ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 35 |
ഷെയ്ഖ് ഹസീന
ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന (ജനനം 1947 സെപ്റ്റംബർ 28). 2009 ജനുവരി 9 മുതൽ ഈ സ്ഥാനം വഹിക്കുന്നത് ഹസീനയാണ്. 2014 ജനുവരി 14-ന് നടന്ന തിരഞ്ഞെടുപ്പിലും2018 ഡിസംബർ 30ന് നടന്ന തിരഞ്ഞെടുപ്പിലും ഷെയ്ഖ് ഹസീന ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതെസമയം 2018ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് വിജയിച്ചതെന്ന ആക്ഷേപവുമുണ്ടായി. 1996 മുതൽ 2001 വരെയും ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്നു. ഏകദേശം 12 വർഷത്തോളം ഷെയ്ഖ് ഹസീന പ്രതിപക്ഷനേതൃസ്ഥാനത്തുമുണ്ടായിരുന്നു. 1981 മുതൽ ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതൃസ്ഥാനവും വഹിക്കുന്നുണ്ട്. ഷെയ്ഖ് മുജീബുർ റഹ്മാന്റെ അഞ്ചു കുട്ടികളിൽ മൂത്തവളാണ് ഷെയ്ഖ് ഹസീന. പരേതനായ ന്യൂക്ലിയാർ ശാസ്ത്രജ്ഞൻ എം.എ. വഹീദ് മിയ ആണ് ഭർത്താവ്. പ്രതിപക്ഷനേതാവായിരുന്നപ്പോൾ 2004-ൽ ഹസീനയ്ക്കെതിരേ വധശ്രമമുണ്ടായിരുന്നു. 2007-ൽ ഹസീനയെ അഴിമതിക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്ന കെയർടേക്കർ ഭരണകൂടം കൊലപാതകക്കുറ്റവും ഹസീനയ്ക്കുമേൽ ചുമത്തുകയുണ്ടായി.
രാജ്യത്തിന്റെ വികസനത്തിന്റെ സ്മരണയ്ക്കായി ബംഗ്ലാദേശ് ബാങ്ക് 70 ടാക്കയുടെ പുതിയ നോട്ട് 2018ൽ അവതരിപ്പിച്ചു.
മുൻവശം (Obverse): രാജ്യത്തിന്റെ പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ഛായാചിത്രം, ദേശീയ രക്തസാക്ഷികളുടെ സ്മാരകം, ബെറ്റ്ബൂണിയ സാറ്റലൈറ്റ് സെന്റർ, ബംഗ്ലാദേശിന്റെ ഭൂപടം.
പിൻവശം(Reverse): പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ചിത്രം, 2018 ഏപ്രിലിൽ വിക്ഷേപിച്ച ബംഗ്ലാദേശിലെ ആദ്യത്തെ ഉപഗ്രഹമായ ബംഗബാന്ധു -1 ഉപഗ്രഹം, പത്മ പാലം. എന്നിവ ചിത്രീകരിച്ചിരിക്കുന്നു.
No comments:
Post a Comment