08/02/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (79) - അസർബൈജാൻ

 

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
79

അസർബൈജാൻ

കാസ്പിയൻ കടലിന്റെ പടിഞ്ഞാറൻ തീരത്താണ് അസർബൈജാൻ സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം ഒരു പർവതപ്രദേശമാണ്, അതിൽ 7% മാത്രമേ കൃഷിയോഗ്യമുള്ള ഭൂമി. ഈ പ്രദേശത്തെ പ്രധാന കാർഷിക മേഖലയാണ് കുര നദീതടം.

ലോകത്തിൽ ആദ്യമായി എണ്ണ കണ്ട് എത്തിയത് അസൈർബയ്ജാനിലെ ബാക്കുവിലെ കാസ്പിയൽ കടൽ തീരത്താണ് . ലോകത്തിലെ എണ്ണ ഉത്പാദനത്തിന്റെ പാതിയും ഇറാന്റെ വടക്കൻ അയൽനാടായ ഇവിടെ നിന്നായിരുന്നു. കൂടാതെ അർമേനിയൻ വംശജരുടെ മേഖലയായ നാഗോർണോ-കരബാക്ക് സ്വാതന്ത്രമോ ഹത്തോടെ അസൈർ ബയ്ജാനുളളിൽ സ്ഥിതി ചെയ്യുന്നു. കാസ്പിയൻ കടലിൽ നിന്നും എണ്ണ പൈപ്പ് ലൈൻ വഴി ജോർജിയ വഴി തുർക്കി തീരത്ത് മെഡിറ്റേറിയൻ കടൽ തീരത്ത് എത്തിച്ച് യൂറോപ്പിലേയ്ക്ക് കയറ്റി അയ്ക്കുന്നു. അതോടെ കപ്പൽ ഗതാഗതം തടസപ്പെട്ടു കിടന്ന അസൈർബയ്ജാൻ എണ്ണയുടെ വിപണി ഉണർന്നു. സാമ്പത്തിക വികസനം നേടാനും കഴിഞ്ഞു. ആദ്യ കാലത്ത് പേർഷ്യൻ സാമ്രാജ്യത്വത്തിൽ കീഴിലും . സൊര രാഷ്ട്ര( പാഴ്സി) മത വിശ്വാസികളുമായി. പിന്നീട് ഗ്രീക്ക്റോമൻ തുർക്കി സാമ്രാജ്യ ശക്തികൾ കീഴടക്കി. ഖലീഫ ഒമറിന്റെ കാലത്ത് അറബ് സാമ്രാജ്യത്തിന്റെ ഭാഗം ഇസ്‌ലാമിക വിശ്വാസം' ശക്തി പ്രാപിച്ചു. പിന്നിട് . മംഗോളിയൻ. റഷ്യൻ . സാമ്രാജ്യത്തിന്റെ ഭാഗം.അറബികളും കസാറുകളും തുർക്കികളും ഉൾപ്പെടുന്ന നിരവധി സംഘട്ടനങ്ങളുടെ സ്ഥലമായിരുന്നു ഈ പ്രദേശം. പതിനൊന്നാം നൂറ്റാണ്ടിനുശേഷം ഈ പ്രദേശം തുർക്കികളുടെ ആധിപത്യമായിത്തീർന്നു, ഒടുവിൽ ഷിയ മുസ്‌ലിം മതത്തിന്റെയും ഇസ്ലാമിക സംസ്കാരത്തിന്റെയും ശക്തികേന്ദ്രമായി. 1813 ൽ ഗുലിസ്ഥാൻ ഉടമ്പടിയിലൂടെയും 1828 ൽ തുർക്കമാഞ്ചൈ ഉടമ്പടിയിലൂടെയും സോവിയറ്റ് അസർബൈജാൻ പ്രദേശം പേർഷ്യയിൽ നിന്ന് റഷ്യ ഏറ്റെടുത്തു.1918 ൽ അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടു, ഇത് മുസ്‌ലിം ലോകത്തെ ആദ്യത്തെ ജനാധിപത്യ, മതേതര റിപ്പബ്ലിക്കായിരുന്നു, പക്ഷേ സോവിയറ്റ് യൂണിയനിൽ ഇത് സംയോജിപ്പിച്ചത് രണ്ട് വർഷത്തിന് ശേഷമാണ്.

1920 ൽ റിപ്പബ്ലിക് റെഡ് ആർമി കീഴടക്കി 1922 ൽ ട്രാൻസ്കാക്കേഷ്യൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിൽ കൂട്ടിച്ചേർക്കപ്പെട്ടു. പിന്നീട് ഇത് ഡിസംബർ 5 ന് ഒരു പ്രത്യേക സോവിയറ്റ് റിപ്പബ്ലിക്കായി പുനസ്ഥാപിച്ചു. 1936. തകർന്നടിഞ്ഞ സോവിയറ്റ് യൂണിയനിൽ നിന്ന് അസർബൈജാൻ 1991 ഓഗസ്റ്റ് 30 ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

ആറ് ആധുനിക സ്വതന്ത്ര തുർക്കി സംസ്ഥാനങ്ങളിൽ ഒന്നാണ് അസർബൈജാൻ. ജനസംഖ്യയുടെ 95% മുസ്‌ലിംകളും 85% ഷിയ മുസ്‌ലിംകളും 15% സുന്നി മുസ്‌ലിംകളുമാണ്. ഇറാനിൽ ലോകത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഷിയ ജനസംഖ്യയുള്ള രാജ്യമാണ് അസർബൈജാൻ.

നാടിന്റെ പാതിയും  മലമ്പ്രദേശമന്ന്. പരുത്തി, തേയില, ഓറഞ്ച്, മുന്തിരി, നാരങ്ങ ഇവകളാണ് പ്രാധാന കാർഷിക വിളകൾ. കന്നുകാലികൾ.പന്നി, ചെമ്മരിയാട് വളർത്തൽ, പ്രധാനം.   . വോൾഗ നദീയുടെ പതനം കാസ്പിയൻ കടലിൽ ലാണ് 80% ജലം കാസ്പിയൻ കടലിൽ (തടാകത്തിൽ) എത്തിക്കുന്നത് റഷ്യയുടെ വോൾഗാ നദിയാണ്. റഷ്യ. കസാഖിസ്ഥാൻ . തുർക്ക്മേനിസ്ഥാൻ . ഇറാൻ . അസൈർബൈജാൻ എന്നീ അഞ്ച് നാടുകൾക്ക് ഒരു പോലെ അവകാശം ഉള്ളതാണ് എണ്ണ . പ്രകൃതി വാതക സമർദ്ധം മായ കാസ്പിയൻ കടൽ. ഭാഷ അസൈർബൈജാനിയും,നാണയം മനാത് ആണ്.












No comments:

Post a Comment