ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 48 |
വിമാനം
നിശ്ചലമായ ചിറകുകളുള്ളതും യാന്ത്രികമായ ഉർജജത്താൽ പ്രവർത്തിക്കുന്നതും വായുവിനേക്കാൾ ഭാരം കൂടിയതുമായ ആകാശ നൗകകളെ വിമാനങ്ങൾ എന്നു പറയുന്നു. വിമാനങ്ങൾ ചലിക്കാത്ത ചിറകുകൾ ഉപയോഗിച്ചാണ് ഉയർത്തൽ ബലം ഉണ്ടാക്കുന്നത്. വിമാനങ്ങളെ airplanes എന്ന് വടക്കേ അമേരിക്കയിലും (യു.എസ്.ഏ, കാനഡ )എന്നിവ. aeroplanes എന്ന് അയർലന്റിലും കാനഡ ഒഴികെയുള്ള കോമൺവൽത്ത് രാജ്യങ്ങളിലുംസാധാരണ സൂചിപ്പിക്കുന്നു. ഇന്ത്യയിലും aeroplanes എന്നാണ് വിളിക്കുന്നത്. വിമാനങ്ങളെ ഇംഗ്ലീഷിൽ Planes എന്നും ചുരുക്കരൂപത്തിൽ പറയുന്നു.
പതിനഞ്ചാം നൂറ്റാണ്ടിൽ ലിയണാർഡോ ഡാവിഞ്ചി പറക്കുന്നതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ നടത്തുകയും പറക്കുന്നതിനുള്ള പലതരത്തിലുള്ള യന്ത്രങ്ങൾ പരീക്ഷിക്കുകയും ചെയ്തിരുന്നു.
മനുഷ്യന് പറക്കുവാൻ സാധിക്കണമെങ്കിൽ ചിറകടിച്ചു പറക്കുന്ന പക്ഷികളെയല്ല മറിച്ച് പരുന്തുകളെ പോലെ ചിറകടിക്കാതെ തന്നെ തെന്നി നീങ്ങുന്നവയെ ആണ് (Soaring bird) അനുകരിക്കേണ്ടത് എന്ന തിരിച്ചറിവിൽ നിന്നാണ് വായു വിനേക്കാൾ ഭാരം കൂടിയ ആകാശ നൗകകളുടെ ഉദ്ഭവം.
പറക്കുമ്പോൾ അനുഭവപ്പെടുന്ന ബലങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കിയ ആദ്യത്തെ ശാസ്ത്രജ്ഞനായി സർ ജോർജ് കെയ്‌ലി(1773-1857) അറിയപ്പെടുന്നു. ഉയർത്തൽ ബലം ഉണ്ടാക്കാനും നിയന്ത്രണത്തിനും സ്ഥിരതയ്ക്കും വ്യത്യസ്ത ഭാഗങ്ങൾ ഉപയോഗിക്കുന്ന സമ്പ്രദായം അദ്ദേഹമാണ് ആദ്യമായി ആവിഷ്കരിച്ചത്. തന്റെ അറിവിന്റെ വെളിച്ചത്തിൽ വിവിധ തരം ഗ്ലൈഡറുകൾ അദ്ദേഹം പറത്തുക ഉണ്ടായി. ജർമ്മൻകാരനായ ഒട്ടോ ലിലിയെന്താൾ ശാസ്ത്രീയമായ രീതിയിൽതുടർച്ചയായി ഗൈഡറുകൾ പറത്തിയ ആദ്യ വ്യക്തി ആണ്.1896 മെയ് 6 ന് സാമുവേൽ ലാംഗ്‌ലി എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ പൈലറ്റില്ലാത്തതും എൻജിൻ ഉപയോഗിച്ചതുമായ ആദ്യത്തെ വിമാനം പറത്തി. എയ്റോഡ്രോം 5 എന്നറിയപ്പെട്ട ആ വിമാനം വിർജീനിയയിലെ പോട്ടോമാക് നദിയിലാണ് പരീക്ഷിക്കപ്പെട്ടത്.1896നവംബർ 28 ന് 'എയ്റോഡ്രോം 6'ഉം അദ്ദേഹം പരീക്ഷിച്ചു.1460 മീറ്ററോളം ഈ മോഡൽ പറന്നു.1901 ലും 1903ലുംഅദ്ദേഹം തന്റെ ചെറിയ എൻജിനുകൾ ഉപയോഗിക്കുന്ന മോഡലുകൾ പരീക്ഷിച്ചു. പൈലറ്റില്ലാത്തതും ചെറിയ സ്റ്റീം എൻജിൻ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ മോഡലുകൾ യഥാർത്ഥത്തിൽ പറന്നെങ്കിലും അവയുടെ വികസിതരൂപങ്ങൾ നിർഭാഗ്യവശാൽ പരീക്ഷണപരാജയങ്ങളായിരുന്നു. ആ എൻജിനുകൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ എയ്റോഡ്രോമുകൾ നദിയിൽ തകർന്നു വീണു. 1903 ൽ തന്നെ റൈറ്റ് സഹോദരന്മാർ അതിലും മെച്ചപ്പെട്ട വിമാനങ്ങൾ പരീക്ഷിച്ച് വിജയിച്ചപ്പോൾ ലാംഗ്‌ലി തന്റെ പരിശ്രമങ്ങൾ നിർത്തി വച്ചു . പല വ്യോമയാന ചരിത്രകാരന്മാരും എൻജിൻ ഉപയോഗിച്ച് വിമാനം പറത്തിയ ആദ്യത്തെ വ്യക്തിയായി ലാംഗ്‌ലിയെ കണക്കാക്കുന്നു.
