30/07/2020

30-07-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(43) - കുന്തിരിക്ക വൃക്ഷം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
43

  കുന്തിരിക്ക വൃക്ഷം

വെളുത്ത പൂക്കൾ ഉണ്ടാകുന്ന ഒരു വലിയ വൃക്ഷമാണ് കുന്തിരിക്കം; സുഗന്ധം ഉണ്ടാക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു പദാർത്ഥമായ കുന്തിരിക്കം "ബർബരേസേ" കുടുംബത്തിലെ ഈ വൃക്ഷത്തിന്റെ കറയാണ്. ശാസ്ത്രീയ നാമം - "Boswellia serrata".
 ഇന്ത്യയിൽ പ്രധാനമായും ആസ്സാമിലും ബംഗാളിലും കേരളത്തിൽ പശ്ചിമഘട്ട മേഖലയിലും ഇവ ധാരാളമായി വളരുന്നു.

ആയുർവേദ ആചാര്യന്മാരായ ചരകൻ, സുശ്രുതൻ എന്നിവർ ഇതിനെ "ശല്ലാകി " എന്ന പേരിലാണ് പരാമർശിച്ചിട്ടുള്ളത്. ഭാവമിശ്രനാണ് ഇതിന്റെ പശയെ "കുന്തുരു" അഥവാ "കുന്തിരിക്കം" എന്നു പേരിട്ടു പരാമർശിച്ചിട്ടുള്ളത്. "കുങ്ങില്യം" എന്നും അറിയപ്പെടുന്നു. കുന്തിരിക്കം ഹിന്ദിയിൽ സാലായി എന്നും തെലുങ്കിൽ "അങ്കുടു ചെട്ടു" എന്നും കന്നഡയിൽ "മാഡി" എന്നും അറിയപ്പെടുന്നു.

മഞ്ഞുകാലത്ത് ഇലകൾ പൊഴിയുന്ന ഈ മരം മീനം, മേടം മാസങ്ങളിൽ പൂവിടുന്നു. തടിയിൽ കാതൽ വളരെ ചെറിയ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എങ്കിലും നല്ല തൂക്കമുള്ള തടിയാണ്‌ ഈ വൃക്ഷത്തിനുള്ളത്. ഇതിന്റെ തടിയിൽ മുറിവ് ഉണ്ടാക്കി, മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌ "കുന്തിരിക്കം". കേരളത്തിന്റെ ചില പ്രദേശങ്ങളിൽ ഇതിനെ "കുന്തുരുക്കം" എന്നും പറയുന്നു. സുഗന്ധം, ഉണ്ടാക്കുന്നതിനും ഔഷധങ്ങളിലെ ചേരുവയായും വാർണീഷ് നിർമ്മിക്കുന്നതിനും കുന്തിരിക്കം ഉപയോഗിക്കുന്നു..!!

ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. ബലാഗുളുച്യാദി തൈലം, ഏലാദിഗണം, അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ആയുർവേദ ഔഷധങ്ങളാണ്‌. തുളസിയില ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പ്, കാഞ്ഞിരമരത്തിന്റെ മൊട്ട്, കർപ്പൂരം എന്നിവ കുന്തിരിക്കവും ചേർത്ത് പൊടിച്ച് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിയിൽ നിന്നുമുള്ള പഴുപ്പ് മാറുന്നതാണ്‌. ജ്വരം, അമിത വിയർപ്പ്, കഫക്കെട്ട് എന്നീ അവസ്ഥകളെ കുന്തിരിക്കം ശമിപ്പിക്കും. 

പൗരസ്ത്യദേശത്തു നിന്ന് ഉണ്ണിയേശുവിനെ സന്ദർശിച്ചെത്തിയ മൂന്നു ജ്ഞാനികൾ കൊണ്ടുവന്നിരുന്ന കാഴ്ചവസ്തുക്കളിൽ ഒന്ന് കുന്തിരിക്കം ആയിരുന്നെന്ന്, ബൈബിളിലെ പുതിയനിയമത്തിന്റെ ഭാഗമായ മത്തായിയുടെ സുവിശേഷം പറയുന്നു.  ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനകളുടെ ഭാഗമായി കുന്തിരിക്കം ധൂമകുറ്റികളിൽ വെച്ച് പുകയ്ക്കുന്നത് സാധാരണമാണ്. അതു മൂലം കുന്തിരിക്കത്തിന്റെ പുക വായുവിനെ ശുദ്ധീകരിക്കുന്നു.





