31/08/2019

12/07/2019- തീപ്പെട്ടി ശേഖരണം- ഹോക്കി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
47
   
ഹോക്കി

വടിയുപയോഗിച്ചുള്ള ഒരു പന്തുകളിയാണ് ഹോക്കി. രണ്ട് സംഘങ്ങളായിത്തിരിഞ്ഞുള്ള കളിയിൽ, ഹോക്കിവടി എന്നറിയപ്പെടുന്ന പ്രത്യേകതരം വടിയുപയോഗിച്ച് പന്തുതട്ടി എതിർ സംഘത്തിന്റെ  പോസ്റ്റിൽഎത്തിച്ച് ഗോൾ നേടുക എന്നതാണ് ലക്ഷ്യം.

200 BC മുതൽ തന്നെ പുരാതന ഗ്രീസിൽ ഹോക്കിയ്ക്ക് സമാനമായ കളി നിലനിന്നിരുന്നു. കിഴക്കൻ ഏഷ്യയിൽ സമാന രീതിയിലുള്ള കളി 300 BC-യിൽ നിലവിലുണ്ടായിരുന്നു. മംഗോളിയയിലും ചൈനയിലും ദാവോയർ പ്രദേശങ്ങളിലും ഹോക്കിയ്ക്ക് സമാനമായ ബെയ്ക്കു (ദാവോയർ ഹോക്കി) ഏകദേശം ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് നിലവിലുണ്ടായിരുന്നു.1363-ൽ തന്നെ 'ഹോക്കി' എന്ന വാക്കു എഡ്വേർഡ് മൂന്നാമന്റെ ഒരു വിളംബരത്തിൽ രേഖപ്പെടുത്തിയിരുക്കുന്നതായി ചരിത്രരേഖകളിൽ കാണാം.

പുരുഷൻമാർക്കും വനിതകൾക്കുമായി നിരവധി അന്താരാഷ്ട്ര മൽസരപരമ്പരകൾ ഹോക്കിയിലുണ്ട്. ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ ഹോക്കി മൽസരയിനമാണ്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഹോക്കി ലോകകപ്പ്, വർഷാവർഷം സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി, ജൂനിയർ ലോകകപ്പ് ഹോക്കി എന്നിവ ഹോക്കിയിലെ പ്രധാനപ്പെട്ട മൽസരപരമ്പരകളാണ്. എഫ്.ഐ.എച്ച്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ ആണ് ആഗോളതലത്തിലുള്ള ഹോക്കി യുടെ  ഭരണസമിതി. ലോകകപ്പും  വനിതകളുടെ ലോകകപ്പും  നടത്തുന്നതും ഹോക്കിക്കു വേണ്ടിയുള്ള കളിനിയമങ്ങൾ ആവിഷ്കരിക്കുന്നതും എഫ്.ഐ.എച്ചാണ്. നാല് വർഷത്തിലൊരിക്കലാണ് ലോകകപ്പ് ഹോക്കി മൽസരങ്ങൾ നടക്കുന്നത്. 1971-ൽ ബാർസിലോണയിലാണ് ലോകകപ്പ് ഹോക്കിയുടെ തുടക്കം.  പാകിസ്താനായിരുന്നു ആദ്യ ലോകകപ്പ് ഹോക്കി കിരീടം നേടിയത്. തുടക്കത്തിൽ രണ്ടുവർഷം കൂടുമ്പോഴായിരുന്നു ലോകകപ്പ് നടന്നിരുന്നത്, പിന്നീട് ഇടവേള മൂന്നുവർഷവും തുടർന്ന് നാലുവർഷവുമായി.

1928 മുതൽ 1956 വരെ ഒളിമ്പിക്സികളിൽ തുടർച്ചയായി നേടിയ 6 സ്വർണ്ണം ഉൾപ്പെടെ 8 സ്വർണ്ണമെഡലുകളും ഒരു വെള്ളി മെഡലും 2 വെങ്കലമെഡലുകളും ഹോക്കിയിൽ ദേശീയ പുരുഷ ടീം ഇന്ത്യക്കു വേണ്ടി നേടിയിട്ടുണ്ട്. ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവുമധികം ഗോൾ നേടിയത് ഇന്ത്യക്കാരനായ സുരീന്ദർ സിങ് സോഥിയാണ്. മോസ്‌കോ ഒളിമ്പിക്സിൽ,16 ഗോളുകളാണ് അദ്ദേഹം നേടിയത്. ഇന്ത്യൻ വനിതാ ഹോക്കി ടീം പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് 1980-ലെ  മോസ്കോ  ഒളിമ്പിക്സ് ആണ്.ഇന്ത്യ ആദ്യമായി ലോകകപ്പ് ഹോക്കി കിരീടം നേടിയത് 1975ൽ അണ്. ഫൈനലിൽ 2 -1 ന് പാകിസ്താനെ തോല്പിച്ചാണ് അജിത് പാൽനായകനായിരുന്ന ഇന്ത്യൻ ഹോക്കി സംഘം ഈ കിരീടം നേടിയത്.

ഹോക്കിയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ കളിക്കാരിൽ ഒരാളായി  കണക്കാക്കുന്ന ധ്യാൻ ചന്ദ് ഇന്ത്യക്കാരനായിരുന്നു. ഹോക്കി മന്ത്രികൻഎന്നറിയപ്പെടുന്ന ധ്യാൻ ചന്ദിന്റെജന്മദിനമാണ് (ഓഗസ്റ്റ് 29) ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുളള ഹോക്കി ടുർണ്ണമെന്റ് ആണ് ബെയ്‌ൻ‌റൺ കപ്പ്.

എന്റെ ശേഖരണത്തിലെ ഹോക്കിയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു...



No comments:

Post a Comment