഗ്രന്ഥികൾ കാണപ്പെടുന്നു. ഈ ഗ്രന്ഥികളിൽ നിന്നുള്ള സൂക്ഷ്മനാളികൾ പാദങ്ങളുടെ അഗ്രം വരെ എത്തി ച്ചേരുന്നു. ഇരയെ മയക്കാനാണ് ഇവ വിഷം കുത്തി വയ്ക്കുന്നത്. മറ്റു ചിലന്തി ഇനങ്ങളെപ്പോലെ വല കെട്ടിയല്ല ടറന്റുല ഇരയെ പിടിക്കുന്നത്. ഇരയെ ഓടിച്ചിട്ടു പിടിക്കുന്ന രീതിയാണ് ഇവയ്ക്ക്.
എന്റെ ശേഖരണത്തിലുള്ള എട്ടുകാലിയുടെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു...

No comments:
Post a Comment