29/07/2020

29/07/2020- കറൻസിയിലെ വ്യക്തികൾ- ഡെമോക്രൈറ്റിസ്


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
07
   
ഡെമോക്രൈറ്റിസ്

പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനായിരുന്നു ഡെമോക്രൈറ്റിസ് (BC 460-370).             " ലാഫിംഗ് ഫിലോസഫർ " എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. പുരാതന ഗ്രീസിലെ അബ്ഡേറയിൽ ജനനം.ഗുരുവായ ലൂസിപ്പസുമായി  ചേർന്നായിരുന്നു ഇദ്ദേഹത്തിൻ്റെ ശാസ്ത്ര ഗവേഷണങ്ങൾ. ഒരു പദാർത്ഥത്തിൻ്റെ സൂക്ഷ്മ കണങ്ങളായ ആറ്റത്തെക്കുറിച്ചുള്ള ഇവരുടെ കണ്ടെത്തലുകൾ 19-ാം നൂറ്റാണ്ടിലെ ജോൺ ഡാൾട്ടൻ്റ അറ്റം മാതൃകയ്ക്ക് വഴിതെളിച്ചു. ഡെമോക്രൈറ്റിസിൻ്റെ സമകാലീനനായിരുന്നു അരിസ്റ്റോട്ടിൽ. പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ ഗ്രീക്ക് തത്ത്വചിന്തകർ ഡെമോ ക്രൈറ്റിസിൻ്റെ ഗവേഷണങ്ങളെ അംഗീകരിച്ചിരുന്നില്ല. ഇവരെപ്പോലെ പ്രശസ്തനാവാൻ ഡെമോ ക്രൈറ്റിസിനു സാധിച്ചിട്ടില്ല. പലരും ഇദ്ദേഹം മോഡേൺ സയൻസിൻ്റെ പിതാവാകും എന്നു കരുതിയിരുന്നു. ഡെമോ ക്രൈറ്റിസിൻ്റെ  കണ്ടെത്തലുകളും പുസ്തകങ്ങളും ഒന്നും പിന്നീട് അവശേഷിച്ചിട്ടില്ല. ഡെമോക്രൈറ്റിസിൻ്റെ അറ്റോമിക് തിയറിയനുസരിച്ച് എല്ലാ വസ്തുക്കളും നിർമ്മിച്ചിരിക്കുന്ന അതിസൂക്ഷ്മ കണങ്ങളാണ് ആറ്റം. ആറ്റത്തെ നമുക്ക് കാണാനും വിഭജിക്കാനും കഴിയില്ല. ഇവ പദാർത്ഥത്തിനുള്ളിൽ ചലിച്ചുകൊണ്ടിരിക്കുന്നു. എണ്ണിത്തീർക്കാൻ കഴിയാത്ത അത്രയും ആറ്റങ്ങൾ ഒരു പദാർത്ഥത്തിലുണ്ട്.

1967ൽ ഗ്രീസ് പുറത്തിറക്കിയ 100 ഡ്രാക്മ കറൻസി. മുൻവശത്ത് (Obverse) ഡെമോക്രൈറ്റിസിൻ്റെ ഛായാചിത്രവും വലതു വശത്ത് ആറ്റം മാതൃകയും പിൻവശത്ത് (Reverse) 1926 ൽ നിർമ്മിച്ച ഏതൻസിലെ യൂണിവേഴ്സിറ്റി ബിൽഡിങ്ങും കാണാം.



28/07/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- റീയൂണിയൻ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
51
   
റീയൂണിയൻ

ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കൻ വൻകരയ്ക്ക് കിഴക്ക് മഡഗാസ്ക്കറിന് തൊട്ട് കിഴക്കായി സ്ഥിതി ചെയ്യുന്ന മസ്കരേൻ (Mascarene) ദ്വീപുകളിൽ ഉൾപ്പെട്ട ദ്വീപാണ് റീയൂണിയൻ. (മൗറീഷ്യസ് ,റോഡ്രിഗസ് എന്നിവയാണ് മറ്റ് മസ്കരേൻ ദ്വീപുകൾ ) ഫ്രാൻസിന്റെ ഓവർസീസ് ടെറിട്ടറിയാണ് റീയൂണിയൻ, മൗറീഷ്യസിൽ നിന്നും 200 കി.മീ. തെക്കുപടിഞ്ഞാറായിട്ടാണ് റീയൂണിയൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഫ്രാൻസിന്റെ 26 റീജനുകളിൽ ഒന്നാണ് അതേ സമയം ഓവർസീസ് ടെറിട്ടറിയും കൂടി ആണ്. ഫ്രഞ്ച് പ്രസിഡൻറ് തന്നെയാണ് രാഷ്ട്ര തലവൻ, പ്രാദേശീക പ്രസിഡൻറ് ഭരണത്തെസഹായിക്കുന്നു. 2 ,512 ച.കി.മീ വിസ്തീർണ്ണം മുള്ള ഇവിടെ എട്ടു ലക്ഷം ജനങ്ങൾ വസിക്കുന്നു. ഇന്ത്യൻ, വിയറ്റ്നാമീസ്, ആഫ്രിക്കൻ, മലഗാസി, ചൈനീസ്, ഫ്രഞ്ച്, ക്രിയോൾ വംശജരാണ് ഇവിടെയുള്ളത്. ആഫ്രിക്കൻ - യൂറോപ്പിയൻ സങ്കരവർഗമായ ക്രിയോളുകൾ ആണ് 60%, ഇന്ത്യൻ വംശജർ 20 % വരും ,86 % പേർ റോമൻ കത്തോലിക്കരാണ്, ഹിന്ദു, ഇസ്ലാം, ബുദ്ധമത വിശ്വാസികളും കൂടി ചേർന്ന താന്ന് ഈ കുഞ്ഞു ദ്വീപ്. 2006-ൽ ഈ ദ്വീപിലെ 26 ശതമാനം പേർക്ക് ചിക്കൻ ഗുനിയ പിടിപെട്ടു. കൃഷി, വിനോദസഞ്ചാരം, ഫ്രാൻസിൽ നിന്നുള്ള ധനസഹായം എന്നിവയാണ് വരുമാനമാർഗങ്ങൾ. കരിമ്പ് ആണ് പ്രധാനമായും കൃഷി ചെയ്യുന്നത്. (മൗറീഷ്യസിലെ പോലെ തന്നെ) കയറ്റുമതിയുടെ (3.4 Billion Dollars) 85% കരിമ്പു പാടങ്ങളുടെ സംഭാവനയാണ്. തൊഴിലാളികളിൽ 40% പേർ കരിമ്പു കൃഷി ചെയ്യുന്നവരാണ് 4,800 ഡോളർ ആണ് പ്രതിശീർഷ വരുമാനം. ചരിത്രം നോക്കിയാൽ 16-ാം നൂറ്റാണ്ടിൽ പോർട്ടുഗീസ് പര്യവേക്ഷകനായ പെദ് രോമസ് കരാ നസ്(Pedro Mascara has) കണ്ടു പിടിച്ച ദ്വീപാണിത്. 17-ാം നൂറ്റാണ്ടിൽ ഫ്രഞ്ച് നാവികർ റീയൂണിയൻ (Reunion) പിടിച്ചെടുത്തു. 1946-മുതൽ ഫ്രഞ്ച് ഓവർസീസ് ടെറിട്ടറി എന്ന പദവിയും തലസ്ഥാനം. സെൻറ് ഡെന്നിസ് (Saint -Dennis) യൂറോ ആണ് ഇവിടുത്തെ നാണയം.