എൻജിൻ ഉപയോഗിച്ചതും പൂർണ്ണമായും നിയന്ത്രണ വിധേയം ആയതും മനുഷ്യന് പറക്കാൻ സാധിച്ചതുമായ ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയ വരായി റൈറ്റ് സഹോദരന്മാർ അറിയപ്പെടുന്നു. വ്യോമയാനവുമായി ബന്ധപ്പെട്ട് അന്നു വരെ ലഭ്യമായിരുന്ന വിവരങ്ങളെല്ലാം അവർ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ 1900 മുതൽ 1902 വരെ വിവിധ തരം ഗ്ലൈഡറുകൾ റൈറ്റ് സഹോദരന്മാർ രൂപകല്പന ചെയ്യുകയും പരീക്ഷിക്കുകയും ഉണ്ടായി.പക്ഷേ അവർക്ക് മുൻപുണ്ടായിരുന്ന ശാസ്ത്രജ്ഞരുടെ പരീക്ഷണ ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഫലങ്ങളാണ് അവർക്ക് ലഭിച്ചത്.അതു കോണ്ട് റൈറ്റ് സഹോദരന്മാർ സ്വയം ഗവേഷണങ്ങളിൽ ഏർപ്പെടുകയും വിന്റ് ടണൽപരീക്ഷണങ്ങൾ സ്വയം നടത്തുകയും ചെയ്തു.1900,1901,1902 എന്നി വർഷങ്ങളിൽ അവർ വിജയകരമായി ഗ്ലൈഡറുകൾ പറത്തി. തുടർന്ന് അവർ ഊർജ്ജം ഉപയോഗിച്ച് പറക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.വിമാനത്തിന്റെ നിയന്ത്രണം, ഊർജ്ജ ഉപയോഗം എന്നിവയിൽ ഒരേ സമയം അവർ ഗവേഷണങ്ങൾ നടത്തിയിരുന്നു. വിമാനത്തിന്റെ മൂന്ന് അക്ഷങ്ങൾ (പിച്ച്,യോ,റോൾ) കണ്ടുപിടിച്ചതും ആ അക്ഷങ്ങളിൽ വിമാനത്തിനെ നിയന്ത്രിക്കുവാൻ ആവശ്യമായ ഉപാധികൾ വികസിപ്പിച്ചതും റൈറ്റ് സഹോദരൻ മാരുടെ സംഭാവനകളാണ്. എൻജിൻ ഉപയോഗിച്ച് ലോകത്തിലാദ്യമായി നിയന്ത്രണവിധേയമായതും ഊർജ്ജം ഉപയോഗിച്ചതും , വായുവിനേക്കാൾ ഭാരം കൂടിയതുമായ അവരുടെ വിമാനം 1903 ഡിസംബർ 17ന് അമേരിക്കയിലെ നോർത്ത് കരോലിനയിലെ കിൽ ഡെവിൾ കുന്നുകളിൽ പറന്നു. കിറ്റി ഹോക്ക് ഫ്ലൈയർ എന്നാണ് ഈ വിമാനം അറിയപ്പെടുന്നത്. ആദ്യമായി പറന്ന ഓർവിൽ റൈറ്റ് 121 അടി(37മീറ്റർ) ഉയരത്തിൽ 12 സെക്കന്റ് പറന്നു. അന്നു തന്നെ നടത്തിയ നാലാം പറക്കലിൽ വിൽബർ റൈറ്റ് 852 അടി (260 മീറ്റർ) ഉയരത്തിൽ 59 സെക്കന്റ് പറക്കുകയുണ്ടായി.ഒരു കുട്ടിയും നാല് ജീവൻ രക്ഷാ പ്രവർത്തകരും ഈ ചരിത്ര നിമിഷത്തിന് സാക്ഷികളായുണ്ടായിരുന്നു.
എന്റെ ശേഖരണത്തിലെ വിമാനത്തിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു .....
No comments:
Post a Comment