03/02/2021

കറൻസിയിലെ വ്യക്തികൾ (34) - ബാർത്തലോമിയോ ഡയസ്

                  

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
34
   
ബാർത്തലോമിയോ ഡയസ്


കടൽ മാർഗ്ഗം ആഫ്രിക്കയുടെ ദക്ഷിണ മുനമ്പ് ചുററിക്കടന്ന പ്രഥമ യൂറോപ്യനാണ് ബർത്തലോമിയോ ഡയസ്.(1451- 29 മേയ് 1500) ഇദ്ദേഹം പോർച്ചുഗീസ് രാജകുടുംബത്തിലെ അംഗമായിരുന്നു. സാഹസിക യോദ്ധാവ് (നൈററ് ) എന്ന പദവി ലഭിച്ചിരുന്ന ഡയസ് രാജഭണ്ഡാരത്തിൻറെ മേൽനോട്ടക്കാരനും, സെൻറ് ക്രിസ്റേറാഫർ എന്ന യുദ്ധക്കപ്പലിൻറെ മുഖ്യ കപ്പിത്താനും ആയിരുന്നു. അന്നത്തെ പോർത്തുഗീസ് രാജാവ് ജോൺ രണ്ടാമൻ 1487, ഒക്ടോബർ പത്താം തിയ്യതി ആഫ്രിക്കയുടെ ദക്ഷിണ മുനമ്പ് ചുററിക്കടന്ന് ഇന്ത്യയിലേക്കുളള സമുദ്ര മാർഗ്ഗം കണ്ടെത്താനായുളള സംഘടിതയാത്രയുടെ നേതാവായി ഡയസിനെ നിയമിച്ചു.

പശ്ചിമാഫ്രിക്കയുടെ തീരത്തോടടുപ്പിച്ച് സംഘം തെക്കോട്ട് യാത്ര തുടങ്ങി. പുറംകടലിലൂടെയാണ് ഡയസ്സും സംഘവും ദക്ഷിണ മുനമ്പ് ചുററി ആഫ്രിക്കയുടെ കിഴക്കെ തീരത്തെത്തിയത് മോസ്സൽ ഉൾക്കടലിലൂടെ മാർച്ച് 12നു ബുഷ്മൻ നദീ മുഖത്ത് ക്വായ്ഹോക് എന്ന സ്ഥലത്ത് നങ്കുരമിട്ടു. ഇവിടെ ഒരു കുരിശു സ്തൂപവും ഉയർത്തി. ഡയസ് ഇന്ത്യയിലേക്കുളള യാത്ര തുടരാനാഗ്രഹിച്ചെങ്കിലും കൂട്ടാളികൾ തിരിച്ചു പോകാൻ നിർബന്ധം പിടിച്ചു. തീരം ചേർന്നുളള മടക്കയാത്രയിലാണ് 1488 മേയ് മാസത്തിൽ ഡയസ് സുപ്രതീക്ഷാ മുനമ്പ് (ഗുഡ് ഹോപ് മുനമ്പ്) കണ്ടെത്തിയത്. ഇതിന് ഡയസിട്ട പേര് കൊടുങ്കാററുകളുടെ മുനമ്പ് എന്നായിരുന്നു. പൂർവ്വദേശങ്ങളിലേക്കുളള കവാടം തുറന്നു കിട്ടിയ സന്തോഷത്തിന് പോർത്തുഗീസ് രാജാവ് ജോൺ രണ്ടാമൻ പിന്നീടിതിനെ സുപ്രതീക്ഷാ മുനമ്പ്(ഗുഡ് ഹോപ് മുനമ്പ്)എന്നാക്കി മാററി. 1488 ഡിസംബറിലാണ് ഡയസ്സും സംഘവും ലിസ്ബണിൽ തിരിച്ചെത്തിയത്.

പിന്നീട് ഒരു ദശാബ്ധത്തിന് ശേഷമാണ് വാസ്കോഡ ഗാമയുടെ കിഴക്കോട്ടുളള സമുദ്രയാത്ര. ഇതിനിടയിൽ പേറോ ദ കോവില എന്ന ചാരൻ കര വഴി ഇന്ത്യയിലെത്തിയെന്നും നാവികസംഘങ്ങൾക്ക് അവശ്യം വേണ്ട വിവരങ്ങൾ ശേഖരിച്ച് തിരിച്ചു പോയെന്നും പറയപ്പെടുന്നു. വാസ്കോ ഡ ഗാമയുടെ പര്യവേക്ഷണ സംഘത്തിലുൾപ്പെട്ട രണ്ടു കപ്പലുകളുടെ നിർമ്മാണത്തിൽ ഡയസ് വലിയ പങ്കു വഹിച്ചു. പീഡ്രോ കാബ്രാളിൻറെ ഇന്ത്യാ പര്യവേക്ഷണത്തിലും ഡയസ് പങ്കെടുത്തു. ഈ സംഘം ആദ്യം ബ്രസീൽ തീരത്തെത്തി. ബ്രസീലിൽ ആധിപത്യമുറപ്പിച്ച ശേഷം ഇന്ത്യയിലേക്കു തിരിച്ചു. കാബ്രാളിൻറെ സംഘത്തോടൊപ്പം ബ്രസിലിൽ നിന്ന് ഇന്ത്യയിലേക്കു തിരിച്ച ഡയസ്സിൻറേതടക്കം നാലു കപ്പലുകൾ 1500 മേയ് 29ന് ഗുഡ് ഹോപ് മുനമ്പിനു സമീപം കൊടുങ്കാററിൽ പെട്ട് നാമാവശേഷമായി. മുനമ്പിനു ഡയസ് ആദ്യമിട്ട പേര് (കൊടുങ്കാററുകളുടെ മുനമ്പ്) അന്വർത്ഥമായി.

പോർച്ചുഗൽ 1997ൽ പുറത്തിറക്കിയ2000 എസ്കുഡോസ് കറൻസി നോട്ട്.
മുൻവശം (Obverse): ബാർത്തലോമിയോ ഡയസിൻ്റെ ഛായാചിത്രം, പുരാതന ക്രൂസാഡോ നാണയത്തിൻ്റെ ചിത്രം.

പിൻവശം (Reverse): 1488 ൽ ഗുഡ് ഹോപ്പ് മുനമ്പിനടുത്തുള്ള കപ്പൽയാത്ര, പുരാതന മാപ്പും കോമ്പസും ചിത്രീകരിച്ചിരിക്കുന്നു.














No comments:

Post a Comment