26-07-2020- പഴമയിലെ പെരുമ- ഹിച്ച്കോക്ക് വിളക്ക്


ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
01

 ഹിച്ച്കോക്ക് വിളക്ക്
(Rare Antique Hitchcock lamp)


വൈദ്യുതിയുടെ വരവിനു മുമ്പുള്ള ഒരു സാങ്കേതിക വിസ്മയമായിരുന്നു മുള്ളർ വിളക്ക് എന്നും ഈഗിൾ വിളക്ക് എന്നും അറിയപ്പെടുന്ന ഹിച്ച്കോക്ക് വിളക്ക്. ഇതൊരു അപൂർവ പുരാതന മണ്ണെണ്ണ വിളക്കാണ്. ഏകദേശം പത്ത് പതിനാല് മണിക്കൂർ വരെ പ്രവർത്തിക്കാൻ കഴിയും.

അതായത്, പത്തൊൻപതാം നൂറ്റാണ്ടിലെ മെക്കാനിക്കൽ പിച്ചള വിളക്ക്. അടിത്തട്ടിൽ സ്ഥിതിചെയ്യുന്ന ഒരു ഘടികാര ചലനമാണ് ഈ വിളക്ക് പ്രവർത്തിപ്പിക്കുന്നത്. ഈ ചലനം ഒരു ചെറിയ ഫാൻ പ്രവർത്തിപ്പിക്കുന്നു. ക്ലോക്ക് താഴേക്ക് ഓടുമ്പോഴാണ് തീജ്വാല പുറത്തുവരുന്നത്. ആ ജ്വാല ഒരു ചിമ്മിനി (പുകക്കുഴൽ) ആവശ്യമില്ലാതെ നിലനിർത്തുന്നു.

വിശാലവും അലങ്കരിച്ചതുമായ സ്റ്റെം മോട്ടോർ മെക്കാനിസമാണ് ഇത്. ക്ലോക്ക് വർക്ക് സ്പ്രിംഗ് സംവിധാനം തിരശ്ചീനമായി mounted ചെയ്ത ഫാനിലേക്ക് നയിക്കുന്നു, അടിത്തട്ടിൽ നിന്ന് വായു മുകളിലേക്ക് തള്ളുമ്പോൾ ഇന്ധനപാത്രത്തിനും കേസിംഗിനുമിടയിലുള്ള തണ്ടിലൂടെ നീർദ്ധാര ബർണറിലേക്ക് വമിക്കുന്നു. പുക കുറയ്ക്കുന്നതിനുള്ള ഒരു വിൻഡ്-അപ്പ് ഫാനും മണ്ണെണ്ണ അടങ്ങിയ പാത്രവും അടിയിലുണ്ടായിരിക്കും.

1860 മുതൽ മണ്ണെണ്ണ സമൃദ്ധമായിത്തീർന്നപ്പോൾ മുതൽ വൈദ്യുത വിളക്കുകൾ വികസിപ്പിക്കുന്നതുവരെ അത്തരം വിളക്കുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. മറ്റ് മണ്ണെണ്ണ വിളക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വിളക്കുകൾ സുരക്ഷിതവും ലളിതവും കാര്യക്ഷമമായി പ്രവർത്തിക്കുന്നതുമായിരുന്നു.

1832 ഒക്ടോബറിൽ ജനിച്ച ഹിച്ച്കോക്ക് കണ്ടുപിടിച്ചതുകൊണ്ടാണ് ഹിച്ച്കോക്ക് ലാമ്പ് എന്ന് പേര് *കിട്ടിയത്. 1860 ലാണ് വിളക്ക് കണ്ടുപിടിച്ചത്.1868 ഫെബ്രുവരി 26 ന് ഈ വിളക്കിന് പേറ്റന്റും ലഭിച്ചു.




സലീം പടവണ്ണ

കുറെ വർഷങ്ങളായി പുരാവസ്തുക്കൾ ശേഖരിച്ച് പഠനം നടത്തുന്നു.
Philatelic club trissur, M N S Malappuram, Archeology &Heritage Association Calicut, Naps Tirur എന്നീ ക്ലബ്ബുകളിൽ അംഗമാണ്.

സ്കൂളുകളിലും കോളേജുകളിലും പുരാവസ്തു പ്രദർശനം നടത്തിയിട്ടുണ്ട്. 2018 ഡിസംബറിൽ മലയാളികലക്ടേഴ്സ് ഗ്രൂപ്പ് വളാഞ്ചേരി MES കോളേജിൽ ഒരുക്കിയ സമന്വയം - 2018 എക്സിബിഷനിൽ പങ്കെടുക്കുകയും ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.

25-07-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1983


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
40

 FAO coins, Year 1983 

 "ലോക ഭക്ഷ്യദിനം"

1983 ൽ, FAO മൂന്നാമത്തെ "ലോക ഭക്ഷ്യ ദിനം" ആചരിച്ചു.  1983 ൽ ഇതിനായി തിരഞ്ഞെടുക്കപ്പെട്ട വിഷയം "ഭക്ഷ്യ-സുരക്ഷ" (Food Security) ആയിരുന്നു.

ഈ അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളാണ്  ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.


24/07/2020- തീപ്പെട്ടി ശേഖരണം- രക്ഷാബന്ധനം


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
94

രക്ഷാബന്ധനം

രക്ഷാബന്ധനം അഥവാ ‘രാഖി’ ഹിന്ദു മത വിശ്വാസികൾക്കിടയിൽ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണ മാസത്തിലെ പൗർണമി ദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്നും  അറിയപ്പെടുന്നു. സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.

ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു. ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി രക്ഷാസൂത്രം (രാഖി) കെട്ടി കൊടുക്കുകയും,ഈ രക്ഷാ സൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി വിജയവുമായി തിരിച്ച് വന്നു എന്നാണ് ഐതീഹ്യം . ആ ദിവസം മുതൽ ‘രക്ഷാബന്ധനം’ എന്ന ഉത്സവത്തിന്റെ ആരംഭമായി. പിന്നീട് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. രാഖിയുടെ നൂലുകൾക്ക് അത്ഭുത ശക്തി ഉണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്. ഇത് സംബന്ധിച്ച് പല ചരിത്ര സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി,പുരുവിനെ സമീപിക്കുകയും,കൈകളിൽ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത് യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യ വചനവും വാങ്ങി,പുരു കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു . രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമാണ് ഇത്.

സഹോദരി രക്ഷാബന്ധന ദിവസം മധുരപലഹാരങ്ങളും, രക്ഷാ സൂത്രവും, ദീപം വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർഥിച്ച് കൈയിൽ വർണ നൂലുകളാൽനിർമിച്ച സുന്ദരമായ രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുന്നു. സഹോദരൻ ആജീവനാന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. സഹോദരൻ സഹോദരിക്ക് പാരിതോഷികങ്ങൾ നൽകുന്നു.അന്യ സ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാൽ അവളെ അവർ സഹോദരിയായി അംഗീകരിക്കുന്നു. രക്ഷാബന്ധനം ഉത്തരഭാരതത്തിലെ ഹിന്ദുക്കളുടെ ഇടയിലാണ് കൂടുതൽ പ്രചാരത്തിലുള്ളത്.

രാഖിയുടെ ചിത്രമുള്ള തീപ്പെട്ടി എന്റെ ശേഖരണത്തിലുള്ളത് താഴെ ചേർക്കുന്നു...








23-07-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(42) - ആർക്കിമിഡീസ്‌


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
42

 ആർക്കിമിഡീസ്‌

പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, എഞ്ചിനീയറുമായിരുന്നു ആർക്കിമീദിസ് (ബി.സി.ഇ. 287 – 212).സിസിലി ദ്വീപിലെ സിറക്യൂസിൽ ബി.സി. 287-ലാണ്‌ ആർക്കിമീദീസ്‌ ജനിച്ചത്‌. ഗണിതശാസ്ത്രജ്ഞൻ, ഭൗതികശാസ്ത്രജ്ഞൻ, എഞ്ചിനിയർ, ജ്യോതിശാസ്ത്രജ്ഞൻ, കണ്ടുപിടിത്തങ്ങൾ നടത്തിയവ്യക്തി എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു.

ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പുരാതനകാലത്തെ പ്രധാനപ്പെട്ട ശാസ്ത്രകാരന്മാരിൽ ഒരാളായി ആർക്കിമിഡീസ് കണക്കാക്കപ്പെടുന്നു. ഗണിതത്തിലേയും ജ്യാമിതിയിലേയും കണ്ടെത്തലുകൾ കൂടാതെ അക്കാലത്തെ നൂതനമായ യന്ത്രങ്ങളുടെ നിർമ്മിതിയും ആർക്കിമിഡീസിനെ പ്രശസ്തനാക്കുന്നു. ഹൈഡ്രോസ്റ്റാറ്റിക്സ് എന്ന ശാസ്ത്രശാഖക്ക് അടിത്തറയിട്ട ആർക്കിമിഡീസ് യന്ത്രങ്ങളുടെ അടിസ്ഥാനമായ ഉത്തോലകങ്ങളുടെ തത്ത്വങ്ങൾ വിശദീകരിക്കുന്നതിലും വിജയിച്ചു.

വളരെ ബുദ്ധിപരമായി യന്ത്രങ്ങൾ (കോട്ടകളെ കീഴടക്കാനുള്ളവ ഉൾപ്പെടെ) നിർമിച്ചിരുന്നയാളായിരുന്നു ആർക്കിമിഡീസ്. സ്ക്രൂ പമ്പ് ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആർക്കിമിഡീസ് ശത്രുക്കപ്പലുകളെ കടലിൽ നിന്നുയർ‌ത്താനും കണ്ണാടികൾ ഉപയോഗിച്ച് കപ്പലുകൾക്ക് തീ കൊളുത്താനുമുള്ള സംവിധാനങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട് എന്ന അവകാശവാദങ്ങൾ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്.


ഇദ്ദേഹം പുരാതനകാലത്തെ ഏറ്റവും പ്രമുഖ ഗണിതശാസ്ത്രജ്ഞനായി കണക്കാക്കപ്പെടുന്നു. എല്ലാ കാലത്തേയും ഏറ്റവും പ്രധാന ഗണിതശാസ്ത്രജ്ഞന്മാരിൽ ഒരാളുമാണ് ഇദ്ദേഹം.ഒരു പരബോ‌ളയുടെ ആർക്കിനുള്ളിലുള്ള വിസ്തീർണ്ണം കണ്ടെത്താനായി ഇദ്ദേഹം ശ്രമം നടത്തിയിരുന്നു. പൈയുടെ മൂല്യം കൃത്യതയോടെ ഇദ്ദേഹം കണ്ടുപിടിച്ചിരുന്നു. ആർക്കിമിഡീസ് സ്പൈറൽ ഇദ്ദേഹമാണ് കണ്ടുപിടിച്ചത്.

സിറാക്യൂസ് വളയപ്പെട്ടതിനിടെയാണ് ആർക്കിമിഡീസ് മരിച്ചത്. ഇദ്ദേഹത്തിനെ സംരക്ഷിക്കണം എന്ന ഉത്തരവുണ്ടായിട്ടും ഒരു റോമൻ സൈനികൻ ആർക്കിമിഡീസിനെ കൊലപ്പെടുത്തുകയായിരുന്നു. ആർക്കിമിഡീസിന്റെ ശവകുടീരം സന്ദർശിച്ചതിനെപ്പറ്റി സിസെറോ വിവരിക്കുന്നുണ്ട്. ഒരു സിലിണ്ടറിനുള്ളിൽ കൊത്തിവച്ച ഗോളം ഈ ശവകുടീരത്തിനു മീതേ ഉണ്ടായിരുന്നതായി ഇദ്ദേഹം വിവരിക്കുന്നുണ്ട്. ഒരു ഗോളത്തിന് സിലിണ്ടറിനെ അപേക്ഷിച്ച് മൂന്നിൽ രണ്ട് വ്യാപ്തവും ഉപരിതലവിസ്തീർണ്ണവുമാണുള്ളതെന്ന് ആർക്കിമിഡീസ് തെളിയിച്ചിരുന്നു. ഇതായിരുന്നു തന്റെ ഏറ്റവും മികച്ച കണ്ടുപിടിത്തം എന്നായിരുന്നു ഇദ്ദേഹം കണക്കാക്കിയിരുന്നത്.

ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ പുരാതനലോകത്ത് പ്രസിദ്ധമായിരുന്നെങ്കിലും ഗണിതശാസ്ത്രസിദ്ധാന്തങ്ങൾ പരക്കെ അറിയപ്പെട്ടിരുന്നില്ല. അലക്സാണ്ട്രിയയിലെ ഗണിതശാസ്ത്രജ്ഞർ ഇദ്ദേഹത്തിന്റെ കൃതികൾ വായിക്കുകയും തങ്ങളുടെ കൃതികളിൽ ഇദ്ദേഹത്തെ ഉദ്ധരിക്കുകയും ചെയ്തിരുന്നു. എങ്കിലും എ.ഡി. 530 വരെ ഇദ്ദേഹത്തിന്റെ കൃതികൾ സമാഹ‌രിക്കപ്പെട്ടിരുന്നില്ല. മിലേറ്റസിലെ ഇസിഡോർ ആണ് ആദ്യമായി ആർക്കിമിഡീസിന്റെ ഗണിതശാസ്ത്രകൃതികൾ സമാഹരിച്ചത്. യൂടോഷ്യസ് എഴുതിയ വിശദീകരണവും ഈ കൃതിയിൽ ഉണ്ടായിരുന്നു. ആദ്യമായി ആർക്കിമിഡീസിന്റെ ഗണിതശാസ്ത്രസിദ്ധാന്തങ്ങൾ പരക്കെ അറിയപ്പെട്ടുതുടങ്ങിയത് ഇതിനു ശേഷമാണ്. ആർക്കിമിഡീസിന്റെ കൃതികളുടെ ചുരുക്കം കോപ്പികളേ മദ്ധ്യകാലഘട്ടം അതിജീവിച്ചുള്ളൂവെങ്കിലും നവോത്ഥാനകാലത്തെ ശാസ്ത്രജ്ഞർക്ക് ഈ ഗ്രന്ഥങ്ങൾ നൽകിയ ഊർജ്ജം ചെറുതല്ല. 1906-ൽ ഇതിനുമുൻപ് അറിവില്ലാതിരുന്ന ചില ആർക്കിമിഡീസ് കൃതികൾ (ആർക്കിമിഡീസ് പാലിംസ്പെക്റ്റ്) കണ്ടെത്തപ്പെട്ടത് ഇദ്ദേഹം തന്റെ സിദ്ധാന്തങ്ങളിൽ എങ്ങനെ എത്തിപ്പെട്ടു എന്ന തെളിവ് നൽകുന്നു.

ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പുരാതനകാലത്തെ പ്രധാനപ്പെട്ട ശാസ്ത്രകാരന്മാരിൽ ഒരാളായി ആർക്കിമിഡീസ് കണക്കാക്കപ്പെടുന്നു. ഗണിതത്തിലേയും ജ്യാമിതിയിലേയും കണ്ടെത്തലുകൾ കൂടാതെ അക്കാലത്തെ നൂതനമായ യന്ത്രങ്ങളുടെ നിർമ്മിതിയും ആർക്കിമിഡീസിനെ പ്രശസ്തനാക്കുന്നു. ഹൈഡ്രോസ്റ്റാറ്റിക്സ് എന്ന ശാസ്ത്രശാഖക്ക് അടിത്തറയിട്ട ആർക്കിമിഡീസ് യന്ത്രങ്ങളുടെ അടിസ്ഥാനമായ ഉത്തോലകങ്ങളുടെ തത്ത്വങ്ങൾ വിശദീകരിക്കുന്നതിലും വിജയിച്ചു.

വളരെ ബുദ്ധിപരമായി യന്ത്രങ്ങൾ (കോട്ടകളെ കീഴടക്കാനുള്ളവ ഉൾപ്പെടെ) നിർമിച്ചിരുന്നയാളായിരുന്നു ആർക്കിമിഡീസ്. സ്ക്രൂ പമ്പ് ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആർക്കിമിഡീസ് ശത്രുക്കപ്പലുകളെ കടലിൽ നിന്നുയർ‌ത്താനും കണ്ണാടികൾ ഉപയോഗിച്ച് കപ്പലുകൾക്ക് തീ കൊളുത്താനുമുള്ള സംവിധാനങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട് എന്ന അവകാശവാദങ്ങൾ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്.

ഇദ്ദേഹം പുരാതനകാലത്തെ ഏറ്റവും പ്രമുഖ ഗണിതശാസ്ത്രജ്ഞനായി കണക്കാക്കപ്പെടുന്നു. എല്ലാ കാലത്തേയും ഏറ്റവും പ്രധാന ഗണിതശാസ്ത്രജ്ഞന്മാരിൽ ഒരാളുമാണ് ഇദ്ദേഹം. ഒരു പരബോ‌ളയുടെ ആർക്കിനുള്ളിലുള്ള വിസ്തീർണ്ണം കണ്ടെത്താനായി ഇദ്ദേഹം ശ്രമം നടത്തിയിരുന്നു. പൈയുടെ മൂല്യം കൃത്യതയോടെ ഇദ്ദേഹം കണ്ടുപിടിച്ചിരുന്നു. ആർക്കിമിഡീസ് സ്പൈറൽ ഇദ്ദേഹമാണ് കണ്ടുപിടിച്ചത്.

സിറാക്യൂസ് വളയപ്പെട്ടതിനിടെയാണ് ആർക്കിമിഡീസ് മരിച്ചത്. ഇദ്ദേഹത്തിനെ സംരക്ഷിക്കണം എന്ന ഉത്തരവുണ്ടായിട്ടും ഒരു റോമൻ സൈനികൻ ആർക്കിമിഡീസിനെ കൊലപ്പെടുത്തുകയായിരുന്നു. ആർക്കിമിഡീസിന്റെ ശവകുടീരം സന്ദർശിച്ചതിനെപ്പറ്റി സിസെറോ വിവരിക്കുന്നുണ്ട്. ഒരു സിലിണ്ടറിനുള്ളിൽ കൊത്തിവച്ച ഗോളം ഈ ശവകുടീരത്തിനു മീതേ ഉണ്ടായിരുന്നതായി ഇദ്ദേഹം വിവരിക്കുന്നുണ്ട്. ഒരു ഗോളത്തിന് സിലിണ്ടറിനെ അപേക്ഷിച്ച് മൂന്നിൽ രണ്ട് വ്യാപ്തവും ഉപരിതലവിസ്തീർണ്ണവുമാണുള്ളതെന്ന് ആർക്കിമിഡീസ് തെളിയിച്ചിരുന്നു. ഇതായിരുന്നു തന്റെ ഏറ്റവും മികച്ച കണ്ടുപിടിത്തം എന്നായിരുന്നു ഇദ്ദേഹം കണക്കാക്കിയിരുന്നത്.

ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ പുരാതനലോകത്ത് പ്രസിദ്ധമായിരുന്നെങ്കിലും ഗണിതശാസ്ത്രസിദ്ധാന്തങ്ങൾ പരക്കെ അറിയപ്പെട്ടിരുന്നില്ല. അലക്സാണ്ട്രിയയിലെ ഗണിതശാസ്ത്രജ്ഞർ ഇദ്ദേഹത്തിന്റെ കൃതികൾ വായിക്കുകയും തങ്ങളുടെ കൃതികളിൽ ഇദ്ദേഹത്തെ ഉദ്ധരിക്കുകയും ചെയ്തിരുന്നു. എങ്കിലും എ.ഡി. 530 വരെ ഇദ്ദേഹത്തിന്റെ കൃതികൾ സമാഹ‌രിക്കപ്പെട്ടിരുന്നില്ല. മിലേറ്റസിലെ ഇസിഡോർ ആണ് ആദ്യമായി ആർക്കിമിഡീസിന്റെ ഗണിതശാസ്ത്രകൃതികൾ സമാഹരിച്ചത്. യൂടോഷ്യസ് എഴുതിയ വിശദീകരണവും ഈ കൃതിയിൽ ഉണ്ടായിരുന്നു. ആദ്യമായി ആർക്കിമിഡീസിന്റെ ഗണിതശാസ്ത്രസിദ്ധാന്തങ്ങൾ പരക്കെ അറിയപ്പെട്ടുതുടങ്ങിയത് ഇതിനു ശേഷമാണ്. ആർക്കിമിഡീസിന്റെ കൃതികളുടെ ചുരുക്കം കോപ്പികളേ മദ്ധ്യകാലഘട്ടം അതിജീവിച്ചുള്ളൂവെങ്കിലും നവോത്ഥാനകാലത്തെ ശാസ്ത്രജ്ഞർക്ക് ഈ ഗ്രന്ഥങ്ങൾ നൽകിയ ഊർജ്ജം ചെറുതല്ല. 1906-ൽ ഇതിനുമുൻപ് അറിവില്ലാതിരുന്ന ചില ആർക്കിമിഡീസ് കൃതികൾ (ആർക്കിമിഡീസ് പാലിംസ്പെക്റ്റ്) കണ്ടെത്തപ്പെട്ടത് ഇദ്ദേഹം തന്റെ സിദ്ധാന്തങ്ങളിൽ എങ്ങനെ എത്തിപ്പെട്ടു എന്ന തെളിവ് നൽകുന്നു.

കിരീടത്തിൽ മായം ചേർത്തിട്ടുണ്ടോ എന്ന് ആർക്കിമിഡീസ് കണ്ടുപിടിച്ച വിധം സിറക്യൂസിലെ ഹീറോ രണ്ടാമൻ രാജാവ്‌ ഒരു സ്വർണ്ണകിരീടം ഉണ്ടാക്കിയപ്പോൾ അതിൽ മായം ചേർന്നിട്ടുണ്ടോ എന്ന് നോക്കാൻ ആർക്കിമിഡീസിനെ ചുമതലപ്പെടുത്തി. കിരീടത്തിന്റെ വ്യാപ്തം അറിഞ്ഞാലെ അതിന്റെ സാന്ദ്രത അളക്കാൻ പറ്റുകയുള്ളു. കിരീടം ഉരുക്കി വ്യാപ്തം അളക്കാവുന്ന ഒരു ആകൃതിയിലേക്ക് മാറ്റാൻ രാജാവ്‌ സമ്മതിക്കുകയും ഇല്ല. അദ്ദേഹം ഇതിനെക്കുറിച്ച്‌ ചിന്തിക്കാൻ തുടങ്ങി.

ഈ ചിന്തയുമായി കുളിക്കാനിറങ്ങിയ ആർക്കിമിഡീസ്‌ ആ കുളിത്തൊട്ടിയിലെ വെള്ളം കവിഞ്ഞൊഴുകുന്നത്‌ ശ്രദ്ധിച്ചു. ഇത് കണ്ടപ്പോൾ കിരീടത്തിന്റെ വ്യാപ്തം അളക്കുന്നതിന് അത് വെള്ളത്തിൽ മുക്കുമ്പോൾ അത്‌ ആദേശം ചെയ്യുന്ന വെള്ളത്തിന്റെ വ്യാപ്തം അളന്നാൽ മതിയെന്ന് അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ചു. എന്നാൽ ഇങ്ങനെ കിരീടത്തിന്റെ വ്യാപ്തവും അതിൽനിന്നു അതിന്റെ സാന്ദ്രതയും കണ്ടുപിടിക്കുന്നതിനു പകരം കിരീടത്തിന്റെയും ശുദ്ധമായ സ്വർണത്തിന്റെയും സാന്ദ്രതയിലുള്ള വ്യത്യാസം കണ്ടെത്താനുള്ള ഒരു വിദ്യ അദ്ദേഹം കണ്ടുപിടിച്ചു. ഇതിന്റെ ആവേശത്തിൽ "യുറീക്കാ..യുറീക്കാ" എന്ന് വിളിച്ച്‌ കൂവിക്കൊണ്ട്‌ ആർക്കിമിഡീസ്‌ കൊട്ടാരം വരെ ഓടി എന്ന് പറയപ്പെടുന്നു . "കണ്ടെത്തി" എന്നാണ്‌ "യുറീക്കാ"എന്നവാക്കിനർഥം. ഈ കണ്ടുപിടിത്തത്തിൽ നിന്നാണ് പ്രശസ്തമായ ആർക്കിമിഡീസ്‌ തത്ത്വം ഉണ്ടാകുന്നതു.

“ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത്‌ ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്‌.” പ്രശസ്തമായ ആർക്കിമിഡീസ്‌ തത്ത്വം ഇതാണ്‌.










22/07/2020- കറൻസിയിലെ വ്യക്തികൾ- ചെങ്കിസ് ഖാൻ


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
06
   
ചെങ്കിസ് ഖാൻ

മംഗോൾ സാമ്രാജ്യത്തിൻ്റെ സ്ഥാപകനും, ഭരണാധികാരിയുമായിരുന്നു ചെങ്കിസ് ഖാൻ. ആദ്യ നാമം "തെമുചിൻ " എന്നായിരുന്നു. തൻ്റെ 44-ാം വയസിലായിരുന്നു ഓങ് ഖാനെ സ്ഥാനഭ്രഷ്ടനാക്കി ചെങ്കി സ്ഖാൻ മംഗോളിയൻ വംശജരുടെ നേതാവായത്. ചെങ്കിസ് ഖാൻ എന്ന വാക്കിനർത്ഥം "സാർവത്രിക ഭരണാധികാരി" എന്നാണ്. കിഴക്കൻ ഏഷ്യയിലെ പല പ്രാകൃത ഗോത്രങ്ങളേയും ഏകീകരിച്ചു കൊണ്ട് 12 06 ൽ ചെങ്കിസ് ഖാൻ എല്ലാ മംഗോളിയുടേയും അധിപനായി. ഉടൻ തന്നെ ചൈനയടക്കം സമീപ പ്രദേശങ്ങൾ കീഴടക്കാനും കൊള്ളയടിക്കാനും പുറപ്പെട്ടു. ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോൾ സാമ്രാജ്യത്തിൻ്റെ കീഴിലായി. 1221 ൽ ഇന്ത്യയേയും ചെങ്കി സ്ഖാൻ ആക്രമിച്ചു.1218 ൽ ചെങ്കിസ്ഖാൻ്റെ സ്ഥാനപതിയെ മദ്ധേഷ്യയിലെ ഭരണാധികാരികളായിരുന്ന സെൽജ്യൂക്കുകൾ വകവരുത്തി.രണ്ട് വർഷത്തിനു ശേഷം ചെങ്കിസ്ഖാൻ മദ്ധേഷ്യയിലെത്തി 30000 ത്തോളം പേരെ കൊന്നൊടുക്കി തൻ്റെ സ്ഥാനപതിയുടെ കൊലക്ക് പകവീട്ടി. മദ്ധേഷ്യക്കു പുറമേ കിഴക്കൻ യൂറോപ്പ് റഷ്യയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും ചെങ്കിസ്ഖാൻ തൻ്റെ അധികാരം വ്യാപിപ്പിച്ചു. പട്ടുപാതയുടെ വാണിജ്യ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം അതിനെ ഒരു സുരക്ഷിത പാതയാക്കി ഇടത്താവളങ്ങൾ നിർമ്മിക്കുകയും തപാൽ സൗകര്യങ്ങൾ ആരംഭിക്കുകയും ചെയ്തു.ടാംഗുടുകളെ പരാജയപ്പെടുത്തി ചൈനയിലേക്ക് ആക്രമണം നടത്തവേ 1227 ൽ ചെങ്കിസ്ഖാൻ മരണമടഞ്ഞു. ജന്മദേശമായ മംഗോളിയയിൽ എവിടെയോ അദ്ദേഹത്തെ അടക്കം ചെയ്തു.

2007 ൽ മംഗോളിയ പുറത്തിറക്കിയ 1000 ടു ഗ്രീക്ക് കറൻസിയിൽ മുൻവശത്ത് (obverse) ചെങ്കിസ് ഖാൻ്റെ ഛായാചിത്രവും പിൻവശത്ത് (Reverse) കാളകൾ വലിക്കുന്ന വണ്ടിയും യർട്ട് ഹൗസും (മംഗോളിയക്കാരുടെ പ്രത്യേകതരം വീടും) ചിത്രീകരിച്ചിരിക്കുന്നു.









21/07/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- മയോട്ട്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
50
   
മയോട്ട്

ആഫ്രിക്കൻ വൻകരയ്ക്ക് കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കൊമറൊസ് ദ്വീപുകളിൽ ( Comoros Islands) ഉൾപ്പെട്ട മേഖലയാണ് മയോട്ട് (Mayotte). ഫ്രഞ്ച് ഓവർസീസ് കമ്യൂണിറ്റിയാണ് മയോട്ട്. ആഫ്രിക്കൻ വൻകരയിലെ മൊസാംബിക്കിനും (പഴയ പോർട്ടുഗീസ് ഈസ്റ്റ് ആഫ്രിക്ക ) ഇന്ത്യൻ മഹാസമുദ്രത്തിലെ മഡഗാസ്ക്കറിനും (പഴയ ഫ്രഞ്ച് കോളനിയായ മലഗാസി ) ഇടയ്ക്ക് ഉള്ള മൊസാംബിക് ചാനലിന്റെ വടക്കു കിഴക്കേ അറ്റത്താണ് കൊ മൊറോസ് ദ്വീപുകളുള്ളത്. ഗ്രാന്റ് കൊമറൊ, അൻജുവാൻ, മൊഹേലി, മയോട്ട് എന്നിങ്ങനെ നാല് പ്രധാന ദ്വീപുകളും ഒട്ടേറെ തുരുത്തുകളും ചേർന്ന കൊമറൊസ് ദ്വീപുകളിൽ മയോട്ട് ഒഴികെയുള്ള ദ്വീപുകൾ ഫ്രാൻസിൽ നിന്ന് സ്വാതന്ത്രം നേടി കൊമറോസ് (Comoros) എന്ന സ്വാതന്ത്രരാഷ്ട്രം 1975 - ൽ രൂപവത്കരിച്ചു. ഹിതപരിശോധനയിൽ മയോട്ട്      നിവാസികൾ ഫ്രഞ്ച് സർക്കാരിന്റെ ഭാഗമായി തുടരാൻ വോട്ടു ചെയ്തു. കൊമറൂസ് രാഷ്ട്രത്തിന്റെ എതിർപ്പ് വകവയ്ക്കാതെ ഫ്രാൻസ് മയോട്ടിനെ ഏറ്റെടുക്കുകയും ചെയ്തു. 2003- മുതൽ ഓവർസീസ് കമ്മ്യൂണിറ്റി എന്ന പദവി ലഭിച്ചു. മഹോരി ( Mahore) എന്നും മയോട്ടിന് പേരുണ്ട്. 374 Km 2 വിസ്തീർണ്ണവും, 2 ലക്ഷത്തിലധികം ജനങ്ങളും ഭൂമിശാസ്ത്ര പരമായി അടുപ്പവും ഉള്ള മയോട്ടിനു വേണ്ടി (ഗ്രാൻറ് ടെറെ/Grand Terre എന്ന പ്രധാന ദ്വീപും ഇരുപതോളം ചെറു ദ്വീപുകളും അടങ്ങിയ മയോട്ടിനു വേണ്ടി കൊമറൂസ് 2004- ൽ U .N .O അവകാശമുന്നയിച്ച് പ്രമേയം അവതരിപ്പിച്ചു .സെക്യൂരിറ്റി കൗൺസിലിലെ 15-ൽ 11 അംഗങ്ങളും പിന്താങ്ങിയെങ്കിലും ഫ്രാൻസ് വീറ്റോ ചെയ്തതിനാൽ പ്രമേയം അസാധുവായി, പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുള്ള മയോട്ടിൽ ജനറൽ കൗൺസിൽ നേതാവ് ആണ് ഭരണാധികാരി, രാഷ്ട്ര തലവൻ ഫ്രഞ്ച് പ്രസിഡന്റാണ്, തലസ്ഥാന നഗരം. മാമു ഷു ( Mamoudzou) സംസാരഭാഷ ഫ്രഞ്ചാണ് ആഫ്രിക്കൻ, അറബ്, ഫ്രഞ്ച് വംശജരാണ് മയോട്ടിലുള്ളത്. വാനില, ഗ്രാമ്പു, വാഴപ്പഴം, മരുച്ചീനി, ആടുവളർത്തൽ, ഫ്രഞ്ച് സഹായം എന്നിവയാണ് വരുമാനമാർഗങ്ങൾ. മയോട്ടിലെ കടൽതീരമായ റോസ് സീ പ്രധാന  വിനോദസഞ്ചാരമേഖലയാണ്. പ്രതിശീർഷ വരുമാനം 2,600 ഡോളർ മാത്രം, ഇവിടുത്തെ നാണയം യൂറോ ആണ്.









18-07-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1982


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
39

 FAO coins, Year 1982

 "ലോക ഭക്ഷ്യദിനം"

കഴിഞ്ഞ ലക്കത്തിൽ പറഞ്ഞ പോലെ, 1981 മുതൽ ആണ് "ലോക ഭക്ഷ്യ ദിനം" ആചരിക്കാൻ തുടങ്ങിയത്. 1982 ൽ, രണ്ടാമത്തെ ലോക ഭക്ഷ്യ ദിനം  ആചരിച്ച അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളാണ്  ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.